ജി-20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
June 22nd, 11:00 am
ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ നിങ്ങളേവർക്കും എന്റെ സ്വാഗതം. വിദ്യാഭ്യാസം നമ്മുടെ നാഗരികതയുടെ അടിത്തറ മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയുടെ ശിൽപ്പി കൂടിയാണ്. വിദ്യാഭ്യാസ മന്ത്രിമാർ എന്ന നിലയിൽ, ഏവരുടെയും വികസനത്തിനും സമാധാനത്തിനും സമൃദ്ധിക്കുമായുള്ള നമ്മുടെ ശ്രമങ്ങളിൽ മനുഷ്യരാശിയെ നയിക്കുന്ന ഷെർപ്പമാരാണ് നിങ്ങൾ. ഇന്ത്യയുടെ ഗ്രന്ഥങ്ങളിൽ, സന്തോഷം പകരുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് പ്രധാനമാണെന്നു വർണിച്ചിട്ടുണ്ട്. 'വിദ്യാ ദദാതി വിനയം വിനയദ് യാതി പാത്രതാം । പാത്രത്വാത് ധനമാപ്നോതി ധനാദ്ധർമം തതഃ സുഖം॥' “യഥാർഥ അറിവ് വിനയമേകുന്നു. വിനയത്തിൽ നിന്നാണു മൂല്യമുണ്ടാകുന്നത്. മൂല്യത്തിൽനിന്ന് സമ്പത്തു ലഭിക്കും. സമ്പത്ത് ഒരു വ്യക്തിയെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നു. അതു സന്തോഷമേകുകയും ചെയ്യുന്നു”. അതിനാലാണ് ഇന്ത്യയിൽ ഞങ്ങൾ സമഗ്രവും വ്യാപകവുമായ യാത്ര ആരംഭിച്ചത്. അടിസ്ഥാന സാക്ഷരത യുവാക്കൾക്ക് ശക്തമായ അടിത്തറയുണ്ടാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ, ഇത് സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു. അതിനായി ''ധാരണയിലൂടെയും സംഖ്യാബോധത്തിലൂടെയും വായനയിൽ പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം'' അഥവാ അല്ലെങ്കിൽ ''നിപുൺ ഭാരത്'' സംരംഭത്തിനു ഞങ്ങൾ തുടക്കംകുറിച്ചു. നിങ്ങളുടെ സംഘവും ''അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും'' മുൻഗണനയായി തിരിച്ചറിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. 2030-ഓടെ സമയബന്ധിതമായി അതിനായി പ്രവർത്തിക്കാൻ നാം ദൃഢനിശ്ചയം ചെയ്യണം.ജി20 വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 22nd, 10:36 am
പുണെയിൽ നടന്ന ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.പരാക്രം ദിവസിൽ, 7 ലോക് കല്യാൺ മാർഗിലെ ‘നിങ്ങളുടെ നേതാവിനെ അറിയുക’ എന്ന പരിപാടിയിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ പാർലമെന്റിൽ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
January 23rd, 08:03 pm
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ 'നിങ്ങളുടെ നേതാവിനെ അറിയുക' പരിപാടിക്ക് കീഴിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ ആദരിക്കുന്നതിനുള്ള ചടങ്ങിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ സംവദിച്ചു. 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച.പ്രധാനമന്ത്രി ജൂലായ് നാലിന് ഭീമവാരവും ഗാന്ധിനഗറും സന്ദര്‍ശിക്കും
July 01st, 12:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലായ് 4-ന് ആന്ധ്രാപ്രദേശിലെ ഭീമാവരം, ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 11ന്, ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വര്‍ഷം നീളുന്ന 125-ാം ജന്മവാര്‍ഷിക ആഘോഷം ഭീമാവരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4:30 ന്, ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ദേശീയ വികസന 'മഹായജ്ഞ'ത്തില്‍ എന്‍ഇപി സുപ്രധാന ഘടകം: പ്രധാനമന്ത്രി
July 29th, 05:54 pm
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയില്‍, വിദ്യാഭ്യാസ-നൈപുണ്യവികസന വിദഗ്ധരെയും രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധനചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അഭിസംബോധന. വിദ്യാഭ്യാസ മേഖലയിലെ വിവിധ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ആദ്യ വാര്‍ഷിക വേളയില്‍ വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
July 29th, 05:50 pm
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായ പരിഷ്‌കാരങ്ങള്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയായ വേളയില്‍, വിദ്യാഭ്യാസ-നൈപുണ്യവികസന വിദഗ്ധരെയും രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികളെയും അധ്യാപകരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിസംബോധനചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു അഭിസംബോധന. വിദ്യാഭ്യാസ മേഖലയിലെ വിവിധ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.