ഡെറാഡൂണിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ പ്രദർശിപ്പിച്ച തദ്ദേശീയ ഉൽപ്പന്നങ്ങൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി

December 08th, 05:11 pm

ഡെറാഡൂണിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ പ്രദർശിപ്പിച്ച തദ്ദേശീയ ഉൽപന്നങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ഡിസംബര്‍ 8 ന് ഡെറാഡൂണ്‍ സന്ദര്‍ശിക്കും; 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' ഉദ്ഘാടനം ചെയ്യും

December 06th, 02:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 8ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സന്ദര്‍ശിക്കും. രാവിലെ 10:30-ന് ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന 'ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023' അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

പ്രധാനമന്ത്രി ഒക്ടോബർ 12ന് ഉത്തരാഖണ്ഡ് സന്ദർശിക്കും

October 10th, 08:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഒക്ടോബർ 12ന് ഉത്തരാഖണ്ഡ് സന്ദർശിക്കും.

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യവെ പ്രധാനമന്ത്രിയുടെ പ്രസംഗം

May 25th, 11:30 am

ഉത്തരാഖണ്ഡ് ഗവർണർ ശ്രീ ഗുർമീത് സിംഗ് ജി, ഉത്തരാഖണ്ഡിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തരാഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, വിവിധ എംപിമാർ, എംഎൽഎമാർ, മേയർമാർ, ജില്ലാ പരിഷത്ത് അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഉത്തരാഖണ്ഡിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാർ ! വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ.

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

May 25th, 11:00 am

ഡെറാഡൂണിൽനിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്‌പ്രസിന്റെ പ്രഥമയാത്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ഫ്ലാഗ് ഓഫ് ചെയ്തു. പുതുതായി വൈദ്യുതീകരിച്ച റെയിൽ പാതകൾ അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയും ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കന്നിയാത്ര മെയ് 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

May 24th, 04:18 pm

ഡെറാഡൂണിൽ നിന്ന് ഡൽഹിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെകന്നി ഓട്ടം മെയ് 25ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

January 29th, 11:30 am

2023-ലെ ആദ്യത്തെ 'മന്‍ കി ബാത്' ആണിത്, ഒപ്പംതന്നെ പ്രോഗ്രാമിന്റെ തൊണ്ണൂറ്റി ഏഴാമത്തെ ഭാഗം കൂടിയാണിത്. ഒരിക്കല്‍കൂടി എല്ലാവരുമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസം തികച്ചും സംഭവബഹുലമാണ്. ഈ മാസം, ഏകദേശം ജനുവരി 14 അടുപ്പിച്ച്, വടക്ക് നിന്ന് തെക്ക് വരെയും കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും രാജ്യത്തുടനീളം ഉത്സവങ്ങളുടെ ബഹളമാണ്. ഇതിനുശേഷം രാജ്യം റിപ്പബ്ലിക് ദിനവും ആഘോഷിച്ചു. ഇത്തവണയും റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിരവധി കാര്യങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. ജനുവരി 26-ലെ പരേഡിനായി കര്‍ത്തവ്യ പഥ് ഒരുക്കിയ തൊഴിലാളികളെ കണ്ടിട്ട് വളരെയധികം സന്തോഷം തോന്നിയെന്ന് ജയ്‌സാല്‍മീറില്‍ നിന്നുള്ള പുല്‍കിത് എനിക്കെഴുതിയിട്ടുണ്ട്. പരേഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങളില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വ്യത്യസ്ത ധാരകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് കാണ്‍പൂരില്‍നിന്നുള്ള ജയ എഴുതി. റിപ്പബ്ലിക്ദിന പരേഡില്‍ ആദ്യമായി പങ്കെടുത്ത, Women Camel Riders ഉം, സി.ആര്‍.പി.എഫിന്റെ വനിതാവിഭാഗവും ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.

പരീക്ഷകളെ കുറിച്ച് ഡെറാഡൂണിലെ വിദ്യാർത്ഥിനി ദിയ, രചിച്ച കവിത പങ്കിട്ടതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

January 07th, 03:55 pm

ഡെറാഡൂണിലെ ഒഎൻജിസി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ കുമാരി ദിയ പരീക്ഷയെക്കുറിച്ച് രചിച്ച കവിത പങ്കുവെച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പുഷ്കർ സിംഗ് ധാമിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 23rd, 02:30 pm

