ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ റിത്താല-കുണ്ഡ്ലി ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

December 06th, 08:08 pm

ദേശീയ തലസ്ഥാനവും അയൽ സംസ്ഥാനമായ ഹരിയാനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന ഡൽഹി മെട്രോയുടെ 26.463 കിലോമീറ്റർ ദൈഘ്യമുള്ള നാലാം ഘട്ട പദ്ധതിയുടെ റിത്താല - നരേല - നാഥുപൂർ (കുണ്ഡലി) ഇടനാഴിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. അനുവദിച്ച തീയതി മുതൽ 4 വർഷത്തിനുള്ളിൽ ഇടനാഴി പൂർത്തിയാക്കാനാണ് ലക്‌ഷ്യം.

ഡൽഹി പുരോഗതിക്ക് സാക്ഷ്യം വഹിക്കുമ്പോൾ, INDI സഖ്യം അതിൻ്റെ നാശത്തിന് കുനിഞ്ഞിരിക്കുന്നു: പ്രധാനമന്ത്രി മോദി വടക്കുകിഴക്കൻ ഡൽഹിയിൽ

May 18th, 07:00 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രചാരണ വേളയിൽ ഇന്ന് വടക്ക്-കിഴക്കൻ ഡൽഹിയെ അഭിസംബോധന ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഒരു ശോഭനമായ ഭാവി വാഗ്ദാനം ചെയ്തു. തലസ്ഥാന നഗരി എന്ന നിലയിൽ ഡൽഹിയെ ഒരു അഴിമതി രഹിത രാഷ്ട്രത്തിലേക്ക് നയിക്കണമെന്ന് ഊന്നിപ്പറഞ്ഞു.

വടക്കുകിഴക്കൻ ഡൽഹിയിൽ ആവേശകരമായ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

May 18th, 06:30 pm

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രചാരണ വേളയിൽ ഇന്ന് വടക്ക്-കിഴക്കൻ ഡൽഹിയെ അഭിസംബോധന ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഒരു ശോഭനമായ ഭാവി വാഗ്ദാനം ചെയ്തു. തലസ്ഥാന നഗരി എന്ന നിലയിൽ ഡൽഹിയെ അഴിമതി രഹിത രാഷ്ട്രത്തിലേക്ക് നയിക്കണമെന്ന് ഊന്നിപ്പറഞ്ഞു.

ഡല്‍ഹിയില്‍ മാര്‍ച്ച് 14 ന് പി.എം സ്വനിധി ഗുണഭോക്താക്കളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

March 13th, 07:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാര്‍ച്ച് 14 ന് വൈകുന്നേരം 5 മണിക്ക് ഡല്‍ഹിയിലെ ജെ.എല്‍.എന്‍ സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യും. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള 5,000 വഴിയോരകച്ചവടക്കാര്‍ ഉള്‍പ്പെടെ 1 ലക്ഷം തെരുവുകച്ചവടക്കാര്‍ക്ക് (എസ്.വി) പദ്ധതി പ്രകാരമുള്ള വായ്പകളും അദ്ദേഹം വിതരണം ചെയ്യും. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ രണ്ട് അധിക ഇടനാഴികളുടെ തറക്കല്ലിടലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.

ഡൽഹി മെട്രോ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായി ലജ്പത് നഗർ മുതൽ സാകേത് ജി-ബ്ലോക്ക് വരെയും ഇന്ദർലോക് മുതൽ ഇന്ദ്രപ്രസ്ഥ വരെയുമുള്ള രണ്ട് ഇടനാഴികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

March 13th, 03:25 pm

ഡൽഹി മെട്രോയുടെ നാലാം ഘട്ട പദ്ധതിയുടെ ഭാഗമായി രണ്ട് പുതിയ ഇടനാഴികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.