ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 15th, 11:20 am

ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.

ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു

November 15th, 11:00 am

ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

Kashi is now becoming a big health center & healthcare hub of Purvanchal: PM in Varanasi

October 20th, 02:21 pm

Prime Minister Narendra Modi inaugurated RJ Sankara Eye Hospital in Varanasi, Uttar Pradesh. The hospital offers comprehensive consultations and treatments for various eye conditions. PM Modi also took a walkthrough of the exhibition showcased on the occasion. Addressing the event the Prime Minister remarked that RJ Sankara Eye hospital would wipe out the darkness and lead many people towards light.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു

October 20th, 02:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു. വിവിധ നേത്രരോഗങ്ങൾക്കുള്ള സമഗ്രമായ പരിശോധനയും ചികിത്സകളും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ചടങ്ങിലെ പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.

PM Modi attends News18 Rising Bharat Summit

March 20th, 08:00 pm

Prime Minister Narendra Modi attended and addressed News 18 Rising Bharat Summit. At this time, the heat of the election is at its peak. The dates have been announced. Many people have expressed their opinions in this summit of yours. The atmosphere is set for debate. And this is the beauty of democracy. Election campaigning is in full swing in the country. The government is keeping a report card for its 10-year performance. We are charting the roadmap for the next 25 years. And planning the first 100 days of our third term, said PM Modi.

77-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു

August 15th, 02:14 pm

എന്റെ പ്രിയപ്പെട്ട 140 കോടി കുടുംബാംഗങ്ങളേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നാം. ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത് ജനസംഖ്യയുടെ വീക്ഷണകോണിൽനിന്നു പോലും നാം വിശ്വാസത്തിൽ ഒന്നാമതാണെന്നാണ്. ഇത്രയും വലിയ രാജ്യം, 140 കോടി ജനങ്ങൾ, എന്റെ സഹോദരീസഹോദരന്മാർ, എന്റെ കുടുംബാംഗങ്ങൾ ഇന്ന് സ്വാതന്ത്ര്യോത്സവം ആഘോഷിക്കുകയാണ്. ഇന്ത്യയെ സ്നേഹിക്കുന്ന, ഇന്ത്യയെ ബഹുമാനിക്കുന്ന, ഇന്ത്യയെക്കുറിച്ച് അഭിമാനിക്കുന്ന, രാജ്യത്തെയും ലോകത്തെയും കോടിക്കണക്കിന് പേർക്ക് ഈ മഹത്തായ സ്വാതന്ത്ര്യദിനത്തിൽ ഞാൻ ആശംസകൾ നേരുന്നു.

India Celebrates 77th Independence Day

August 15th, 09:46 am

On the occasion of India's 77th year of Independence, PM Modi addressed the nation from the Red Fort. He highlighted India's rich historical and cultural significance and projected India's endeavour to march towards the AmritKaal. He also spoke on India's rise in world affairs and how India's economic resurgence has served as a pole of overall global stability and resilient supply chains. PM Modi elaborated on the robust reforms and initiatives that have been undertaken over the past 9 years to promote India's stature in the world.

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

August 15th, 07:00 am

നിസ്സഹകരണ പ്രസ്ഥാനം/ സിവിൽ നിയമലംഘന പ്രസ്ഥാനം, സത്യഗ്രഹം തുടങ്ങിയവയ്ക് നേതൃത്വം നൽകിയ നമ്മുടെ ആദരണീയനായ 'ബാപ്പു' മഹാത്മാ ഗാന്ധിജി, ധീരരായ ഭഗത് സിങ്, സുഖദേവ്, രാജ് ഗുരു തുടങ്ങിയവരും, അവരുടെ തലമുറയിലും, നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സംഭാവന നൽകാത്തവർ ആരും തന്നെ ഉണ്ടാകില്ല. നമ്മുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സംഭാവന നൽകിയവർക്കും, ജീവൻ ബലിയർപ്പിച്ചവർക്കും ഞാൻ ഇന്ന് ശ്രദ്ധാഞ്ജലികൾ അർപ്പിക്കുന്നു. സ്വതന്ത്രമായ ഒരു രാജ്യം നമുക്ക് നൽകുന്നതിനായുള്ള അവരുടെ തപസ്സിനു മുന്നിൽ ഞാൻ വിനീതനായി വണങ്ങുന്നു.

