
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.
In the past 10 years, India has moved beyond incremental change to witness impactful transformation: PM Modi on Civil Services Day
April 21st, 11:30 am
PM Modi addressed civil servants on Civil Services Day, celebrating 75 years of the Constitution and Sardar Patel’s 150th birth anniversary. Emphasizing holistic development and next-gen reforms, he urged officers to drive impactful change and build a Viksit Bharat. He also conferred the PM’s Awards for Excellence in Public Administration.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനാചരണ പരിപാടിയെ അഭിസംബോധന ചെയ്തു
April 21st, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാം സിവിൽ സർവീസസ് ദിനത്തോടനുബന്ധിച്ചു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്നു നടന്ന ചടങ്ങിൽ സിവിൽ സർവീസസ് ജീവനക്കാരെ അഭിസംബോധന ചെയ്തു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരങ്ങൾ അദ്ദേഹം സമ്മാനിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, സിവിൽ സർവീസസ് ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഭരണഘടനയുടെ 75-ാം വാർഷികവും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനാൽ ഈ വർഷത്തെ ആഘോഷത്തിനു പ്രാധാന്യമേറെയാണെന്ന് എടുത്തുപറഞ്ഞു. 1947 ഏപ്രിൽ 21നു സിവിൽ സർവീസുകാരെ ‘ഇന്ത്യയുടെ ഉരുക്കുചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ച സർദാർ പട്ടേലിന്റെ ഐതിഹാസിക പ്രസ്താവന അനുസ്മരിച്ച പ്രധാനമന്ത്രി, അച്ചടക്കം, സത്യസന്ധത, ജനാധിപത്യ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന, അങ്ങേയറ്റം സമർപ്പണത്തോടെ രാജ്യത്തെ സേവിക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കുറിച്ചുള്ള പട്ടേലിന്റെ കാഴ്ചപ്പാാടിന് ഊന്നൽ നൽകി. വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തിന്റെ പശ്ചാത്തലത്തിൽ സർദാർ പട്ടേലിന്റെ ആദർശങ്ങളുടെ പ്രസക്തിക്ക് അദ്ദേഹം അടിവരയിട്ടു. സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനും പാരമ്പര്യത്തിനും അദ്ദേഹം ഹൃദയംഗമമായ ആദരമർപ്പിച്ചു.ശ്രീലങ്കൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രക്കുറിപ്പിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ
April 05th, 11:30 am
ഇന്ന് പ്രസിഡന്റ് ദിസനായകയിൽ നിന്ന് ‘ശ്രീലങ്ക മിത്ര വിഭൂഷണ’ പുരസ്കാരം ലഭിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ പുരസ്കാരം എന്നെ മാത്രമല്ല, 140 കോടി ഇന്ത്യക്കാരെയും ആദരിക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിനും ആഴത്തിലുള്ള സൗഹൃദത്തിനുമുള്ള ആദരമാണിത്.സംരംഭങ്ങളുടെ പട്ടിക: ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പങ്കാളിത്തം
April 04th, 02:32 pm
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ (ഡിപിഐ) അനുഭവം പങ്കിടുന്നതിന് ബിംസ്റ്റെക് രാജ്യങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള പൈലറ്റ് പഠനം.ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
April 04th, 12:59 pm
ഈ ഉച്ചകോടിയുടെ മികച്ച സംഘാടനത്തിന് പ്രധാനമന്ത്രി ഷിനവത്രയ്ക്കും തായ്ലൻഡ് ഗവൺമെന്റിനും ഞാൻ തുടക്കത്തിൽ തന്നെ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.തായ്ലൻഡിൽ ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
April 04th, 12:54 pm
നിലവിലെ അധ്യക്ഷരായ തായ്ലൻഡ് ആതിഥേയത്വം വഹിക്കുന്ന ആറാമത് ബിംസ്റ്റെക് (ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തു. ബിംസ്റ്റെക്: സമൃദ്ധവും, പ്രതിരോധശേഷിയുള്ളതും, തുറന്നതും എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. ബിംസ്റ്റെക് മേഖലയിലെ നേതാക്കളുടെയും ജനങ്ങളുടെയും അഭിലാഷങ്ങളുടെയും, മുൻഗണനകളും, ആഗോള അനിശ്ചിതത്വത്തിന്റെ കാലത്ത് പങ്കിട്ട വളർച്ച ഉറപ്പാക്കുന്നതിൽ ബിംസ്റ്റെക്കിന്റെ ശ്രമങ്ങളും ഇത് പ്രതിഫലിപ്പിച്ചു.ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന 21 ഇന കർമപദ്ധതി നിർദ്ദേശിച്ച് പ്രധാനമന്ത്രി
