കുരങ്ങുപനിയെ ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി

August 18th, 07:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, രാജ്യത്തെ കുരങ്ങുപനി പ്രതിരോധ തയ്യാറെടുപ്പുകളും അനുബന്ധ പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര അധ്യക്ഷത വഹിച്ചു.

കരിമ്പനി രോഗത്തെക്കുറിച്ചുള്ള മൻ കി ബാത്തിന്റെ ഉദ്ധരണികളും പങ്കിട്ടു

January 06th, 05:42 pm

കരിമ്പനി രോഗബാധിതരുടെ എണ്ണം കുറയുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. കരിമ്പനി രോഗത്തെക്കുറിച്ചുള്ള മൻ കി ബാത്തിന്റെ ഭാഗങ്ങളും ശ്രീ മോദി പങ്കുവെച്ചു.

പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു ജാംനഗറില്‍ തറക്കല്ലിടവെ പ്രധാനമന്ത്രിയുടെ അഭിസംബോധന

April 19th, 03:49 pm

മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാർ ജുഗ്‌നാഥ് ജി, ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായ് പട്ടേൽ, എന്റെ മന്ത്രിസഭാ സഹപ്രവർത്തകരായ ശ്രീ സർബാനന്ദ സോനോവാൾ ജി, ഡോ. മൻസുഖ് മാണ്ഡവ്യ ജി, ശ്രീ മുഞ്ജ്പാര മഹേന്ദ്രഭായ്, മറ്റ് പ്രമുഖരേ ഇവിടെ സന്നിഹിതരായ സ്ത്രീകളേ, മാന്യരേ!

പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു ജാംനഗറില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു

April 19th, 03:48 pm

പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ഡബ്ല്യുഎച്ച്ഒ ആഗോള കേന്ദ്രത്തിനു (ജിസിടിഎം) മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവരുടെ സാന്നിധ്യത്തില്‍ ജാംനഗറില്‍ ഇന്ന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ലോകത്ത് ആദ്യത്തെ, ഏക ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. ആഗോള ആരോഗ്യത്തിന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഇത് ഉയര്‍ന്നുവരും. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ് പ്രസിഡന്റ് എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ ചടങ്ങില്‍ സംപ്രേഷണം ചെയ്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവിയ, ശ്രീ സബാനന്ദ സോനോവാള്‍, ശ്രീ മുഞ്ജപര മഹേന്ദ്രഭായി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഉത്തര്‍ പ്രദേശില്‍ 9 മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 25th, 10:31 am

സിദ്ധാര്‍ത്ഥ നഗറില്‍ നിന്ന്, ഭഗവാന്‍ ശ്രീബുദ്ധന്റെ വിശുദ്ധ നാട്ടില്‍ നിന്ന് ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ശ്രീബുദ്ധന്‍ തന്റെ ആദ്യ വര്‍ഷങ്ങള്‍ ചെലവഴിച്ച ഈ ഭൂമിയില്‍ നിന്ന് ഒന്‍പതു മെഡിക്കല്‍ കോളജുകളുടെ ഉദ്്ഘാടനം നിര്‍വഹിക്കപ്പെടുകയാണ്. ആരോഗ്യ ഭാരതത്തിലേയ്ക്കുള്ള ഒരു വലിയ ചുവടുവയ്പാണ് ഇത്. അതിന്റെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ പ്രധാനമന്ത്രി 9 മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു

October 25th, 10:30 am

ഉത്തർ പ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9 മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ഈ ഒമ്പത് മെഡിക്കൽ കോളേജുകൾ സിദ്ധാർത്ഥനഗർ, ഇറ്റാഹ്, ഹർദോയ്, പ്രതാപ്ഗഡ്, ഫത്തേപൂർ, ഡിയോറിയ, ഗാസിപൂർ, മിർസാപൂർ, ജൗൻപൂർ എന്നീ ജില്ലകളിലാണ് സ്ഥിതി ചെയ്യുന്നത്.

കുളമ്പുരോഗവും ബ്രൂസെല്ലോസിസും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദേശീയ കൃത്രിമ ബീജാധാന പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

September 09th, 06:17 pm

2019 സെപ്റ്റംബര്‍ 11നു മഥുരയില്‍ കുളമ്പുരോഗവും ബ്രൂസെല്ലോസിസും നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദേശീയ കൃത്രിമ ബീജാധാന പദ്ധതിയും ചടങ്ങില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും.