മൻ കീ ബാത്ത് 2024 ജനുവരി

January 28th, 11:30 am

നമസ്‌ക്കാരം എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 2024ലെ ആദ്യത്തെ 'മന്‍ കി ബാത്' പരിപാടിയാണിത്. അമൃതകാലത്തില്‍ ഒരു പുതിയ ആവേശമുണ്ട്, ഒരു പുതിയ തരംഗം. രണ്ട് ദിവസം മുമ്പ്, 75-ാമത് റിപ്പബ്ലിക് ദിനം നമ്മള്‍ എല്ലാ നാട്ടുകാരും ഗംഭീരമായി ആഘോഷിച്ചു. ഈ വര്‍ഷം നമ്മുടെ ഭരണഘടനയും സുപ്രീം കോടതിയും 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ഈ ഉത്സവങ്ങള്‍ ജനാധിപത്യത്തിന്റെ മാതാവെന്ന നിലയില്‍ ഭാരതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. തീവ്രമായ ഗാഢവിചിന്തനത്തിന് ശേഷമാണ് ഇന്ത്യന്‍ ഭരണഘടന ഉണ്ടാക്കിയിരിക്കുന്നത്, അതിനെ ജീവനുള്ള രേഖ എന്ന് വിളിക്കുന്നു. ഈ ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പിന്റെ മൂന്നാം അധ്യായത്തില്‍, ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വിവരിച്ചിരിക്കുന്നു, മൂന്നാം അധ്യായത്തിന്റെ തുടക്കത്തില്‍ നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഭഗവാന്‍ രാമന്‍, സീതാമാതാവ്, ലക്ഷ്മണന്‍ എന്നിവരുടെ ചിത്രങ്ങള്‍ക്ക് സ്ഥാനം നല്‍കിയത് കൗതുകകരമാണ്. ശ്രീരാമന്റെ ഭരണം നമ്മുടെ ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായിരുന്നു. അതുകൊണ്ടാണ് ജനുവരി 22 ന് അയോധ്യയില്‍ വെച്ച് ഞാന്‍ 'ദേവ് സെ ദേശ്', ''രാം സെ രാഷ്ട്ര്'' എന്നിവയെക്കുറിച്ച് സംസാരിച്ചത്.

ഗുജറാത്തിലെ ടൗട്ടെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മോദി വ്യോമനിരീക്ഷണം നടത്തി

May 19th, 04:38 pm

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ഉണ്ടായ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശിച്ചു. ചുഴലിക്കാറ്റ് ബാധിച്ച ഗുജറാത്തിലെയും ഡിയുവിലെയും പ്രദേശങ്ങളായ ഉന (ഗിർ - സോമനാഥ്), ജാഫ്രാബാദ് (അമ്രേലി), മഹുവ (ഭാവ് നഗർ) എന്നിവിടങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി.