Experts and investors around the world are excited about India: PM Modi in Rajasthan
December 09th, 11:00 am
PM Modi inaugurated the Rising Rajasthan Global Investment Summit 2024 and Rajasthan Global Business Expo in Jaipur, highlighting India's rapid economic growth, digital advancements, and youth power. He emphasized India's rise as the 5th largest economy, doubling exports and FDI, and the transformative impact of tech-driven initiatives like UPI and DBT.റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
December 09th, 10:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റും 2024 രാജസ്ഥാൻ ഗ്ലോബൽ ബിസിനസ് എക്‌സ്‌പോയും രാജസ്ഥാനിലെ ജയ്പൂരിലെ ജയ്പൂർ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ജെഇസിസി) ഉദ്ഘാടനം ചെയ്തു. രാജസ്ഥാൻ്റെ വിജയയാത്രയിലെ മറ്റൊരു സവിശേഷ ദിനമാണ് ഇന്നെന്ന് സദസിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പിങ്ക് സിറ്റി - ജയ്പൂരിൽ നടക്കുന്ന റൈസിംഗ് രാജസ്ഥാൻ ഗ്ലോബൽ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ് 2024-ലേക്കുള്ള എല്ലാ വ്യവസായ, ബിസിനസ് പ്രമുഖർ, നിക്ഷേപകർ, പ്രതിനിധികൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. മഹത്തായ പരിപാടി സംഘടിപ്പിച്ച രാജസ്ഥാൻ ഗവൺമെന്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, എ ഐ, ഭരണനിർവഹണത്തിൽ ഡാറ്റയുടെ പങ്ക് എന്നിവ സംബന്ധിച്ച G20 ത്രിനേതൃത്വ രാഷ്ട്രങ്ങളുടെ (ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക) സംയുക്ത പ്രഖ്യാപനം നിരവധി അംഗ രാജ്യങ്ങളും അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അംഗീകരിച്ചു
November 20th, 07:52 am
ഈ നൂറ്റാണ്ടിൻ്റെ ആരംഭം മുതൽ കോവിഡ് മഹാമാരി വരെ ശരാശരി 4 ശതമാനത്തിൽ നിലനിന്ന ആഗോള വളർച്ച ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയായ വെറും 3 ശതമാനത്തിലധികം മാത്രമാണ്. അതേസമയം ഉയർന്ന ഗതി വേഗത്തിൽ നീങ്ങുന്ന സാങ്കേതികവിദ്യ തുല്യമായി വിന്യസിച്ചാൽ, വളർച്ച ഉയർത്തുന്നതിനും അസമത്വം കുറയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്‌ഡിജി) നേടുന്നതിലെ വിടവ് നികത്താനുതകുന്ന വൻ ചുവടുവെയ്‌പ്പ് നടത്തുന്നതിനുള്ള ചരിത്രപരമായ അവസരം നമുക്ക് നൽകുന്നു.ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും, ഭരണസൗകര്യത്തിനായി എ ഐ, ഡാറ്റ എന്നിവക്കും ഊന്നൽ നൽകുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനം: പ്രധാനമന്ത്രി
November 20th, 05:04 am
ഡിജിറ്റൽ മേഖലയിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും ഭരണസൗകര്യത്തിനായി എ ഐ, ഡാറ്റ എന്നിവയ്ക്കും പ്രാമുഖ്യം നൽകുന്നത് സമഗ്രമായ വളർച്ച കൈവരിക്കുന്നതിനും ആഗോളതലത്തിൽ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനും പ്രധാനമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടന്ന സെമികോൺ ഇന്ത്യ 2024 പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 11th, 12:00 pm
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അശ്വിനി വൈഷ്ണവ്, ജിതിൻ പ്രസാദ്, സെമികണ്ടക്ടർ മേഖലയിലെ ആഗോള വ്യവസായ ഭീമന്മാർ, വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയ ലോകത്തെ എല്ലാ പങ്കാളികൾ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യവ്യക്തിത്വങ്ങളേ! എല്ലാവർക്കും നമസ്കാരം!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു
September 11th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടന്ന പ്രദർശനം ശ്രീ മോദി വീക്ഷിച്ചു. സെപ്തംബർ 11 മുതൽ 13 വരെ നടക്കുന്ന ത്രിദിന സമ്മേളനം ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ വിഭാവനം ചെയ്യുന്ന, ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കും.2023-ലെ GPAI ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
