
"പരീക്ഷാ പേ ചർച്ച" മാനസികാരോഗ്യവും ക്ഷേമവും എന്ന വിഷയത്തെക്കുറിച്ചുള്ള പ്രത്യേക എപ്പിസോഡ് ഫെബ്രുവരി 12-ന് അവതരിപ്പിക്കും: പ്രധാനമന്ത്രി
February 11th, 01:53 pm
'എക്സാം വാരിയേഴ്സ്' ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന പൊതുവായ വിഷയങ്ങളിലൊന്ന് മാനസികാരോഗ്യവും ക്ഷേമവുമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. “അതിനാൽ, ഈ വർഷത്തെ 'പരീക്ഷാ പേ ചർച്ച'യിൽ ഈ വിഷയത്തിനായി പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന എപ്പിസോഡ് ഉണ്ട്. അത് നാളെ, ഫെബ്രുവരി 12 ന് അവതരിപ്പിക്കും” - ശ്രീ മോദി കൂട്ടിച്ചേർത്തു.