വിഡിയോ കോണ്‍ഫറന്‍സ് വഴി വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

January 18th, 12:47 pm

വികസിത് ഭാരത് സങ്കല്‍പ് യാത്ര രണ്ട് മാസം പൂര്‍ത്തിയാക്കി. ഈ യാത്രയില്‍ സഞ്ചരിക്കുന്ന 'വികാസ് രഥം' (വികസന രഥം) 'വിശ്വാസ രഥം' (ആത്മവിശ്വാസ രഥം) ആണ്, ഇപ്പോള്‍ ആളുകള്‍ ഇതിനെ 'ഗ്യാരന്റി വാലാ രഥ്' (ഗ്യാരണ്ടി രഥം) എന്നും വിളിക്കുന്നു. ആരും പിന്തള്ളപ്പെടില്ലെന്നും ഒരു പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ ആര്‍ക്കും നഷ്ടപ്പെടില്ലെന്നും വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ മോദിയുടെ ഉറപ്പുള്ള വാഹനം ഇതുവരെ എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഇപ്പോള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആദ്യം ജനുവരി 26 വരെ ഈ യാത്ര ആസൂത്രണം ചെയ്തിരുന്നു, എന്നാല്‍ ഇത്രയധികം പിന്തുണയും വര്‍ധിച്ച ഡിമാന്‍ഡും ഉള്ളതിനാല്‍, എല്ലാ ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ പറയുന്നത് മോദിയുടെ ഉറപ്പുള്ള വാഹനം അവരുടെ സ്ഥലത്തേക്ക് വരണം എന്നാണ്. ഇത് അറിഞ്ഞത് മുതല്‍, ജനുവരി 26ന് അപ്പുറം ഇത് കുറച്ച് കൂടി നീട്ടാന്‍ ഞാന്‍ നമ്മുടെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് ആവശ്യമാണ്, ആവശ്യമുണ്ട്, അതിനാല്‍ ഞങ്ങള്‍ അത് നിറവേറ്റണം. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരിയിലും മോദിയുടെ ഉറപ്പുള്ള വാഹനം തുടരുമെന്ന് തീരുമാനമായേക്കും.

പ്രധാനമന്ത്രി ‘വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി

January 18th, 12:46 pm

രാജ്യമെമ്പാടുംനിന്നുള്ള ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

പൊതുജനാരോഗ്യ സംരക്ഷണത്തിന് ഞങ്ങളുടെ സർക്കാർ ഒരു പുതിയ ദിശാബോധം നൽകിയിട്ടുണ്ട്- പ്രധാനമന്ത്രി മോദി

June 29th, 11:52 am

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.

എയിംസിലെ സുപ്രധാന പദ്ധതികളുടെ സമര്‍പ്പണവും, തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

June 29th, 11:45 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്‌പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.

വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്തക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

June 07th, 10:30 am

പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പര്യോജനയുടെയും കേന്ദ്ര ഗണ്‍മെന്റിന്റെ മറ്റ് ആരോഗ്യ പരിരക്ഷാ പദ്ധതികളുടെയും രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അംബേദ്കര്‍ ദേശീയ സ്മാരകം രാജ്യത്തിന് സമർപ്പിച്ചു

April 13th, 07:30 pm

ഡോ. ബാബാസാഹേബ് അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഡെല്‍ഹിയിലെ ആലിപ്പൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്തു

ഇന്ന് ഭാരതത്തിന്റെ പേര് വളരെ അഭിമാനത്തോടെ ഉച്ചരിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കീ ബാത്തിൽ

March 25th, 11:30 am

'മൻ കീ ബാത്ത് ' ന്റെ 42-ാം ലക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വൈവിധ്യമാർന്ന വിഷയങ്ങളിൽ തന്റെ ആശയങ്ങൾ പങ്കുവെച്ചു. എല്ലാ കീ ബാത്തിനെ കുറിച്ചു ലഭിച്ച ആശയങ്ങൾ അത് വർഷത്തിലെ ഏത് മാസമോ സമയമോ ആയിരുന്നുവെന്ന് സൂചന നൽകുന്നു വെന്ന് അദ്ദേഹം പറഞ്ഞു . കര്ഷകരുടെ ക്ഷേമം , ആരോഗ്യ മേഖല,മഹാത്മാഗാന്ധിയുടെ 150 ാം ജന്മവാർഷിക ദിനം, ഡോ. ബാബാ സാഹിബ് അംബേദ്കറുടെ ദർശനം, യോഗ ദിനം, ന്യൂ ഇന്ത്യ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു . വരാനിരിക്കുന്ന ഉത്സവങ്ങക്കായി , രാജ്യത്തുടനീളമുള്ള ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ നൽകുകയും ചെയ്തു .

മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

March 16th, 11:32 am

അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മഹാന്മാരായ മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരായ പത്മവിഭൂഷണ്‍ പ്രൊഫ: യശ്പാല്‍, പത്മവിഭൂഷണ്‍ പ്രൊഫ: യു.ആര്‍.റാവു, പത്മശ്രീ ഡോ: ബല്‍ദേവ് രാജ് എന്നിവര്‍ക്ക് എന്റെ പ്രണാമം അര്‍പ്പിക്കട്ടെ. ഇവരെല്ലാം തന്നെ ഇന്ത്യയില്‍ ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ്.

സോഷ്യൽ മീഡിയ കോർണർ 2018 മാർച്ച് 13

March 13th, 08:07 pm

സോഷ്യൽ മീഡിയയിൽ നിന്നുള്ള ദൈനദിന അപ്ഡേറ്റുകൾ.ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള നിങ്ങളുടെ ട്വീറ്റുകൾ ഇവിടെ പ്രതിദിനം വന്നേക്കാം.വായന്ന തുടരുക പങ്ക് വക്കുക !

2025 ഓടെ ഇന്ത്യയില്‍ നിന്ന് ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രയത് നിക്കുകയാണ് : പ്രധാനമന്ത്രി

March 13th, 11:01 am

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഡല്‍ഹി ഉച്ചകോടി തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി മോദി ഉദ്ഘടാനം ചെയ്‌തു.2025 ഓടെ രാജ്യത്ത് ക്ഷയരോഗം ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു

റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 13th, 11:00 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് നിന്ന് ക്ഷയരോഗം പൂര്‍ണമായി ഇല്ലായ്മ ചെയ്യുന്നതിലേയ്ക്കുള്ള ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഈ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കൈക്കൊള്ളുന്ന ഓരോ നടപടിയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂടിയുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ഉച്ചകോടി പ്രധാനമന്ത്രി നാളെ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും ; ക്ഷയരോഗ മുക്ത ഇന്ത്യ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കും

March 12th, 02:24 pm

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഡല്‍ഹി ഉച്ചകോടി തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 മാര്‍ച്ച് 13, ചൊവ്വ) ഉദ്ഘടാനം ചെയ്യും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ലോകാരോഗ്യ സംഘടനയുടെ ദക്ഷിണേഷ്യാ മേഖലാ ഓഫീസ്, സ്റ്റോപ്പ് ടി.ബി. പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവ സംയുക്തമായിട്ടാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.