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പുഷ്കർ സിംഗ് ധാമിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ദേശീയ താല്‍പ്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ചെറുപ്പകാലത്തുതന്നെ അവഗാഹം വളര്‍ത്തിയതില്‍ മതിപ്പുപ്രകടിപ്പിച്ച് ഡെറാഡൂണിലെ വിദ്യാര്‍ത്ഥി അനുരാഗ് റമോളയ്ക്കു പ്രധാനമന്ത്രി കത്തെഴുതി

March 11th, 02:25 pm

രാജ്യത്തെ യുവജനങ്ങളുടെ, പ്രത്യേകിച്ചും വിദ്യാര്‍ഥികളുടെ, ആത്മവീര്യം വര്‍ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി അവരുമായി സംവദിക്കാറുണ്ട്. 'മന്‍ കി ബാത്', 'പരീക്ഷ പേ ചര്‍ച്ച' എന്നിവയ്ക്കു പുറമെ വ്യക്തിപരമായ സംഭാഷണങ്ങളിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും യുവാക്കളുടെ ആശങ്കകളും ജിജ്ഞാസയും മനസ്സിലാക്കി പ്രധാനമന്ത്രി മോദി എപ്പോഴും അവരെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഡെറാഡൂണിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി അനുരാഗ് റാമോളയുടെ കത്തിനു മറുപടി നല്‍കി അദ്ദേഹത്തിന്റെ കലാപരമായ കഴിവിനെയും ആശയങ്ങളെയും പ്രധാനമന്ത്രി ഒരിക്കല്‍കൂടി അഭിനന്ദിച്ചു.

ഉത്തരാഖണ്ഡിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ മുൻഗണനയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു

February 07th, 02:40 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡെറാഡൂണിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഉത്തരാഖണ്ഡ് ഞങ്ങൾക്ക് ദേവഭൂമിയാണ്, എന്നാൽ ഈ ആളുകൾ ഉത്തരാഖണ്ഡിനെ തങ്ങളുടെ നിലവറയായിട്ടാണ് കണക്കാക്കുന്നത്. ദൈവം സംസ്ഥാനത്തിന് നൽകിയ പ്രകൃതി സമ്പത്തും വിഭവങ്ങളും കൊള്ളയടിക്കുന്നത് തുടരാൻ ഈ ആളുകൾ ആഗ്രഹിക്കുന്നു, അവരുടെ പോക്കറ്റ് നിറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. ഇതാണ് അവരുടെ ചിന്താഗതി.”

പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡെറാഡൂണിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു

February 07th, 02:39 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഡെറാഡൂണിലും വെർച്വൽ വിജയ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “ഉത്തരാഖണ്ഡ് ഞങ്ങൾക്ക് ദേവഭൂമിയാണ്, എന്നാൽ ഈ ആളുകൾ ഉത്തരാഖണ്ഡിനെ തങ്ങളുടെ നിലവറയായിട്ടാണ് കണക്കാക്കുന്നത്. ദൈവം സംസ്ഥാനത്തിന് നൽകിയ പ്രകൃതി സമ്പത്തും വിഭവങ്ങളും കൊള്ളയടിക്കുന്നത് തുടരാൻ ഈ ആളുകൾ ആഗ്രഹിക്കുന്നു, അവരുടെ പോക്കറ്റ് നിറയ്ക്കാൻ അവർ ആഗ്രഹിക്കുന്നു. ഇതാണ് അവരുടെ ചിന്താഗതി.”

ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തും തറക്കല്ലിട്ടും പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 04th, 12:35 pm

എല്ലാ ബഹുമാനപ്പെട്ട മുതിര്‍ന്നവരെയും സഹോദരിമാരെയും മാതൃസഹോദരിമാരെയും ഉത്തരാണ്ഡിലെ സഹോദരീ സഹോദരന്‍മാരെയും ആദരവ് അറിയിക്കുന്നു. എല്ലാവര്‍ക്കും സുഖമെന്നു കരുതുന്നു. ആശംസകള്‍.

ഡെറാഡൂണിൽ 18,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു

December 04th, 12:34 pm

മേഖലയിലെ വിട്ടുമാറാത്ത മണ്ണിടിച്ചിലിന്റെ പ്രശ്നം പരിഹരിച്ച് യാത്ര സുരക്ഷിതമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഏഴ് പദ്ധതികൾ, ദേവപ്രയാഗ് മുതൽ ശ്രീകോട്ട് വരെയും ബ്രഹ്മപുരി മുതൽ കൊടിയാല വരെയും എൻഎച്ച്-58, 120 മെഗാവാട്ട് വ്യാസി ജലവൈദ്യുത പദ്ധതിയിൽ യമുന നദിക്ക് മുകളിൽ നിർമ്മിച്ച റോഡ് വീതി കൂട്ടൽ , ഡെറാഡൂണിലെ ഹിമാലയൻ കൾച്ചർ സെന്റർ, ഡെറാഡൂണിലെ സ്റ്റേറ്റ് ഓഫ് ആർട്ട് പെർഫ്യൂമറി ആൻഡ് അരോമ ലബോറട്ടറി (സെന്റർ ഫോർ ആരോമാറ്റിക് പ്ലാന്റ്സ്) എന്നീ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഡെറാഡൂണിൽ 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഡിസംബർ നാലിന് നിർവഹിക്കും

