PM Modi addresses public meetings in Srinagar & Katra, Jammu & Kashmir

September 19th, 12:00 pm

PM Modi addressed large gatherings in Srinagar and Katra, emphasizing Jammu and Kashmir's rapid development, increased voter turnout, and improved security. He criticized past leadership for neglecting the region, praised youth for rising against dynastic politics, and highlighted infrastructure projects, education, and tourism growth. PM Modi reiterated BJP's commitment to Jammu and Kashmir’s progress and statehood restoration.

ഹരിയാനയിലെ റെവാഡിയില്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 16th, 01:50 pm

ധീരതയുടെ നാടായ റെവാഡിയില്‍ നിന്ന് ഹരിയാനയിലെല്ലാവര്‍ക്കും റാം റാം! രേവാരി സന്ദര്‍ശിക്കുമ്പോഴെല്ലാം പഴയ ഓര്‍മ്മകള്‍ പുതുമയാര്‍ന്നതാകുന്നു. രേവാരിയുമായുള്ള എന്റെ ബന്ധം എപ്പോഴും അതുല്യമാണ്. രേവാരിയിലെ ജനങ്ങള്‍ മോദിയെ വളരെയധികം സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. 2013ല്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എന്റെ ആദ്യ പരിപാടി നടന്നത് രേവാരിയില്‍ ആയിരുന്നുവെന്നും ആ സമയത്ത് രേവാരി എന്നെ 272 സീറ്റുകള്‍ നല്‍കി അനുഗ്രഹിച്ചുവെന്നും എന്റെ സുഹൃത്ത് റാവു ഇന്ദര്‍ജിത് ജിയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ജിയും ഇപ്പോള്‍ എന്നോട് പറയുകയായിരുന്നു. നിങ്ങളുടെ അനുഗ്രഹം ഒരു വിജയമായി മാറി. ഞാന്‍ ഒരിക്കല്‍ കൂടി രേവാരിയില്‍ വരുമ്പോള്‍, ഇത്തവണ അത് 400ലധികം സീറ്റുകളായി മാറും. എന്‍ഡിഎ ഗവണ്‍മെന്റിന് നിങ്ങളുടെ അനുഗ്രഹത്താല്‍ 400ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നു.

ഹരിയാനയിലെ രേവാരിയില്‍ 9,750 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു

February 16th, 01:10 pm

ഹരിയാനയിലെ രേവാരിയില്‍ ഇന്ന് 9750 കോടിയിലധികം തുക ചിലവഴിച്ച് നടത്തുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. നഗര ഗതാഗതം, ആരോഗ്യം, റെയില്‍, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന മേഖലകള്‍ക്ക് പദ്ധതികള്‍ പ്രയോജനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനങ്ങള്‍ ശ്രീ മോദി നടന്നുകൊണ്ട് വീക്ഷിച്ചു.

ലഖ്നൗവില്‍ യുപി നിക്ഷേപ ഉച്ചകോടിയെ തുടർന്നുള്ള പുതിയ പദ്ധതികളുടെ സമാരംഭം കുറിക്കൽ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

June 03rd, 10:35 am

ഉത്തർപ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ലഖ്‌നൗ എംപിയും കേന്ദ്ര മന്ത്രിസഭയിലെ മുതിർന്ന സഹപ്രവർത്തകനുമായ ശ്രീ രാജ്‌നാഥ് സിംഗ് ജി, മറ്റ് സഹപ്രവർത്തകർ, യുപി ഉപമുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ സർക്കാർ, നിയമസഭയുടെയും ലെജിസ്ലേറ്റീവ് കൗൺസിലിന്റെയും സ്പീക്കർമാർ, വ്യവസായ മേഖലയിലെ സഹപ്രവർത്തകരേ , മറ്റ് പ്രമുഖരേ, മഹതികളേ മാന്യരേ !

PM attends the Ground Breaking Ceremony @3.0 of the UP Investors Summit at Lucknow

June 03rd, 10:33 am

PM Modi attended Ground Breaking Ceremony @3.0 of UP Investors Summit at Lucknow. “Only our democratic India has the power to meet the parameters of a trustworthy partner that the world is looking for today. Today the world is looking at India's potential as well as appreciating India's performance”, he said.

പഞ്ചായത്തീരാജ് ദിവസത്തില്‍ പ്രധാനമന്ത്രി ഗ്രാമസഭകളെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം

April 24th, 11:31 am

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഗിരിരാജ് സിംഗ് ജി, ഈ മണ്ണിന്റെ മകനും എന്റെ സഹപ്രവര്‍ത്തകനുമായ ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ കപില്‍ മൊരേശ്വര്‍ പാട്ടീല്‍ ജി, എന്റെ പാര്‍ലമെന്ററി സഹപ്രവര്‍ത്തകന്‍ ശ്രീ ജുഗല്‍ കിഷോര്‍ ജി, ജമ്മു-കാശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം നിന്നുള്ള പഞ്ചായത്തീരാജ് ജനപ്രതിനിധികളെ, സഹോദരങ്ങളെ!

