രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി മോദിപൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 12th, 03:31 pm
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദൗസയിൽ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ദൗസ-ലാൽസോട്ട് സ്‌ട്രെച്ച് ഇന്ന് ഉദ്ഘാടനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ, ഡൽഹി പോലുള്ള ഒരു വലിയ വിപണിയിലേക്ക് പാലും പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്‌ക്ക് എളുപ്പത്തിൽ എത്തിക്കാം.രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി മോദിപൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 12th, 03:30 pm
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദൗസയിൽ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ദൗസ-ലാൽസോട്ട് സ്‌ട്രെച്ച് ഇന്ന് ഉദ്ഘാടനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ, ഡൽഹി പോലുള്ള ഒരു വലിയ വിപണിയിലേക്ക് പാലും പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്‌ക്ക് എളുപ്പത്തിൽ എത്തിക്കാം.രാജസ്ഥാനിലെ ഭില്‍വാരയില്‍ ഭഗവാന്‍ ശ്രീ ദേവനാരായണ്‍ ജിയുടെ 1111ാമത് അവതരണ്‍ മഹോത്സവ വേളയില്‍ പ്രധാനമന്ത്രി നടത്തിയ അനുസ്മരണ പ്രസംഗം
January 28th, 03:50 pm
ഈ ശുഭമുഹൂര്‍ത്തത്തില്‍ ഭഗവാന്‍ ദേവനാരായണന്‍ ജിയുടെ വിളി വന്നു. ഭഗവാന്‍ ദേവനാരായണന്‍ വിളിക്കുമ്പോള്‍ ആരെങ്കിലും അവസരം നഷ്ടപ്പെടുത്തുമോ? അതിനാല്‍, ഇവിടെ നിങ്ങളുടെ ഇടയില്‍ ഞാനും ഉണ്ട്. ഇവിടെ വന്നിരിക്കുന്നത് പ്രധാനമന്ത്രിയല്ലെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളെപ്പോലെ അനുഗ്രഹം തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്. 'യജ്ഞശാല'യില്‍ വഴിപാട് നടത്താനുള്ള ഭാഗ്യവും ലഭിച്ചു. എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിനും ഭഗവാന്‍ ദേവനാരായണന്‍ ജിയുടെയും അദ്ദേഹത്തിന്റെ എല്ലാ ഭക്തരുടെയും അനുഗ്രഹം നേടുന്നതിനും ഈ പുണ്യം ലഭിച്ചു എന്നതും വലിയ ഭാഗ്യമാണ്. ഇന്ന് ഭഗവാന്‍ ദേവനാരായണന്റെയും ജനങ്ങളുടെയും 'ദര്‍ശനം' ലഭിക്കാന്‍ ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെയെത്തിയ എല്ലാ ഭക്തരെയും പോലെ, രാഷ്ട്രസേവനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കാന്‍ ഭഗവാന്‍ ദേവനാരായണന്റെ അനുഗ്രഹം തേടി ഞാനും ഇവിടെ വന്നിരിക്കുന്നു.രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായൺ ജിയുടെ 1111-ാമത് 'അവതാര മഹോത്സവ' അനുസ്മരണച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 28th, 11:30 am
രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായണ ജിയുടെ 1111-ാമത് 'അവതാര മഹോത്സവം' അനുസ്മരിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ക്ഷേത്രദർശനവും പ്രദക്ഷിണവും നടത്തിയ പ്രധാനമന്ത്രി ഒരു വേപ്പിൻ തൈയും നട്ടു. യാഗശാലയിൽ നടന്നുകൊണ്ടിരിക്കുന്ന വിഷ്ണുമഹായജ്ഞത്തിലും അദ്ദേഹം പൂർണാഹുതി നടത്തി. രാജസ്ഥാനിലെ ജനങ്ങൾ ആരാധിക്കുന്ന ഭഗവാൻ ശ്രീ ദേവനാരായണൻ ജിയുടെ അനുയായികൾ രാജ്യമൊട്ടാകെ വ്യാപിച്ചുകിടക്കുന്നു.പൊതുസേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പ്രത്യേകം ബഹുമാനിക്കപ്പെടുന്നു.