പ്രധാനമന്ത്രി നാളെ ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും
December 28th, 02:47 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ഡിസംബര്‍ 29) ഉത്തര്‍ പ്രദേശിലെ വാരാണസിയും, ഗാസിപൂരും സന്ദര്‍ശിക്കും. അന്താരാഷ്ട്ര നെല്ല് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആറാമത് ദക്ഷിണേഷ്യന്‍ മേഖലാ കേന്ദ്രത്തിന്റെ ക്യാമ്പസ് അദ്ദേഹം വാരാണസിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. കൂടാതെ വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്തകലാ സംഘുലില്‍ നടക്കുന്ന ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ മേഖലാ ഉച്ചകോടിയിലും പ്രധാനമന്ത്രി സംബന്ധിക്കും. ഗാസിപ്പൂരില്‍ മഹാരാജാ സുഹേല്‍ദിയോയുടെ സ്മരണയ്ക്കായി പുറത്തിറക്കുന്ന തപാല്‍ സ്റ്റാമ്പ് അദ്ദേഹം പ്രകാശനം ചെയ്യും. അവിടെ ഒരു പൊതു സമ്മേളനത്തെയും അഭിസംബോധന ചെയ്യും.വികസനമാണ് ഓരോ പ്രശ്നത്തിന്റെയും പരിഹാരം: പ്രധാനമന്ത്രി നരേന്ദ്രമോദി
September 22nd, 03:57 pm
ഞങ്ങൾ തറക്കല്ലിടുന്ന പദ്ധതികൾ നിശ്ചയിച്ചിരിക്കുന്ന സമയത്തിൽ പൂർത്തീകരിക്കണമെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു എന്ന് വാരണാസിയിൽ ആയിരം കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞുപ്രധാനമന്ത്രി വാരണാസിയില്‍
September 22nd, 03:56 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വാരണാസിയിലെ ദീനദയാല്‍ ഹസ്തകലാ സങ്കുല്‍- കരകൗശല വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രം രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി തന്നെയാണ് 2014 നവംബറില്‍ ഈ പദ്ധതിക്ക് തറക്കല്ലിട്ടത്. ഉദ്ഘാടന വേദിയില്‍ എത്തുന്നതിന് മുമ്പായി ഇന്ന് അദ്ദേഹം ഈ കേന്ദ്രം സന്ദര്‍ശിക്കുകയും അവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.പ്രധാനമന്ത്രി വാരാണസി സന്ദര്‍ശിക്കും ; നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
September 21st, 03:55 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെയും മറ്റന്നാളും (സെപ്റ്റംബര്‍ 22, 23) തന്റെ ലോക്‌സഭ മണ്ഡലമായ വാരാണസി സന്ദര്‍ശിക്കും.അടിസ്ഥാന സൗകര്യങ്ങള്‍, റെയില്‍വെ, ടെക്‌സ്റ്റൈല്‍സ്, സാമ്പത്തിക സംശ്ലേഷണം, പരിസ്ഥിതി, ശുചിത്വം, മൃഗ സംരക്ഷണം, സാംസ്‌കാരികം, ആത്മീയത തുടങ്ങി വ്യത്യസ്തമായ മേഖലകളിലെ പരിപാടികളില്‍ പ്രധാനമന്ത്രി സംബന്ധിക്കും.