എല്ലാ ഡോക്ടർമാർക്കും അഗാധമായ നന്ദി പ്രകടിപ്പിച്ചു

July 01st, 10:40 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോക്ടർമാരുടെ ദിനത്തിൽ മൊത്തം ഡോക്ടർ സമൂഹത്തിനും അഗാധമായ നന്ദി രേഖപ്പെടുത്തി.

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

June 23rd, 07:17 am

യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയെന്നത് എല്ലായ്പോഴും വലിയ ബഹുമതിയാണ്. രണ്ടുതവണ അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത് സവിശേഷമായ ഭാഗ്യമാണ്. ഈ അവസരത്തിനും ബഹുമതിക്കും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങള്‍ സെനറ്റര്‍മാരില്‍ പകുതിയോളം പേരും 2016-ല്‍ ഇവിടെ ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെന്ന നിലയില്‍ നിങ്ങളുടെ സ്‌നേഹോഷ്മളത എനിക്ക് അനുഭവപ്പെടുന്നു. പുതിയൊരു സൗഹൃദത്തിന്റെ ആവേശമാണ് പുതിയ വിഭാഗത്തിലുള്‍പ്പെടുന്ന മറുപകുതിയില്‍ എനിക്ക് കാണാന്‍ കഴിയുന്നത്. 2016-ല്‍ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ കണ്ടുമുട്ടിയ സെനറ്റര്‍ ഹാരി റീഡ്, സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍, സെനറ്റര്‍ ഓറിന്‍ ഹാച്ച്, ഏലിയ കമ്മിങ്സ്, ആല്‍സി ഹേസ്റ്റിങ്സ് എന്നിവര്‍ ഇപ്പോള്‍ നമുക്കൊപ്പമില്ലെന്നത് ദുഃഖകരമാണ്.

യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 23rd, 07:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 22 ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുഎസ് പ്രതിനിധി സഭയുടെ സ്പീക്കർ കെവിൻ മക്കാർത്തി, സെനറ്റിലെ മുഖ്യ നേതാവ് ചാൾസ് ഷുമർ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണൽ, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ്, എന്നിവരുടെ ക്ഷണപ്രകാരമായിരുന്നു അഭിസംബോധന.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ അഖില ഭാരതീയ ശിക്ഷാ സംഘ് സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

May 12th, 10:31 am

ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ജീവിതകാലം മുഴുവന്‍ ഒരു അധ്യാപകനായി സ്വയം പരിചയപ്പെടുത്തുന്ന ആളുമാ പര്‍ഷോത്തം രുപാല ജി, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ച സി.ആര്‍. പാട്ടീല്‍ ജി, ഗുജറാത്ത് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, അഖില ഭാരതീയ പ്രാഥമിക ശിക്ഷക് സംഘത്തിലെ മുഴുവന്‍ അംഗങ്ങളേ, രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ആദരണീയരായ അധ്യാപകരെ, മഹതികളേ, മാന്യരേ!

ഗുജറാത്തിലെ ഗാന്ധിനഗറിൽ അഖില ഭാരതീയ ശിക്ഷാ സംഘ് അധികാരത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

May 12th, 10:30 am

അഖിലേന്ത്യ പ്രൈമറി ടീച്ചർ ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം നാടാണ് കണ്ടു. 'വിദ്യാഭ്യാസത്തെ മാറ്റുന്നതിന്റെ ഹൃദയഭാഗത്ത് അധ്യാപകർ' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം.

Balanced development of every region is a huge priority: PM Modi

April 25th, 04:50 pm

PM Modi laid the foundation stone and dedicated to the nation various development projects worth more than Rs 4850 crores at Silvassa, Dadra, and Nagar Haveli today. The projects included the dedication of NAMO Medical Education & Research Institute in Silvassa, and the laying of the foundation stone of 96 projects

സില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.

April 25th, 04:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സില്‍വാസയിലെ നമോ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. ഗവണ്‍മെന്റ് സ്‌കൂളുകള്‍, ദാമനിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വിവിധ റോഡുകളുടെ സൗന്ദര്യവല്‍ക്കരണം, ബലപ്പെടുത്തല്‍, വീതികൂട്ടല്‍, മത്സ്യ വിപണി, വാണിജ്യ സമുച്ചയം തുടങ്ങി 96 പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഈ മേഖലയിലെ ജലവിതരണ പദ്ധതി മെച്ചപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, ദിയു, സില്‍വാസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള നഗര പ്രദേശങ്ങളിലെ പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി.

