Entire world is looking towards Vadhvan Port today: PM Modi in Maharashtra
August 30th, 01:41 pm
PM Modi laid foundation stone of Vadhvan Port and other development projects in Palghar, Maharashtra, underscoring the state's pivotal role in achieving a Viksit Bharat. He highlighted the port's potential as India's largest container hub which shall boost the economy.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പാൽഘറിൽ ഏകദേശം 76,000 കോടി രൂപയുടെ വാധ്‌വൻ തുറമുഖത്തിനു തറക്കല്ലിട്ടു
August 30th, 01:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ പാൽഘറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ഏകദേശം 76,000 കോടി രൂപ ചെലവിൽ വാധ്‌വൻ തുറമുഖത്തിന്റെ തറക്കല്ലിടൽ, ഏകദേശം 1560 കോടി രൂപയുടെ 218 മത്സ്യബന്ധന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും എന്നിവ ഇന്നത്തെ പദ്ധതികളിൽ ഉൾപ്പെടുന്നു. ഏകദേശം 360 കോടി രൂപ ചെലവിൽ സജ്ജമാക്കുന്ന യാനപാത്ര ആശയവിനിമയ-പിന്തുണ സംവിധാനത്തിന്റെ ദേശീയതല സമാരംഭവും പ്രധാനമന്ത്രി നിർവഹിച്ചു. മത്സ്യബന്ധന കപ്പൽസങ്കേതങ്ങളുടെ വികസനം, നവീകരണം, ഫിഷ് ലാൻഡിങ് കേന്ദ്രങ്ങൾ, മത്സ്യച്ചന്തകളുടെ നിർമാണം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മത്സ്യബന്ധന അടിസ്ഥാനസൗകര്യ പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. മത്സ്യത്തൊഴിലാളി ഗുണഭോക്താക്കൾക്ക് ട്രാൻസ്പോൻഡർ സെറ്റുകളും കിസാൻ ക്രെഡിറ്റ് കാർഡുകളും അദ്ദേഹം വിതരണം ചെയ്തു.വൈഎസ്ആർ കോൺഗ്രസിന് ആന്ധ്രാപ്രദേശിൽ 5 വർഷം ലഭിച്ചു, എന്നാൽ അവർ ഈ 5 വർഷം പാഴാക്കി: പ്രധാനമന്ത്രി മോദി രാജമുണ്ട്രിയിൽ
May 06th, 03:45 pm
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽ ഒരു വലിയ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “മെയ് 13 ന്, നിങ്ങളുടെ വോട്ടിലൂടെ നിങ്ങൾ ആന്ധ്രാപ്രദേശിൻ്റെ വികസന യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ് നിയമസഭയിലും എൻഡിഎ തീർച്ചയായും റെക്കോർഡുകൾ സൃഷ്ടിക്കും. ഇത് വികസിത ആന്ധ്രപ്രദേശിലേക്കും വികസിത ഭാരതത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും.ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലും അനകപള്ളിയിലും പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
May 06th, 03:30 pm
തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലും അനകപള്ളിയിലും രണ്ട് വലിയ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. പ്രസംഗം ആരംഭിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “മെയ് 13 ന്, നിങ്ങളുടെ വോട്ടിലൂടെ നിങ്ങൾ ആന്ധ്രാപ്രദേശിൻ്റെ വികസന യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശ് നിയമസഭയിലും എൻഡിഎ തീർച്ചയായും റെക്കോർഡുകൾ സൃഷ്ടിക്കും. ഇത് വികസിത ആന്ധ്രപ്രദേശിലേക്കും വികസിത ഭാരതത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പായിരിക്കും.Congress' deep partnership & collaboration with Pakistan has been exposed: PM Modi in Anand
May 02nd, 11:10 am
Ahead of the impending Lok Sabha elections, Prime Minister Narendra Modi addressed a powerful rally in Anand, Gujarat. He added that his mission is a 'Viksit Bharat' and added, 24 x 7 for 2047 to enable a Viksit Bharat.ഗുജറാത്തിലെ ആനന്ദ്, സുരേന്ദ്രനഗർ, ജുനഗഡ്, ജാംനഗർ എന്നിവിടങ്ങളിലെ ശക്തമായ റാലികളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
May 02nd, 11:00 am
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ആനന്ദ്, സുരേന്ദ്രനഗർ, ജുനാഗഡ്, ജാംനഗർ എന്നിവിടങ്ങളിലെ ശക്തമായ റാലികളെ അഭിസംബോധന ചെയ്തു. തൻ്റെ ദൗത്യം ഒരു 'വികസിത ഭാരത്' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, ഒരു വികസിത ഭാരത് പ്രവർത്തനക്ഷമമാക്കാൻ 2047-ൽ 24 x 7 പ്രവർത്തിക്കും.ഹരിയാണയിലെ ഗുരുഗ്രാമിൽ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന-ശിലാസ്ഥാപന വേളയിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പൂര്‍ണരൂപം
March 11th, 01:30 pm
ഹരിയാണ ഗവര്‍ണര്‍, ബണ്ഡാരു ദത്താത്രേയ ജി, സംസ്ഥാനത്തിന്റെ കഠിനാധ്വാനിയായ മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, കേന്ദ്രത്തിലെ എന്റെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകര്‍, ശ്രീ നിതിന്‍ ഗഡ്കരി ജി, റാവു ഇന്ദ്രജീത് സിങ്, കൃഷ്ണ പാല്‍ ഗുര്‍ജര്‍ ജി, ഹരിയാണ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ജി, ബിജെപിയുടെ സംസ്ഥാന പ്രസിഡന്റും പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനുമായ നായബ് സിങ് സൈനി ജി, മറ്റ് വിശിഷ്ടാതിഥികള്‍, ഇവിടെ വന്‍തോതില്‍ തടിച്ചുകൂടിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരെ!വിവിധ സംസ്ഥാനങ്ങൾക്കായി ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു
March 11th, 01:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഹരിയാനയിലെ ഗുരുഗ്രാമിൽ രാജ്യമെമ്പാടുമുള്ള ഒരു ലക്ഷം കോടിരൂപയുടെ 112 ദേശീയപാതാ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിനുപേർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുത്തു.ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോഴ്സിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 17th, 12:00 pm
സൂറത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. സൂറത്തിന്റെ ശക്തമായ ചരിത്രം; അതിന്റെ വര്‍ത്തമാനത്തിലെ വളര്‍ച്ച; ഭാവിയെക്കുറിച്ചുള്ള അതിന്റെ ദര്‍ശനം- അതാണ് സൂറത്ത്! അത്തരം (വികസന) പ്രവര്‍ത്തനങ്ങളില്‍ ആരും ഒരു അവസരവും ഉപേക്ഷിക്കില്ല എന്നാണ് എന്റെ വിശ്വാസം. അതിനാല്‍, സൂറത്തിലെ ഒരു വ്യക്തി എല്ലാ മേഖലയിലും തിരക്കിലായിരിക്കാം, പക്ഷേ ഒരു ഭക്ഷണ ശാലയ്ക്ക് പുറത്ത് അര മണിക്കൂര്‍ ക്യൂവില്‍ നില്‍ക്കാനുള്ള ക്ഷമയുണ്ട്. ഉദാഹരണത്തിന്, കനത്ത മഴ പെയ്താലും മുട്ടോളം വെള്ളമുണ്ടായാലും ഒരു സൂരത്തി അപ്പോഴും ഒരു പക്കോഡ സ്റ്റാളിനു പുറത്ത് ഉണ്ടാകും. ശരദ് പൂര്‍ണിമ, ചണ്ഡി പദ്വ, ദിവസങ്ങളില്‍ എല്ലാവരും ടെറസിലേക്ക് പോകുന്നു, പക്ഷേ സൂരത്തി തന്റെ കുടുംബത്തോടൊപ്പം ഫുട്പാത്തില്‍ ഘരി (മധുരം) കഴിക്കുകയായിരിക്കും. അവന്‍ അടുത്തെങ്ങും പോകാതെ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും കറങ്ങുന്നു. ഏകദേശം 40-45 വര്‍ഷം മുമ്പ് സൗരാഷ്ട്രയില്‍ നിന്ന് ഒരാള്‍ സൂറത്ത് സന്ദര്‍ശിച്ചിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോള്‍, ഞാന്‍ സൗരാഷ്ട്രയില്‍ നിന്നുള്ള ആ സുഹൃത്തിനോട് ചോദിച്ചു - നിങ്ങള്‍ക്ക് സൂറത്ത് എങ്ങനെ ഇഷ്ടമാണ്? അദ്ദേഹം പറഞ്ഞു, 'സൂറത്തും കത്തിയവാറും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്'. 40-45 വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ പറയുന്നത്്. അയാള്‍ ഒരു ഉദാഹരണം പോലെ പറഞ്ഞു, കത്തിയവാറില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാല്‍ അത് വൃത്തികെട്ട വഴക്കായി മാറും. എന്നാല്‍ സൂറത്തില്‍ ഇതുമായി ബന്ധ്‌പ്പെട്ടവര്‍ അത് ഇരു കൂട്ടരുടേയും തെറ്റായിരുന്നുവെന്നും അതുകൊണ്ട് ഈ വിഷയം ഇപ്പോള്‍ ഉപേക്ഷിക്കാമെന്നും പറയും. ഇതു തമ്മില്‍ വലിയ വ്യത്യാസമുണ്ട്.സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 17th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രം (സൂറത്ത് ഡയമണ്ട് ബോഴ്സ്) ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് മുമ്പ് പ്രധാനമന്ത്രി പഞ്ചതത്വ ഉദ്യാനം സന്ദര്‍ശിക്കുകയും സൂറത്ത് വജ്ര നിക്ഷേപ-വിനിമയകേന്ദ്രത്തിന്റെയും സ്‌പൈന്‍-4ന്റെയും ഹരിതമന്ദിരം കാണുകയും സന്ദര്‍ശക ലഘുലേഖയില്‍ ഒപ്പിടുകയും ചെയ്തു. നേരത്തെ സൂറത്ത് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.രാജസ്ഥാനിലെ സിക്കാറിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 27th, 12:00 pm
