ബിഹാറിലെ രാജ്ഗിറില്‍ നളന്ദ സര്‍വകലാശാല കാമ്പസിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 19th, 10:31 am

ബിഹാര്‍ ഗവര്‍ണര്‍, ശ്രീ രാജേന്ദ്ര അര്‍ലേക്കര്‍ ജി, കര്‍മ്മോത്സുകനായ സംസ്ഥാന മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാര്‍ ജി, നമ്മുടെ വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കര്‍ ജി, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര ജി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളേ, അംബാസഡര്‍മാരേ, നളന്ദ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, പ്രൊഫസര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, ചടങ്ങില്‍ പങ്കെടുത്ത സുഹൃത്തുക്കളേ!

ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാല ക്യാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

June 19th, 10:30 am

ബിഹാറിലെ രാജ്ഗിറില്‍ നാളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി (EAS) രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തോടെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നത്. 17 രാജ്യങ്ങളിലെ സ്ഥാപനമേധാവികള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.

കുടുംബാധിഷ്ഠിത പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിനായി തിരക്കിലാണ്, എന്നാൽ രാജ്യത്തെ സാധാരണ പൗരന്മാരുടെ കുടുംബങ്ങളെക്കുറിച്ച് ബിജെപി ആശങ്കാകുലരാണ്: പ്രധാനമന്ത്രി മോദി തെലങ്കാനയിൽ

October 01st, 03:31 pm

തെലങ്കാനയിലെ മഹബൂബ് നഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, തെലങ്കാന സർക്കാർ ഒരു കാറാണ്, എന്നാൽ സ്റ്റിയറിംഗ് വീൽ മറ്റൊരാളുടെ കൈയിലാണ്, തെലങ്കാനയുടെ പുരോഗതി രണ്ട് കുടുംബഭരണ പാർട്ടികളാണ് തടഞ്ഞത്. ഈ രണ്ടു കുടുംബങ്ങൾ നടത്തുന്ന പാർട്ടികൾ അവരുടെ അഴിമതിക്കും കമ്മീഷനും പേരുകേട്ടതാണ്. ഈ രണ്ട് പാർട്ടികൾക്കും ഒരേ ഫോർമുലയാണ്.

പ്രധാനമന്ത്രി തെലങ്കാനയിലെ മഹബൂബ് നഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു ]

October 01st, 03:30 pm

തെലങ്കാനയിലെ മഹബൂബ് നഗറിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, തെലങ്കാന സർക്കാർ ഒരു കാറാണ്, എന്നാൽ സ്റ്റിയറിംഗ് വീൽ മറ്റൊരാളുടെ കൈയിലാണ്, തെലങ്കാനയുടെ പുരോഗതി രണ്ട് കുടുംബഭരണ പാർട്ടികളാണ് തടഞ്ഞത്. ഈ രണ്ടു കുടുംബങ്ങൾ നടത്തുന്ന പാർട്ടികൾ അവരുടെ അഴിമതിക്കും കമ്മീഷനും പേരുകേട്ടതാണ്. ഈ രണ്ട് പാർട്ടികൾക്കും ഒരേ ഫോർമുലയാണ്.

മധ്യപ്രദേശിലെ ഷാഹ്ദോലില്‍ സിക്കിള്‍ സെല്‍ അനീമിയ മുക്തി ദൗത്യത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

July 01st, 10:56 pm

പരിപാടിയില്‍ പങ്കെടുക്കുന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ മന്‍സുഖ് മാണ്ഡവ്യ ജി, ശ്രീ ഫഗ്ഗന്‍ സിംഗ് കുലസ്‌തേ ജി, പ്രൊഫസര്‍ എസ്.പി. സിംഗ് ബാഗേല്‍ ജി, ശ്രീമതി. രേണുക സിംഗ് സരുത ജി, ഡോ. ഭാരതി പവാര്‍ ജി, ശ്രീ ബിശ്വേശ്വര് ടുഡു ജി, പാര്‍ലമെന്റ് അംഗം ശ്രീ വി.ഡി. ശര്‍മ്മ ജി, മധ്യപ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരെ, നിയമസഭാംഗങ്ങളെ, ഈ പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഞങ്ങളോടൊപ്പം ചേരുന്ന മറ്റ് ബഹുമാനപ്പെട്ട അതിഥികളെ, ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കാന്‍ ഇവിടെ എത്തിയ, എണ്ണത്തില്‍ ഏറെയുള്ള എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!

ദേശീയ അരിവാള്‍ കോശ രോഗ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ പ്രധാനമന്ത്രി സമാരംഭം കുറിച്ചു

July 01st, 03:29 pm

മദ്ധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ ദേശീയ അരിവാള്‍കോശ നിര്‍മ്മാര്‍ജ്ജന ദൗത്യത്തിന് പ്രധാനമന്ത്രി ഇന്ന് സമാരംഭം കുറിയ്ക്കുകയും ഗുണഭോക്താക്കള്‍ക്ക് അരിവാള്‍ കോശ ജനിതക സ്ഥിതിവിവര കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. മദ്ധ്യപ്രദേശിലെ ഏകദേശം 3.57 കോടി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) കാര്‍ഡുകളുടെ വിതരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പരിപാടിയില്‍, പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഗോണ്ട്വാന ഭരിച്ചിരുന്ന രാജ്ഞിയായിരുന്ന റാണി ദുര്‍ഗ്ഗാവതിയെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു.