75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:02 pm
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
August 15th, 07:38 am
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 15th, 07:37 am
75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.വാരാണസിയില്‍ ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി പങ്കെടുത്തു
March 08th, 11:00 am
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഉത്തര്‍ പ്രദേശിലെ വാരാണസിയിലെ ദീന്‍ ദയാല്‍ ഹസ്ത് കലാ സംകുലില്‍ സംഘടിപ്പിച്ച ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു
July 12th, 10:30 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെമ്പാടുമുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും, ദീന്‍ദയാല്‍ അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി. വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.രാജ്യത്തൊട്ടാകെയുള്ള സ്വയം സഹായ ഗ്രൂപ്പുകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ സംവാദം
July 12th, 10:30 am
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തൊട്ടാകെയുള്ള സ്വയംസഹായ ഗ്രൂപ്പുകളിലെ അംഗങ്ങളോടും അന്ത്യോദയ യോജനയുടെ ഗുണഭോക്താക്കളുമായും വീഡിയോ ബ്രിഡ്ജിലൂടെ ഇന്ന് ആശയ വിനിമയം നടത്തി.വിവിധ സ്വയം സഹായ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരു കോടിയിലേറെ വനിതകള്‍ സംവാദത്തില്‍ പങ്കെടുത്തു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന സംവാദ പരമ്പരയിലെ ഒന്‍പതാമത്തേതാണിത്.ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദി
April 21st, 11:01 pm
ജനാധിപത്യം ഒരു കരാർ അല്ല, അത് ജന പങ്കാളിത്തമാണ്: പ്രധാനമന്ത്രി മോദിസിവില് സര്‍വീസസ് ദിനത്തില്‍ പ്രധാനമന്ത്രി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു
April 21st, 05:45 pm
സിവില്‍ സര്‍വീസസ് ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. അഭിനന്ദിക്കാനും വിലയിരുത്താനും ആത്മപരിശോധന നടത്താനും ഉള്ള അവസരമാണ് ഇതെന്നു പ്രധാനമന്ത്രി പറഞ്ഞു. സിവില്‍ സര്‍വീസില്‍ ഉള്ളവരെ പ്രചോദിപ്പിക്കാനുള്ള ചുവടാണ് പ്രധാനമന്ത്രിയുടെ അവാര്‍ഡുകളെന്നു വിശദീകരിച്ച അദ്ദേഹം, അവാര്‍ഡ് ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. അവാര്‍ഡുകള്‍ ഗവണ്‍മെന്റിന്റെ മുന്‍ഗണനയുടെ സൂചകങ്ങള്‍കൂടി ആണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.