ഇന്ന് രാജ്യത്ത് 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ആരംഭിച്ചു. ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ സ്ഥാപിക്കുന്ന ഈ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഇന്ന്, 1,500-ലധികം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (എഫ്‌പിഒകൾ) നമ്മുടെ കർഷകർക്കും വേണ്ടി 'ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്' (ഒഎൻഡിസി) ആരംഭിച്ചു. രാജ്യത്തിന്റെ ഏത് കോണിലും ഇരിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടെയും വിപണിയിൽ വിൽക്കാൻ ഇത് എളുപ്പമാക്കും.രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
July 27th, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 1.25 ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) രാജ്യത്തിന് സമർപ്പിക്കൽ, സൾഫർ പൂശിയ യൂറിയായ 'യൂറിയ ഗോൾഡ്' പുറത്തിറക്കൽ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1600 കാർഷികോൽപ്പാദന സംഘടനകളെ (എഫ്‌പിഒ)ഉൾപ്പെടുത്തൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടി ഗുണഭോക്താക്കൾക്ക് അനുവദിക്കൽ എന്നിവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ചിറ്റോർഗഢ്, ധോൽപുർ, സിരോഹി, സീക്കർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ 5 പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ബാരൻ, ബുണ്ടി, കരൗലി, ഝുൻഝുനു, സവായ് മധോപുർ, ജയ്‌സാൽമർ, ടോങ്ക് എന്നിവിടങ്ങളിൽ 7 മെഡിക്കൽ കോളേജുകൾക്കു തറക്കല്ലിട്ടു. ഉദയ്പുർ, ബാൻസ്വാര, പ്രതാപ്ഗഢ്, ദുംഗാർപുർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 6 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ജോധ്പുർ തിവ്‌രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.രാജസ്ഥാനിലെ നാഥ്ദ്വാരയില്‍ വിവിധ പദ്ധതികളുടെ തറക്കല്ലിടല്ലും സമര്‍പ്പണവും നടത്തിയ വേളയിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 10th, 12:01 pm
രാജസ്ഥാന്‍ ഗവര്‍ണര്‍ ശ്രീ കല്‍രാജ് മിശ്ര ജി, എന്റെ സുഹൃത്ത് മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, നിയമസഭാ സ്പീക്കര്‍ ശ്രീ സി പി ജോഷി ജി, സംസ്ഥാന ഗവണ്‍മെന്റിലെ മന്ത്രി ശ്രീ ഭജന്‍ ലാല്‍ ജാതവ്, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും, ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ ശ്രീ ചന്ദ്രപ്രകാശ് ജോഷി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ സഹോദരി ദിയാ കുമാരി ജി, ശ്രീ കനക് മല്‍ കത്താര ജി, ശ്രീ അര്‍ജുന്‍ലാല്‍ മീണ ജി, ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റെല്ലാ വിശിഷ്ടാതിഥികള്‍, രാജസ്ഥാനിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ!രാജസ്ഥാനിലെ നാഥ്ദ്വാരയിൽ 5500 കോടി രൂപയിലധികം വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു
May 10th, 12:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ നാഥ്ദ്വാരയിൽ 5500 കോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പണവും നിർവ്വഹിച്ചു . റെയിൽവേ, റോഡ് പദ്ധതികൾ ചരക്കുകളുടെയും സേവനങ്ങളുടെയും സഞ്ചാരം സുഗമമാക്കുകയും അതുവഴി വ്യാപാരവും വാണിജ്യവും വർദ്ധിപ്പിക്കുകയും മേഖലയിലെ ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിലാണ് വികസന പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇന്ത്യ ടുഡേ കോൺക്ലേവിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 18th, 11:17 pm