April 04th, 12:53 pm
തായ്ലൻഡിലെ ബാങ്കോക്കിൽ ഇന്ന് നടന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽOur youth, imbued with the spirit of nation-building, are moving ahead towards the goal of Viksit Bharat by 2047: PM Modi in Nagpur
March 30th, 11:53 am
PM Modi laid the foundation stone of Madhav Netralaya Premium Centre in Nagpur, emphasizing its role in quality eye care. He highlighted India’s healthcare strides, including Ayushman Bharat, Jan Aushadhi Kendras and AIIMS expansion. He also paid tribute to Dr. Hedgewar and Pujya Guruji, acknowledging their impact on India’s cultural and social consciousness.മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിട്ടു
March 30th, 11:52 am
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. സദസ്സിനെ അഭിസംബോധന ചെയ്യവേ, പവിത്രമായ നവരാത്രി ഉത്സവത്തിന് തുടക്കം കുറിക്കുന്ന ചൈത്ര ശുക്ല പ്രതിപദയുടെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യമെമ്പാടും ഇന്ന് ഗുഡി പദ്വ, ഉഗാദി, നവ്രേ തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവാന് ജുലേലാലിന്റെയും ഗുരു അംഗദ് ദേവിന്റെയും ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഈ ദിവസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രചോദനാത്മകമായ ഡോ. കെ.ബി. ഹെഡ്ഗേവാറിന്റെ ജന്മവാര്ഷികവും രാഷ്ട്രീയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിന്റെ മഹത്തായ യാത്രയുടെ ശതാബ്ദി വര്‍ഷവുമാണിതെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ സുപ്രധാന ദിനത്തില്‍ ഡോ. ഹെഡ്ഗേവാറിനും ശ്രീ ഗോള്‍വാള്‍ക്കര്‍ ഗുരുജിക്കും ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സ്മൃതിമന്ദിരം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.ഇന്ത്യ - ന്യൂസിലൻഡ് സംയുക്ത പ്രസ്താവന
March 17th, 02:39 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലെത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ 2025 മാർച്ച് 16 മുതൽ 20 ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. ന്യൂഡൽഹിയും മുംബൈയും സന്ദർശിക്കുന്ന പ്രധാനമന്ത്രി ലെക്സണെ, ന്യൂസിലൻഡ് മന്ത്രിമാരായ ലൂയിസ് അപ്സ്റ്റൺ, മാർക്ക് മിച്ചൽ, ടോഡ് മക്ലേ, മറ്റ് ഉദ്യോഗസ്ഥർ, ബിസിനസ്, പ്രവാസി, മാധ്യമ, സാംസ്കാരിക സംഘങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ള ഉന്നതതല സംഘം അനുഗമിക്കുന്നു.നേതാക്കളുടെ പ്രസ്താവന: യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നിന്റെയും EU കോളേജ് ഓഫ് കമ്മീഷണേഴ്സിന്റെയും ഇന്ത്യാസന്ദര്‍ശനം (ഫെബ്രുവരി 27-28, 2025)
February 28th, 06:05 pm
യൂറോപ്യന്‍ യൂണിയന്-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തം ജനങ്ങള്‍ക്കും വലിയ ആഗോള നന്മയ്ക്കും ശക്തമായ നേട്ടങ്ങള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും പറഞ്ഞു. 20 വര്‍ഷത്തെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന് തന്ത്രപ്രധാന പങ്കാളിത്തവും 30 വര്‍ഷത്തെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സഹകരണ കരാറും അടിസ്ഥാനമാക്കി ഈ പങ്കാളിത്തം ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നു നേതാക്കൾ വ്യക്തമാക്കി.India's youth are a force for global good: PM Modi at NCC Rally
January 27th, 05:00 pm
