ബീഹാറിലെ ജാമുയിയിൽ നടന്ന ജനജാതിയ ഗൗരവ് ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 15th, 11:20 am
ബഹുമാനപ്പെട്ട ബീഹാർ ഗവർണർ, ശ്രീ രാജേന്ദ്ര അർലേക്കർ ജി, ബീഹാറിലെ ജനപ്രിയ മുഖ്യമന്ത്രി, ശ്രീ നിതീഷ് കുമാർ ജി, കേന്ദ്ര മന്ത്രിസഭയിലെ എൻ്റെ സഹപ്രവർത്തകർ, ജുവൽ ഒറാം ജി, ജിതൻ റാം മാഞ്ചി ജി, ഗിരിരാജ് സിംഗ് ജി, ചിരാഗ് പാസ്വാൻ ജി, ദുർഗാദാസ് യുയ്കെ ജി, ഇന്ന് നമ്മുടെ ഇടയിൽ ബിർസ മുണ്ട ജിയുടെ പിൻഗാമികളുണ്ടെന്നത് നമ്മുടെ ഭാഗ്യമാണ്. ഇന്ന് അവരുടെ വീട്ടിൽ മതപരമായ ഒരു വലിയ ആചരണം ഉണ്ടെങ്കിലും. അവരുടെ കുടുംബം ആചാരാനുഷ്ഠാനങ്ങളിൽ തിരക്കിലാണെങ്കിലും, ബുദ്ധ്റാം മുണ്ട ജി ഞങ്ങളോടൊപ്പം ചേർന്നു, സിദ്ധു കൻഹുവിൻ്റെ പിൻഗാമിയായ മണ്ഡൽ മുർമു ജിയും ഞങ്ങളോടൊപ്പം ചേർന്നതിൽ ഞങ്ങൾ ഒരുപോലെ അഭിമാനിതരാണ്. ഭാരതീയ ജനതാ പാർട്ടിയിൽ ഇന്ന് ഏറ്റവും മുതിർന്ന നേതാവ് ഉണ്ടെങ്കിൽ അത് ഒരിക്കൽ ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ച പത്മവിഭൂഷൺ പുരസ്‌കാര ജേതാവ് നമ്മുടെ കരിയ മുണ്ട ജിയാണ് എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അദ്ദേഹം ഇപ്പോഴും നമ്മെ നയിക്കുന്നു. ജുവൽ ഒറാം ജി സൂചിപ്പിച്ചതുപോലെ, അദ്ദേഹം എനിക്ക് ഒരു പിതാവിനെപ്പോലെയാണ്. കരിയ മുണ്ട ജി ഇവിടെ ഝാർഖണ്ഡിൽ നിന്ന് യാത്ര ചെയ്ത് എത്തിയിട്ടുണ്ട്. ബീഹാർ ഉപമുഖ്യമന്ത്രിയും എൻ്റെ സുഹൃത്തുമായ വിജയ് കുമാർ സിൻഹ ജി, സാമ്രാട്ട് ചൗധരി ജി, ബീഹാർ സർക്കാരിലെ മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, നിയമസഭാ സാമാജികർ, മറ്റ് ജനപ്രതിനിധികളേ, രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിശിഷ്ടാതിഥികളേ, ജാമുയിയിൽ നിന്നുള്ള എൻ്റെ പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ.ജൻജാതീയ ഗൗരവ് ദിനത്തിൽ, ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
November 15th, 11:00 am
ജന്‍ജാതിയ ഗൗരവ് ദിവസിനോടനുബന്ധിച്ച് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഒപ്പം ബിഹാറിലെ ജമുയിയില്‍ 6640 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.വാരാണസിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 18th, 02:16 pm
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഗുജറാത്ത് നിയമസഭാ സ്പീക്കറും ബാനസ് ഡയറി ചെയര്‍മാനുമായ ശ്രീ ശങ്കര്‍ ഭായ് ചൗധരി, ഇന്ന് അദ്ദേഹം ഇവിടെ വന്നത് കര്‍ഷകര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനാണ്; സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, എംഎല്‍എമാരെ, മറ്റ് പ്രമുഖരെ, വാരണാസിയിലെ എന്റെ കുടുംബാംഗങ്ങളെ!പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു
December 18th, 02:15 pm
മറ്റ് റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഏകദേശം 10,900 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍-ന്യൂ ഭാവുപുര്‍ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍, ദോഹ്രിഘാട്ട്-മവു മെമു ട്രെയിന്‍, ഒരു ജോടി ദീര്‍ഘദൂര ചരക്കു ട്രെയിനുകള്‍ എന്നിവ പുതുതായി ഉദ്ഘാടനം ചെയ്ത സമര്‍പ്പിത ചരക്ക് ഇടനാഴിയില്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സ് നിര്‍മ്മിച്ച പതിനായിരാമത് ട്രെയിൻ എൻജിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. 370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽപ്പെടുന്നു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്‌സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ദേവ ദീപാവലിയുടെ പര്യായമാണ് കാശി: പ്രധാനമന്ത്രി
November 27th, 10:08 pm
കാശിയിലെ ദേവ് ദീപാവലിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരുടെ സാന്നിധ്യമുണ്ടായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്ത്യയുടെ സാംസ്കാരിക ഉണർവിന്റെ ഒരു നേർക്കാഴ്ച്ച അവർക്ക് കാശിയിലെ ദേവ ദീപാവലിയിൽ നിന്നും ലഭിച്ചതായും അദ്ദേഹം പറഞ്ഞു.140 കോടി ജനങ്ങൾ നിരവധി മാറ്റങ്ങൾക്ക് വഴി ഒരുക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 26th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'മൻ കി ബാത്തി'ലേക്ക് സ്വാഗതം. ഇന്ന് അതായത് നവംബർ 26 നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഈ ദിവസമാണ് ഏറ്റവും ഹീനമായ ഭീകരാക്രമണം നമ്മുടെ രാജ്യത്ത് നടന്നത്. ഭീകരർ മുംബൈയെയും രാജ്യത്തെയൊട്ടാകെ തന്നെയും വിറപ്പിച്ചു നിർത്തി. എന്നാൽ, ഭാരതം സ്വന്തം കഴിവിൽ ആ ആക്രമണത്തിൽ നിന്ന് കരകയറി എന്നുമാത്രമല്ല, ഇപ്പോൾ പൂർണ്ണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുകയും ചെയ്യുന്നു. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം ഇന്ന് സ്മരിക്കുന്നു.കാശിയിലെ ദേവ് ദീപാവലി ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
November 07th, 10:19 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാശിയിലെ ദേവ് ദീപാവലി ആഘോഷത്തിന്റെ മനോഹരമായ കാഴ്ചകൾ പങ്കുവെച്ചു.കാർത്തിക പൂർണിമയുടെയും ദേവ് ദീപാവലിയുടെയും വേളയിൽ പ്രധാനമന്ത്രിയുടെ ആശംസ
November 07th, 05:37 pm
കാർത്തിക പൂർണിമയുടെയും ദേവദീപാവലിയുടെയും അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.