The US National Security Advisor calls on PM Modi

January 06th, 07:43 pm

The US National Security Advisor Mr. Jake Sullivan called on Prime Minister Shri Narendra Modi today.

Today the youth of India is full of new confidence, succeeding in every sector: PM Modi

December 23rd, 11:00 am

PM Modi addressed the Rozgar Mela and distributed more than 71,000 appointment letters to newly appointed youth in Government departments and organisations. PM Modi underlined that in the last one and a half years, around 10 lakh permanent government jobs have been offered, setting a remarkable record. These jobs are being provided with complete transparency, and the new recruits are serving the nation with dedication and integrity.

റോസ്ഗാർ മേളയുടെ കീഴിൽ കേന്ദ്ര സർക്കാർ വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ 71,000-ത്തിലധികം പേർക്കുളള നിയമന കത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിതരണം ചെയ്തു

December 23rd, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയും ഗവൺമെന്റ് വകുപ്പുകളിലും സംഘടനകളിലും പുതുതായി നിയമിതരായ യുവജനങ്ങൾക്ക് 71,000-ത്തിലധികം നിയമന കത്തുകൾ വീഡിയോ കോൺഫറൻസിലൂടെ വിതരണം ചെയ്യുകയും ചെയ്തു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത റോസ്ഗർ മേള ഉയർത്തിക്കാട്ടുന്നു. രാഷ്ട്രനിർമ്മാണത്തിനും സ്വയം ശാക്തീകരണത്തിനും സംഭാവന നൽകുന്നതിന് അർത്ഥവത്തായ അവസരങ്ങൾ നൽകി യുവാക്കളെ ഇത് ശാക്തീകരിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കുവൈറ്റ് ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള (ഡിസംബര്‍ 21-22, 2024) സംയുക്ത പ്രസ്താവന

December 22nd, 07:46 pm

കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബര്‍ 21-22 തീയതികളില്‍ കുവൈറ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദര്‍ശനമായിരുന്നു ഇത്. 2024 ഡിസംബര്‍ 21 ന് കുവൈറ്റില്‍ നടന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി കുവൈറ്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

December 22nd, 06:38 pm

രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികം, സാംസ്‌കാരികം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കുടുതല്‍ ശക്തമാക്കുന്നതിന് അവര്‍ ഊന്നല്‍ നല്‍കി. മറ്റുള്ളവയ്‌ക്കൊപ്പം ഊര്‍ജ്ജം, പ്രതിരോധം, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മ, ഭക്ഷ്യപാര്‍ക്കുകള്‍ തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങള്‍ പരിശോധിക്കാന്‍ കുവൈറ്റ് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും മറ്റ് പങ്കാളികളുമടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രം, കാര്‍ഷിക ഗവേഷണം എന്നിവയിലെ സഹകരണവും നേതാക്കള്‍ ചര്‍ച്ച ചെയ്തു. അടുത്തിടെ ഒപ്പുവച്ച ജോയിന്റ് കമ്മീഷന്‍ ഫോര്‍ കോ-ഓപ്പറേഷനെ അവര്‍ സ്വാഗതം ചെയ്തു. ആരോഗ്യം, മനുഷ്യശക്തി, ഹൈഡ്രോകാര്‍ബണ്‍ എന്നിവയില്‍ നിലവിലുള്ള ജെ.ഡബ്ല്യു.ജികള്‍ക്ക് പുറമെ ഈ ജെ.സി.സിക്ക് കീഴില്‍ വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാങ്കേതികം, കൃഷി, സുരക്ഷ, സാംസ്‌ക്കാരികം എന്നി മേഖലകളില്‍ പുതിയ സംയുക്ത കര്‍മ്മ സമിതികളും രൂപീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശനത്തിന്റെ (ഡിസംബര്‍ 21-22, 2024) പരിണിത ഫലങ്ങളുടെ പട്ടിക

December 22nd, 06:03 pm

ഈ ധാരണാപത്രം പ്രതിരോധ മേഖലയിലെ ഉഭയകക്ഷിസഹകരണം സ്ഥാപനവൽക്കരിക്കും. സഹകരണത്തിന്റെ പ്രധാന മേഖലകളില്‍ പരിശീലനം, ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, സംയുക്ത അഭ്യാസങ്ങള്‍, പ്രതിരോധ വ്യവസായത്തിലെ സഹകരണം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, ഗവേഷണത്തിലും വികസനത്തിലും സഹകരണം തുടങ്ങിയവ ഉള്‍പ്പെടുന്നു.