December 01st, 12:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഡിസംബർ 4-ന് ഡെറാഡൂൺ സന്ദർശിക്കുകയും ഏകദേശം 18,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉച്ചയ്ക്ക് 1 മണിക്ക് നിർവഹിക്കും. യാത്ര സുഗമവും സുരക്ഷിതവുമാക്കുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുന്ന റോഡ് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലായിരിക്കും സന്ദർശനത്തിന്റെ പ്രധാന ഊന്നൽ . ഒരുകാലത്ത് വിദൂരമെന്ന് കരുതിയിരുന്ന പ്രദേശങ്ങളിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണിത്.

കേദാര്‍നാഥില്‍ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയും ചെയ്ത് പ്രധാനമന്ത്രി

November 05th, 10:20 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേദാര്‍നാഥില്‍ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും രാജ്യത്തിനു സമര്‍പ്പിക്കുകയുംചെയ്തു. ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനവും ശ്രീ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. നടപ്പാക്കിയതും നടന്നുകൊണ്ടിരിക്കുന്നതുമായ അടിസ്ഥാനസൗകര്യപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രധാനമന്ത്രി പ്രാര്‍ത്ഥന നടത്തി. കേദാര്‍നാഥ് ധാമിലെ പരിപാടിക്കൊപ്പം 12 ജ്യോതിര്‍ലിംഗങ്ങളിലും 4 ധാമുകളിലും രാജ്യത്തുടനീളമുള്ള നിരവധി വിശ്വാസസ്ഥലങ്ങളിലും പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടന്നു. കേദാര്‍നാഥ് ധാമിലെ പ്രധാന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു എല്ലാ പരിപാടികളും.

സാദ്ധ്യത, നയം, പ്രകടനം ... പുരോഗതിക്കുള്ള ഫോർമുല: പ്രധാനമന്ത്രി മോദി

October 07th, 02:01 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡെറാഡൂണില്‍ ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്‌തു. ഞങ്ങൾ രാജ്യത്തെ നികുതി വ്യവസ്ഥ മെച്ചപ്പെടുത്തി. നികുതി വ്യവസ്ഥയെ കൂടുതൽ എളുപ്പവും സുതാര്യവുമാക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. ഇൻസോൾവെൻസി, പാപ്പർ നിയമം എന്നിവ മൂലം ബിസിനസ്സ് എളുപ്പമായിരിക്കുന്നു. ബാങ്കിങ്ങ് സംവിധാനവും ശക്തിപ്പെട്ടു. ന്യൂ ഇന്ത്യ നിക്ഷേപത്തിനായുള്ള അനുയോജ്യമായ ഒരു കേന്ദ്രമാണെന്നും ഉത്തരാഖണ്ഡ് അതിന്റെ തിളങ്ങുന്ന ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018’നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 07th, 02:00 pm

ഡെറാഡൂണില്‍ 'ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ്: നിക്ഷേപക ഉച്ചകോടി 2018'നെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ചിത്രങ്ങളിൽ: അന്താരാഷ്ട്ര യോഗ ദിനം 2018

June 21st, 08:06 am

നാലാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡെറാഡൂണിൽ ഒരു ജനകീയ യോഗ അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു. ആഘോഷത്തിനായി ആയിരക്കണക്കിന് ആളുകൾ ഒത്തുചേർന്നു .

നാലാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ (2018 ജൂണ്‍ 21) ഭാഗമായി ഡെറാഡൂണിലെ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം

June 21st, 07:10 am

ഇവിടെ ഈ വേദിമനോഹരമായ മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുള്ള എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, ലോകത്താകമാനമുള്ള യോഗാ സ്‌നേഹികള്‍ക്കും നാലാം അന്താരാഷ്ട്ര യോഗാദിനത്തില്‍ ഉത്തരാഖണ്ഡിലെ പുണ്യഭൂമിയായ ഈ ദേവഭൂമിയില്‍ നിന്ന് ഞാന്‍ എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.