ഇന്ത്യാ ടുഡേ കോൺക്ലേവിൽ നമ്മോടൊപ്പമുള്ള എല്ലാ വിശിഷ്ട വ്യക്തികൾക്കും ആശംസകൾ! ഡിജിറ്റൽ മീഡിയത്തിലൂടെ ഞങ്ങളോടൊപ്പം ചേർന്ന ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രേക്ഷകർക്കും വായനക്കാർക്കും ആശംസകൾ. ഈ കോൺക്ലേവിന്റെ പ്രമേയം - ദി ഇന്ത്യ മൊമെന്റ് എന്നതാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും ചിന്തകരും ഇത് ഇന്ത്യയുടെ നിമിഷമാണെന്ന് ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഈ ശുഭാപ്തിവിശ്വാസം ഉയർത്തിക്കാട്ടുമ്പോൾ, അത് 'എക്സ്ട്രാ സ്പെഷ്യൽ' ആണ്. 20 മാസം മുമ്പ് ഞാൻ ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് പറഞ്ഞിരുന്നു - ഇതാണ് സമയം, ശരിയായ സമയം. എന്നാൽ ഈ സ്ഥാനത്ത് എത്താൻ 20 മാസമെടുത്തു. അപ്പോഴും മാനസികഭാവം ഒന്നുതന്നെയായിരുന്നു - ഇതാണ് ഇന്ത്യയുടെ നിമിഷം.പ്രധാനമന്ത്രി ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു
March 18th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഇന്ത്യ ടുഡേ കോൺക്ലേവിനെ അഭിസംബോധന ചെയ്തു.രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി മോദിപൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 12th, 03:31 pm
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദൗസയിൽ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ദൗസ-ലാൽസോട്ട് സ്‌ട്രെച്ച് ഇന്ന് ഉദ്ഘാടനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ, ഡൽഹി പോലുള്ള ഒരു വലിയ വിപണിയിലേക്ക് പാലും പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്‌ക്ക് എളുപ്പത്തിൽ എത്തിക്കാം.രാജസ്ഥാനിലെ ദൗസയിൽ പ്രധാനമന്ത്രി മോദിപൊതുയോഗത്തെ അഭിസംബോധന ചെയ്തു
February 12th, 03:30 pm
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം ആരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദൗസയിൽ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ചു. രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഡൽഹി-ദൗസ-ലാൽസോട്ട് സ്‌ട്രെച്ച് ഇന്ന് ഉദ്ഘാടനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ, ഡൽഹി പോലുള്ള ഒരു വലിയ വിപണിയിലേക്ക് പാലും പഴങ്ങളും പച്ചക്കറികളും കുറഞ്ഞ വിലയ്‌ക്ക് എളുപ്പത്തിൽ എത്തിക്കാം.രാജസ്ഥാനിലെ ദൗസയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ / ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
February 12th, 03:00 pm
രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ നിതിൻ ഗഡ്കരി ജി, ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, വി കെ സിംഗ് ജി, മറ്റ് മന്ത്രിമാർ, എംപിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ, മഹതികളെ മാന്യരേ !ഡല്‍ഹി മുംബൈ അതിവേഗപാതയുടെ ഡല്‍ഹി - ദൗസ - ലാല്‍സോട്ട് ഭാഗം രാജസ്ഥാനിലെ ദൗസയില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു
February 12th, 02:46 pm
ഡല്‍ഹി മുംബൈ എക്സ്പ്രസ് വേയുടെ 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി - ദൗസ - ലാല്‍സോട്ട് ഭാഗം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 5940 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന 247 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാതാ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. നവഇന്ത്യയിലെ വളര്‍ച്ചയുടെയും വികസനത്തിന്റെയും ബന്ധിപ്പിക്കലിന്റെയും ഒരു എന്‍ജിനെന്ന നിലയില്‍ മികച്ച റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് പ്രധാനമന്ത്രി നല്‍കുന്ന ഊന്നലാണ് രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന ലോകോത്തര അതിവേഗ പാതകളുടെ നിര്‍മ്മാണത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.