
Mahakumbh has strengthened the spirit of ‘Ek Bharat, Shreshtha Bharat’ by uniting people from every region, language, and community: PM Modi
March 18th, 01:05 pm
PM Modi while addressing the Lok Sabha on Mahakumbh, highlighted its spiritual and cultural significance, likening its success to Bhagirath’s efforts. He emphasized unity, youth reconnecting with traditions, and India's ability to host grand events. Stressing water conservation, he urged expanding river festivals. Calling it a symbol of ‘Ek Bharat, Shreshtha Bharat,’ he hailed Mahakumbh’s legacy.
മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 18th, 12:10 pm
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മഹാകുംഭ മേളയുടെ മഹത്തായ വിജയം ഉറപ്പാക്കിയ രാജ്യത്തെ എണ്ണമറ്റ പൗരന്മാർക്ക് അദ്ദേഹം ഹൃദയംഗമമായ അഭിവാദ്യം അർപ്പിച്ചു. മഹാകുംഭ മേള വിജയകരമാക്കുന്നതിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും കൂട്ടായ സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട്, ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സമർപ്പിത തൊഴിലാളികളുടെയും ശ്രമങ്ങളെ അദ്ദേഹം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങളെ, പ്രത്യേകിച്ച് പ്രയാഗ്‌രാജിലെ പൗരന്മാരെ പ്രത്യേകം പരാമർശിച്ചു കൊണ്ട് രാജ്യമെമ്പാടുമുള്ള ഭക്തർക്ക്, അവരുടെ വിലമതിക്കാനാവാത്ത പിന്തുണയ്ക്കും പങ്കാളിത്തത്തിനും ശ്രീ മോദി നന്ദി പറഞ്ഞു.
മഹാത്മാഗാന്ധിക്കും ചരിത്രപ്രസിദ്ധമായ ദാണ്ഡി യാത്രയിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു
March 12th, 09:01 am
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ നിർണായക അധ്യായമായ ചരിത്രപ്രസിദ്ധമായ ദാണ്ഡി യാത്രയിൽ പങ്കെടുത്ത ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലിയർപ്പിച്ചു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഈ യാത്ര സ്വയംപര്യാപ്തതയ്ക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള രാജ്യവ്യാപകമായ മുന്നേറ്റത്തിനു തുടക്കംകുറിച്ചതായി ശ്രീ മോദി പറഞ്ഞു. “ദാണ്ഡി യാത്രയിൽ പങ്കെടുത്ത എല്ലാവരുടെയും ധൈര്യവും ത്യാഗവും സത്യത്തിനും അഹിംസയ്ക്കുംവേണ്ടിയുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയും തലമുറകൾക്കു പ്രചോദനമാണ്” - ശ്രീ മോദി കൂട്ടിച്ചേർത്തു.