കേന്ദ്രഗവണ്മെന്റ് ജീവനക്കാർക്കു ക്ഷാമബത്തയുടെയും പെൻഷൻകാർക്കു ക്ഷാമാശ്വാസത്തിന്റെയും 3 ശതമാനം അധികഗഡുവിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

October 16th, 03:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം കേന്ദ്രഗവണ്മെന്റ് ജീവനക്കാർക്കു ക്ഷാമബത്തയുടെയും (ഡിഎ) പെൻഷൻകാർക്കു ക്ഷാമാശ്വാസത്തിന്റെയും (ഡിആർ) അധിക ഗഡു 01.07.2024 മുതൽ മുൻകാലപ്രാബല്യത്തോടെ അനുവദിച്ചു. വിലക്കയറ്റത്തിന്റെ പരിഹാരമായി അടിസ്ഥാന ശമ്പളത്തിന്റെ/പെൻഷന്റെ നിലവിലുള്ള 50% നിരക്കിനേക്കാൾ മൂന്നു ശതമാനം വർധന നൽകാനാണു തീരുമാനം.

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയുടെയും ഡിയർനസ് റിലീഫിൻ്റെയും അധിക ഗഡുവിന് മന്ത്രിസഭയുടെ അംഗീകാരം

March 07th, 08:32 pm

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിയർനസ് അലവൻസിൻ്റെയും (ഡിഎ) പെൻഷൻകാർക്ക് ഡിയർനസ് റിലീഫിൻ്റെയും (ഡിആർ) അധിക ഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 1.1.2024 മുതൽക്കാണ് വ‍ർദ്ധനവിന് അം​ഗീകാരം. വിലക്കയറ്റത്തിന് നഷ്ടം നികത്താനായി അടിസ്ഥാന ശമ്പളത്തിൻ്റെ/പെൻഷൻ്റെ നിലവിലുള്ള 46% നിരക്കിനേക്കാൾ 4% വർദ്ധനവിനാണ് അംഗീകരമായത്.