
പാരീസിലെ എ ഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടന പ്രസംഗം
February 11th, 03:15 pm
നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ട് ഒരു എ ഐ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്‌താൽ, അതിന് നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി ലളിതമായ ഭാഷയിൽ, യാതൊരു പ്രയാസവുമില്ലാതെ വിശദീകരിക്കാൻ കഴിയും. എന്നാൽ, ഇടതു കൈകൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം വരയ്ക്കാൻ നിങ്ങൾ അതേ ആപ്പിനോട് ആവശ്യപ്പെടുകയാണെങ്കിൽ, വലതു കൈകൊണ്ട് എഴുതുന്ന ഒരാളെ ആപ്പ് മിക്കവാറും വരയ്ക്കും. കാരണം പരിശീലന ഡാറ്റയിൽ മുന്നിട്ട് നിൽക്കുന്നത് അതാണ്.
പാരീസിൽ നടന്ന എ ഐ പ്രവർത്തന ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ-അധ്യക്ഷത വഹിച്ചു
February 11th, 03:00 pm
പാരീസിൽ നടന്ന എഐ പ്രവർത്തന ഉച്ചകോടിയിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ അധ്യക്ഷ സ്ഥാനം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടിയിൽ ഫെബ്രുവരി 6-7 തീയതികളിൽ ശാസ്ത്ര സമ്മേളനങ്ങളും തുടർന്ന് ഫെബ്രുവരി 8-9 തീയതികളിൽ സാംസ്കാരിക പരിപാടികളും നടന്നു. സമാപനത്തിൽ ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം നടന്നു
'Mission Mausam' aims to make India a climate-smart nation: PM Modi
January 14th, 10:45 am
PM Modi addressed the 150th Foundation Day of IMD, highlighting India's rich meteorological heritage and IMD's advancements in disaster management, weather forecasting, and climate resilience. He launched ‘Mission Mausam’ to make India a weather-ready, climate-smart nation and released the IMD Vision-2047 document.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
January 14th, 10:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) 150-ാമത് സ്ഥാപക ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഐഎംഡിയുടെ 150 വർഷം വകുപ്പിന്റെ യാത്രയെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നതെന്നും ഇന്ത്യയിലെ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും അഭിമാനകരമായ യാത്രയെ കൂടി ഇതു പ്രതിനിധാനം ചെയ്യുന്നുവെന്നും സദസിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഒന്നര നൂറ്റാണ്ടായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ സേവിച്ച IMD ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പ്രകീർത്തിച്ചു. IMD യുടെ നേട്ടങ്ങളെക്കുറിച്ചുള്ള സ്മാരക തപാൽ സ്റ്റാമ്പും നാണയവും ഇന്ന് പുറത്തിറക്കിയതായി ശ്രീ മോദി പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 ൽ IMD യുടെ ഭാവിയെക്കുറിച്ച് വിവരിക്കുന്ന വീക്ഷണരേഖ പ്രകാശനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. IMD യുടെ 150-ാം വാർഷികത്തിന്റെ ഈ സുപ്രധാന അവസരത്തിൽ അദ്ദേഹം ജനങ്ങൾക്ക് ആശംസകൾനേർന്നു.