PM Modi addressed the NCC Rally in Delhi. The Prime Minister remarked that the youth of India will determine the development of the country and the world in the 21st century. He emphasised, “Indian youth are not only contributing to India's development but are also a force for global good.”പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാർഷിക എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു
January 27th, 04:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു നടന്ന നാഷണൽ കേഡറ്റ് കോർപ്സ് (എൻസിസി) വാർഷിക പിഎം റാലിയെ അഭിസംബോധന ചെയ്തു. ശ്രീ മോദി സാംസ്കാരിക പരിപാടിക്കു സാക്ഷ്യം വഹിക്കുകയും മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. എൻസിസി ദിനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, 18 സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം കേഡറ്റുകൾ പങ്കെടുക്കുന്നുണ്ടെന്നും അവരെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. മേരാ യുവ ഭാരത് (MY ഭാരത്) പോർട്ടൽ വഴി വെർച്വലായി പരിപാടിയുടെ ഭാഗമായ ഇന്ത്യയിലുടനീളമുള്ള യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു.ഇന്തോനേഷ്യൻ പ്രസിഡനന്റ് പ്രബോവോ സുബിയാന്തോയെ ഇന്ത്യ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു : പ്രധാനമന്ത്രി
January 25th, 05:48 pm
നമ്മുടെ ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ, ഇന്തോനേഷ്യ ഒരു അതിഥി രാഷ്ട്രമായിരുന്നു, ഇപ്പോൾ, എന്നാലിപ്പോൾ ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ, ഇന്തോനേഷ്യൻ പ്രസിഡന്റെ സുബിയാന്തോ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു : പ്രധാനമന്ത്രി'Mission Mausam' aims to make India a climate-smart nation: PM Modi
January 14th, 10:45 am
PM Modi addressed the 150th Foundation Day of IMD, highlighting India's rich meteorological heritage and IMD's advancements in disaster management, weather forecasting, and climate resilience. He launched ‘Mission Mausam’ to make India a weather-ready, climate-smart nation and released the IMD Vision-2047 document.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 14th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) 150-ാമത് സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഐഎംഡിയുടെ 150 വർഷം വകുപ്പിന്റെ യാത്രയെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നതെന്നും ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭിമാനകരമായ യാത്രയെ കൂടി ഇതു പ്രതിനിധാനം ചെയ്യുന്നുവെന്നും സദസിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഒന്നര നൂറ്റാണ്ടായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സേവിച്ച IMD ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രകീർത്തിച്ചു. IMD യുടെ നേട്ടങ്ങളെക്കുറിച്ചുള്ള സ്മാരക തപാൽ സ്റ്റാമ്പും നാണയവും ഇന്ന് പുറത്തിറക്കിയതായി ശ്രീ മോദി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 ൽ IMD യുടെ ഭാവിയെക്കുറിച്ച് വിവരിക്കുന്ന വീക്ഷണരേഖ പ്രകാശനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. IMD യുടെ 150-ാം വാർഷികത്തിന്റെ ഈ സുപ്രധാന അവസരത്തിൽ അദ്ദേഹം ജനങ്ങൾക്ക് ആശംസകൾനേർന്നു.ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 16th, 01:00 pm
പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ഡിസംബർ 11നു സംവദിക്കും
December 09th, 07:38 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 11നു വൈകിട്ട് 4.30നു ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024’ന്റെ ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ഗ്രാൻഡ് ഫിനാലെയിൽ 1300ലധികം വിദ്യാർഥിസംഘങ്ങൾ പങ്കെടുക്കും. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെയും അഭിസംബോധന ചെയ്യും.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.