പ്രധാനമന്ത്രി ജമ്മു കശ്മീരില്‍ നടന്ന പഞ്ചായത്ത് രാജ് ദിനാഘാഷത്തില്‍ പങ്കെടുത്തു

April 24th, 11:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ നടന്ന ദേശീയ പഞ്ചായത്തി രാജ് ദിനാഘോഷത്തില്‍ പങ്കെടുത്ത് രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്തു. സാംബ ജില്ലയിലെ പള്ളി പഞ്ചായത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്തത്. 20,000 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ച പ്രധാനമന്ത്രി അമൃത് സരോവര്‍ പദ്ധതിയും ഉദ്ഘാടനം ചെയ്തു. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ഡോ. ജിതേന്ദ്ര സിംഗ്, കപില്‍ മൊറേശ്വര്‍ പാട്ടീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ദേശീയ പഞ്ചായത്തിരാജ് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഏപ്രില്‍ 24-ന് പ്രധാനമന്ത്രി ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കും

April 23rd, 11:23 am

ദേശീയ പഞ്ചായത്തീ രാജ് ദിനാലോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രില്‍ 24 ന് രാവിലെ 11:30 ന് ജമ്മു കാശ്മീര്‍ സന്ദര്‍ശിക്കുകയും രാജ്യത്തെ എല്ലാ ഗ്രാമസഭകളെയും അഭിസംബോധന ചെയ്യുകയും ചെയ്യും. സാംബ ജില്ലയിലെ പള്ളി പഞ്ചായത്ത് അദ്ദേഹം സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, ഏകദേശം 20,000 കോടി രൂപ ചെലവുവരുന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. അമൃത് സരോവര്‍ മുന്‍കൈയ്ക്കും അദ്ദേഹം തുടക്കം കുറിയ്ക്കും. അതിനുശേഷം, വൈകുന്നേരം 5 മണിക്ക്, മുംബൈയില്‍ നടക്കുന്ന മാസ്റ്റര്‍ ദീനനാഥ് മങ്കേഷ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും, അവിടെ അദ്ദേഹം ആദ്യ ലതാ ദീനനാഥ് മങ്കേഷ്‌കര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും.

പഞ്ചാബിയത്ത്' ഞങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ്, അതേസമയം പ്രതിപക്ഷം പഞ്ചാബിനെ 'സിയസത്തിന്റെ' കണ്ണിൽ നിന്ന് കാണുന്നു: പ്രധാനമന്ത്രി മോദി

February 16th, 12:02 pm

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്താൻകോട്ടിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സന്ത് രവിദാസ് ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇന്ന് സന്ത് രവിദാസ് ജിയുടെ ജന്മദിനം കൂടിയാണ്. ഇവിടെ വരുന്നതിന് മുമ്പ് ഡൽഹിയിലെ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥിക്കാനുള്ള ബഹുമതി എനിക്കുണ്ടായിരുന്നു. സന്ത് രവിദാസ് ജി പറഞ്ഞ വാക്കുകൾ അനുസരിച്ചാണ് ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നത്.

പഞ്ചാബിലെ പത്താൻകോട്ടിൽ പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു

February 16th, 12:01 pm

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്താൻകോട്ടിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സന്ത് രവിദാസ് ജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഇന്ന് സന്ത് രവിദാസ് ജിയുടെ ജന്മദിനം കൂടിയാണ്. ഇവിടെ വരുന്നതിന് മുമ്പ് ഡൽഹിയിലെ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥിക്കാനുള്ള ബഹുമതി എനിക്കുണ്ടായിരുന്നു. സന്ത് രവിദാസ് ജി പറഞ്ഞ വാക്കുകൾ അനുസരിച്ചാണ് ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നത്.

പ്രധാനമന്ത്രി ജനുവരി 5 ന് പഞ്ചാബ് സന്ദർശിച്ച്‌ 42,750 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടും

January 03rd, 03:48 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജനുവരി 5 ന് പഞ്ചാബിലെ ഫിറോസ്പൂർ സന്ദർശിക്കുകയും ഉച്ചയ്ക്ക് 1 മണിക്ക് ഏകദേശം 42,750 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും. ഈ പദ്ധതികളിൽ ഡൽഹി-അമൃത്സർ-കട്ര എക്സ്പ്രസ് വേ , അമൃത്സർ-ഉന ഭാഗത്തെ നാലുവരിപ്പാത, മുകേരിയൻ - തൽവാര പുതിയ ബ്രോഡ് ഗേജ് റെയിൽവേ ലൈൻ, ഫിറോസ്പൂരിൽ പിജിഐ ഉപ കേന്ദ്രം , കപൂർത്തലയിലും ഹോഷിയാർപൂരിലും രണ്ട് പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.