December 12th, 05:20 pm
ഇന്ന് എ ഐ കഴിവുകളിലും എ ഐയുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളിലും ഭാരതം ഏറ്റവും പ്രമുഖമായ സ്ഥാനത്താണുള്ളത്. ഭാരതത്തിന്റെ യുവ സാങ്കേതിക വിദഗ്ധരും ഗവേഷകരും എ ഐയുടെ പരിധികള്‍ പര്യവേക്ഷണം ചെയ്യുകയാണ്. ഭാരതത്തില്‍, വളരെ ആവേശകരമായ എ ഐ നവീകരണ മനോഭാവമാണ് നാം കാണുന്നത്. ഇവിടെ വരുന്നതിന് മുമ്പ്, എ ഐ എക്‌സ്‌പോ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ എക്സ്പോയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എങ്ങനെ ജീവിതത്തെ മാറ്റാന്‍ കഴിയുമെന്ന് നമുക്ക് കാണാന്‍ കഴിയും. YUVA AI സംരംഭത്തിന് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ ആശയങ്ങള്‍ കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നിയത് തികച്ചും സ്വാഭാവികമാണ്. സാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം കൊണ്ടുവരാനാണ് ഈ ചെറുപ്പക്കാര്‍ ശ്രമിക്കുന്നത്. ഭാരതത്തില്‍, എഐ-യുമായി ബന്ധപ്പെട്ട പരിഹാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളിലും എത്തുകയാണ്. അടുത്തിടെ ഞങ്ങള്‍ കാര്‍ഷിക മേഖലയില്‍ ഒരു AI ചാറ്റ്-ബോട്ട് സമാരംഭിച്ചു. കര്‍ഷകര്‍ക്ക് അവരുടെ അപേക്ഷാ നില, പണമടയ്ക്കല്‍ വിശദാംശങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ എന്നിവ അറിയാന്‍ ഇത് സഹായിക്കും. AI യുടെ സഹായത്തോടെ ഭാരതത്തിലെ നമ്മുടെ ആരോഗ്യ മേഖലയെ പൂര്‍ണ്ണമായും പരിവര്‍ത്തനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എ ഐയ്ക്കും ഒരു പ്രധാന പങ്ക് വഹിക്കാനാകും.നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
December 12th, 05:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ആഗോള നിർമിതബുദ്ധി പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട മുൻഗണനകളിലെ അത്യാധുനിക ഗവേഷണത്തെയും പ്രായോഗിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെ നിർമിതബുദ്ധി സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം നികത്താൻ ലക്ഷ്യമിടുന്ന 29 അംഗരാജ്യങ്ങളുള്ള ബഹു-ഓഹരി പങ്കാളിത്ത സംരംഭമാണ് ജിപിഎഐ. 2024 ൽ ജിപിഎഐയുടെ പ്രധാന അധ്യക്ഷപദവിയിലുള്ള രാഷ്ട്രമാണ് ഇന്ത്യ.Embrace challenges over comforts: PM Modi at IIT, Kanpur
December 28th, 11:02 am
Prime Minister Narendra Modi attended the 54th Convocation Ceremony of IIT Kanpur. The PM urged the students to become impatient for a self-reliant India. He said, Self-reliant India is the basic form of complete freedom, where we will not depend on anyone.കാൺപൂർ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ ബ്ലോക്ക്ചെയിൻ അധിഷ്ഠിത ഡിജിറ്റൽ ബിരുദങ്ങൾ പ്രധാനമന്ത്രി പ്രകാശനം ചെയ്തു
December 28th, 11:01 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കാൺപൂരിലെ ഐഐടിയുടെ 54-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയും ഇൻ-ഹൗസ് ബ്ലോക്ക്ചെയിൻ-ഡ്രൈവൺ ടെക്നോളജി വഴി ഡിജിറ്റൽ ബിരുദങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.പശ്ചിമബംഗാളിലെ ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
February 23rd, 12:41 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന സമ്മേളനത്തെ വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ 'നിഷാങ്ക്',കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 23rd, 12:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന സമ്മേളനത്തെ വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ 'നിഷാങ്ക്',കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് ഡയലോഗിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ മലയാള വിവർത്തനം