നെതർലൻഡ്‌സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലഫോൺ സംഭാഷണം നടത്തി

December 18th, 06:51 pm

ജനാധിപത്യത്തിലും നിയമവാഴ്ചയിലും പങ്കിടുന്ന മൂല്യങ്ങളിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായി ഇന്ത്യയും നെതർലൻഡ്‌സും തമ്മിൽ നിലനിൽക്കുന്ന വിശ്വസനീയവും മൂല്യവത്തായതുമായ പങ്കാളിത്തത്തിന് ഇരു നേതാക്കളും അടിവരയിട്ടു.

ഇന്ത്യ - ശ്രീലങ്ക സംയുക്ത പ്രസ്താവന: പൊതുവായ ഭാവിക്കായുള്ള പങ്കാളിത്തം പരിപോഷിപ്പിക്കൽ

December 16th, 03:26 pm

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കയുടെ പ്രസിഡന്റ് അനുര കുമാര ദിസനായകെയും ​2024 ഡിസംബർ 16ന്, ശ്രീലങ്ക​ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശന വേളയിൽ, ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ സമഗ്രവും ഫലപ്രദവുമായ ചർച്ചകൾ നടത്തി.

ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ

December 16th, 01:00 pm

പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.

Our government has taken unprecedented steps for women empowerment in the last 10 years: PM in Panipat, Haryana

December 09th, 05:54 pm

PM Modi launched the ‘Bima Sakhi Yojana’ of Life Insurance Corporation, in line with his commitment to women empowerment and financial inclusion, in Panipat, Haryana. The Prime Minister stressed that it was imperative to ensure ample opportunities and remove every obstacle in their way to empower women. He added that when women were empowered, new doors of opportunities opened for the country.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എൽഐസിയുടെ ബീമ സഖി യോജന ഉദ്ഘാടനം ചെയ്തു

December 09th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാനയിലെ പാനിപ്പത്തിൽ, സ്ത്രീ ശാക്തീകരണത്തിനും സാമ്പത്തിക ഉൾപ്പെടുത്തലിനും വേണ്ടിയുള്ള തൻ്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ ‘ബീമ സഖി യോജന’യ്ക്ക് തുടക്കം കുറിച്ചു. തദവസരത്തിൽ, കർണാലിലെ മഹാറാണ പ്രതാപ് ഹോർട്ടികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ പ്രധാന കാമ്പസിൻ്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. സ്ത്രീ ശാക്തീകരണത്തിലേക്ക് ഇന്ത്യ ഇന്ന് മറ്റൊരു ശക്തമായ ചുവടുവെപ്പ് നടത്തുകയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ശ്രീ മോദി പറഞ്ഞു. നമ്മുടെ തിരുവെഴുത്തുകളിൽ 9-ാം നമ്പർ ശുഭകരമായി കണക്കാക്കപ്പെടുന്നതിനാൽ, നവരാത്രിയിൽ ആരാധിക്കപ്പെടുന്ന നവദുർഗയുടെ ഒമ്പത് രൂപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, മാസത്തിലെ 9-ാം ദിവസമായ ഇന്ന് പ്രത്യേകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് നാരീശക്തിയുടെ ആരാധനാ ദിനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും അംഗീകാരം