ഗുവാഹത്തിയിലെ എയിംസ് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 14th, 12:45 pm

അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ ജി, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, രാജ്യത്തെ ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയാജി, ഡോ. ഭാരതി പവാർ ജി, അസം ഗവൺമെന്റിലെ മന്ത്രി കേശബ് മഹന്ത ജി, എല്ലാ പ്രമുഖരും മെഡിക്കൽ ലോകത്ത് നിന്നുള്ള, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വീഡിയോ കോൺഫറൻസുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളും അസമിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ ..

പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു

April 14th, 12:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിന് (Assam Advanced Health Care Innovation Institute - AAHII) തറക്കല്ലിടുകയും, അർഹരായ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) കാർഡുകൾ വിതരണം ചെയ്ത് ‘ആപ്കെ ദ്വാർ ആയുഷ്മാൻ’ (ആയുഷ്മാൻ നിങ്ങളുടെ വാതിൽപ്പടിയിൽ) യജ്ഞത്തിനു തുടക്കം കുറിക്കുകയും ചെയ്തു.

ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസ് കൈവരിച്ച നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 05th, 11:13 am

10 ലക്ഷം ഒപി പരിശോധന പൂർത്തിയാക്കിയ ആന്ധ്രാപ്രദേശിലെ മംഗളഗിരി എയിംസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അടുത്തിടെ നടന്ന 'മൻ കീ ബാത്ത്' പരിപാടികളിലൊന്നിൽ, ഒരു ഡോക്ടറുമായും ടെലിപരിശോധനയിൽനിന്ന് പ്രയോജനം നേടിയ ഒരാളുമായും ആശയവിനിമയം നടത്ത‌ിയതുൾപ്പെടെ, ഈ വിഷയം താൻ ചർച്ച ചെയ്തിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ ചൈതന്യം നമ്മുടെ രാജ്യത്തെ ശക്തിപ്പെടുത്തുന്നു: 'മൻ കി ബാത്തിൽ' പ്രധാനമന്ത്രി മോദി

March 26th, 11:00 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, മറ്റുള്ളവരുടെ സേവനത്തിനായി തങ്ങളുടെ ജീവിതംതന്നെ സമര്‍പ്പിക്കുന്ന ആയിരക്കണക്കിന് ആളുകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തിട്ടുണ്ട്. തങ്ങളുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനായി പെന്‍ഷന്‍ മുഴുവന്‍ ചിലവഴിക്കുന്ന അനേകംപേരുണ്ട്, ചിലരാകട്ടെ തങ്ങളുടെ ജീവിതകാലം മുഴുവനുമുള്ള സമ്പാദ്യം പരിസ്ഥിതിയേയും ജീവജാലങ്ങളെയും സേവിക്കുന്നതിനായി സമര്‍പ്പിക്കുന്നു. നമ്മുടെ രാജ്യത്ത് മറ്റുള്ളവരുടെ ഹിതത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. മറ്റുള്ളവരുടെ സുഖത്തിനായി ആളുകള്‍ തങ്ങളുടെ സര്‍വ്വസ്വവും ദാനം ചെയ്യാന്‍ മടിക്കാറില്ല. അതുകൊണ്ടാണ് ബാല്യകാലം മുതലേ ശിബിയേയും ദധീചിയേയും പോലുള്ള ത്യാഗനിധികളുടെ ഗാഥകള്‍ പറഞ്ഞു കേള്‍പ്പിക്കാറുള്ളത്.

ഇന്ത്യൻ ഡോക്ടർമാരുടെ നൈപുണ്യത്തെയും നവീനാശയങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു

March 15th, 10:36 pm

ഗര്‍ഭസ്ഥ ശിശുവിന്റെ മുന്തിരിയുടെ അത്രയും വലിപ്പമുള്ള ഹൃദയത്തിൽ 90 സെക്കന്റ് കൊണ്ട് അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി നടത്തിയതിന് ശേഷം ഇന്ത്യന് ഡോക്ടര്മാരുടെ വൈദഗ്ധ്യത്തെയും നവീനാശയങ്ങളിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.