January 28th, 05:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഡയലോഗിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ‘നാലാമത്തെ വ്യാവസായിക വിപ്ലവം - സാങ്കേതികവിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുന്നു’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. പരിപാടിയിൽ പ്രധാനമന്ത്രി സിഇഒമാരുമായി സംവദിച്ചു.പ്രധാനമന്ത്രി WEF- ന്റെ ദാവോസ് ഡയലോഗിനെ അഭിസംബോധന ചെയ്തു
January 28th, 05:44 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് ഡയലോഗിനെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. ‘നാലാമത്തെ വ്യാവസായിക വിപ്ലവം - സാങ്കേതികവിദ്യ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുന്നു’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. പരിപാടിയിൽ പ്രധാനമന്ത്രി സിഇഒമാരുമായി സംവദിച്ചു.അസമിലെ തേസ്പുർ സർവകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
January 22nd, 10:51 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ തേസ്പൂർ സർവകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിനെ വീഡിയോ കോൺഫറൻസിംഗിൽ അഭിസംബോധന ചെയ്തു. അസം ഗവർണർ പ്രൊഫ. ജഗദീഷ് മുഖി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ ‘നിഷാങ്ക്’, അസം മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോനോവൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അസമിലെ തേസ്പൂർ സർവകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
January 22nd, 10:50 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ തേസ്പൂർ സർവകലാശാലയുടെ പതിനെട്ടാമത് ബിരുദദാന ചടങ്ങിനെ വീഡിയോ കോൺഫറൻസിംഗിൽ അഭിസംബോധന ചെയ്തു. അസം ഗവർണർ പ്രൊഫ. ജഗദീഷ് മുഖി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പൊഖ്രിയാൽ ‘നിഷാങ്ക്’, അസം മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോനോവൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.PM to address India Mobile Congress 2020 on 8th December 2020
December 07th, 03:18 pm
Prime Minister Shri Narendra Modi will give the inaugural address at the virtual India Mobile Congress (IMC) 2020 on 08 December 2020 at 10:45 AM.ബെംഗളൂരു ടെക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
November 19th, 11:01 am
കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന് ശ്രീ രവിശങ്കര്‍ പ്രസാദ് ജി, കര്‍ണാടക മുഖ്യമന്ത്രി ശ്രീ ബി.എസ്. യെദിയൂരപ്പ ജി, ടെക് ലോകത്തുനിന്നുള്ള എന്റെ പ്രിയ സുഹൃത്തുക്കളേ, സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഈ സുപ്രധാന ഉച്ചകോടി സംഘടിപ്പിക്കാന്‍ സാങ്കേതികവിദ്യ സഹായിക്കുന്നുവെന്നതും ഉചിതമാണ്.ബംഗളൂരു സാങ്കേതിക ഉച്ചകോടി (ടെക് സമ്മിറ്റ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
November 19th, 11:00 am
മെച്ചപ്പെട്ട സേവനവിതരണവും കാര്യക്ഷമതയും ഉറപ്പാക്കാന്‍ ഡേറ്റ വിശകലനത്തിന്റെ കരുത്ത് ഗവണ്മെന്റ് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പദ്ധതികള്‍ ഫയലുകളുടെ തടസ്സം മറികടന്ന് ജനങ്ങളുടെ ജീവിതത്തെ മികച്ച തോതിലും വേഗതയിലും മാറ്റിയതിന്റെ പ്രധാന കാരണം സാങ്കേതികവിദ്യയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മഹാമാരിയുടെ സമയത്ത് സാങ്കേതിക മേഖലയുടെ ദൃഢനിശ്ചയത്തെ പ്രശംസിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.വൈഭവ് 2020 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നിര്‍വഹിച്ചു
October 02nd, 06:21 pm
വെിദേശത്തും രാജ്യത്തിനകത്തുമുള്ള ഗവേഷകരുടെയും അക്കാദമിക വിദഗ്ധരുടെയും വിര്‍ച്വല്‍ ഉച്ചകോടിയായ വൈശ്വിക് ഭാരതീയ വൈജ്ഞാനിക് (വൈഭവ്) ഉച്ചകോടി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു: 'കൂടുതല്‍ യുവാക്കള്‍ ശാസ്ത്രത്തില്‍ താല്പര്യം കാട്ടണമെന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം. അതിനു നാം ചരിത്രത്തിന്റെ ശാസ്ത്രവും ശാസ്ത്രത്തിന്റെ ചരിത്രവും അറിയണം'.