കേന്ദ്രഗവണ്മെന്റ് ജീവനക്കാർക്കു ക്ഷാമബത്തയുടെയും പെൻഷൻകാർക്കു ക്ഷാമാശ്വാസത്തിന്റെയും 3 ശതമാനം അധികഗഡുവിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
October 16th, 03:20 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം കേന്ദ്രഗവണ്മെന്റ് ജീവനക്കാർക്കു ക്ഷാമബത്തയുടെയും (ഡിഎ) പെൻഷൻകാർക്കു ക്ഷാമാശ്വാസത്തിന്റെയും (ഡിആർ) അധിക ഗഡു 01.07.2024 മുതൽ മുൻകാലപ്രാബല്യത്തോടെ അനുവദിച്ചു. വിലക്കയറ്റത്തിന്റെ പരിഹാരമായി അടിസ്ഥാന ശമ്പളത്തിന്റെ/പെൻഷന്റെ നിലവിലുള്ള 50% നിരക്കിനേക്കാൾ മൂന്നു ശതമാനം വർധന നൽകാനാണു തീരുമാനം.കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയുടെയും ഡിയർനസ് റിലീഫിൻ്റെയും അധിക ഗഡുവിന് മന്ത്രിസഭയുടെ അംഗീകാരം
March 07th, 08:32 pm
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിയർനസ് അലവൻസിൻ്റെയും (ഡിഎ) പെൻഷൻകാർക്ക് ഡിയർനസ് റിലീഫിൻ്റെയും (ഡിആർ) അധിക ഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 1.1.2024 മുതൽക്കാണ് വർദ്ധനവിന് അംഗീകാരം. വിലക്കയറ്റത്തിന് നഷ്ടം നികത്താനായി അടിസ്ഥാന ശമ്പളത്തിൻ്റെ/പെൻഷൻ്റെ നിലവിലുള്ള 46% നിരക്കിനേക്കാൾ 4% വർദ്ധനവിനാണ് അംഗീകരമായത്.