December 06th, 08:01 pm

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി, രാജ്യത്തുടനീളം സൈനികേതര/സൈനിക മേഖലയ്ക്ക് കീഴിൽ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുന്നതിന് അംഗീകാരം നൽകി. കർണാടകയിലെ ശിവമൊഗ്ഗയിൽ നിലവിലുള്ള കേന്ദ്രീയ വിദ്യാലയത്തിൽ എല്ലാ ക്ലാസിലും 2 അധിക വിഭാഗങ്ങൾ ചേർത്ത് വിപുലീകരിക്കുന്നതിനും മന്ത്രിസഭാസമിതി അംഗീകാരം നൽകി. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ എണ്ണം വർധിച്ചത് കൊണ്ടാണ് കേന്ദ്ര വിദ്യാലയ പദ്ധതിക്ക് (കേന്ദ്രമേഖലാപദ്ധതി) കീഴിലുള്ള എല്ലാ ക്ലാസുകളിലും രണ്ട് അധിക വിഭാഗങ്ങൾ ചേർക്കുന്നത്. ഈ 86 കേന്ദ്രീയ വിദ്യാലയങ്ങളുടെ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്.

അതിർത്തി രക്ഷാസേനയുടെ സ്ഥാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

December 01st, 08:52 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) സ്ഥാപകദിനമായ ഇന്ന് അവർക്ക് ആശംസകൾ നേർന്നു. ധീരതയും അർപ്പണബോധവും അനിതരസാധാരണമായ സേവനവും ഉൾക്കൊള്ളുന്ന ബിഎസ്എഫിനെ, പ്രതിരോധത്തിന്റെ നിർണായക നിരയായി നിലകൊള്ളുന്നതിന് അദ്ദേഹം അഭിനന്ദിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

November 21st, 10:57 pm

ഗയാനയിലെ ജോർജ്ജ്ടൗണിൽ നവംബർ 20-ന് നടന്ന 2-ാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുരിനാം പ്രസിഡൻ്റ് ചന്ദ്രികാ പെർസാദ് സന്തോഖിയുമായി കൂടിക്കാഴ്ച നടത്തി.

രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി

November 20th, 08:38 pm

റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി അൽബനീസും രണ്ടാമത് ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി നടത്തി. പ്രധാനമന്ത്രി അൽബനീസിന്റെ ഇന്ത്യാ സന്ദർശനവേളയിൽ 2023 മാർച്ച് 10നു ന്യൂഡൽഹിയിലാണ് ഒന്നാം വാർഷിക ഉച്ചകോടി നടന്നത്.

ചിലി പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

November 20th, 08:36 pm

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 19ന്, ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിച്ച് ഫോണ്ടുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

November 20th, 08:05 pm

റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ലുലയുടെ ആതിഥ്യമര്യാദയ്ക്കു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ബ്രസീലിന്റെ ജി-20, ഐബിഎസ്എ അധ്യക്ഷതയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോള സഖ്യം സ്ഥാപിക്കാനുള്ള ബ്രസീലിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുടെ കരുത്തുറ്റ പിന്തുണ അറിയിക്കുകയും ചെയ്തു. ജി-20 ട്രോയ്ക (നിലവിലെയും തൊട്ടുമുൻപത്തെയും അടുത്ത ഊഴത്തിലെയും അധ്യക്ഷർ) അംഗമെന്ന നിലയിൽ, സുസ്ഥിര വികസനത്തിലും ആഗോള ഭരണപരിഷ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രസീലിന്റെ ജി-20 കാര്യപരിപാടിക്കുള്ള ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അടിവരയിട്ടു. അടുത്ത വർഷം ബ്രിക്സിനും COP 30നും നേതൃത്വം വഹിക്കുന്ന ബ്രസീലിന് അദ്ദേഹം ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണപിന്തുണ ഉറപ്പേകുകയും ചെയ്തു.

സംയുക്ത പ്രസ്താവന: രണ്ടാം ഇന്ത്യ-ഓസ്ട്രേലിയ വാർഷിക ഉച്ചകോടി

November 19th, 11:22 pm

റിയോ ഡി ജനീറോയിൽ ജി20 ഉച്ചകോടിക്കിടെ, 2024 നവംബർ 19ന്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റ​ണി അൽബനീസ് എംപിയും രണ്ടാം ഇന്ത്യ-ഓസ്‌ട്രേലിയ വാർഷിക ഉച്ചകോടി നടത്തി.

പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

November 19th, 08:34 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോ​ദി അഭിനന്ദിച്ചു.

​പ്രധാനമന്ത്രി ഇൻഡോനേഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

November 19th, 06:09 am

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇൻ​ഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.