ഈ വർഷത്തെ യോഗാ ദിന പരിപാടിക്ക് ദാൽ തടാകം മികച്ച പശ്ചാത്തലമൊരുക്കി: പ്രധാനമന്ത്രി

June 21st, 02:22 pm

ഈ വര്‍ഷത്തെ യോഗാ ദിന പരിപാടിയില്‍ നിന്നുള്ള ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ യോഗാഭ്യാസികളോട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 21st, 12:58 pm

ഇന്ന്, ഈ കാഴ്ച ലോകമെമ്പാടുമുള്ള മനസ്സില്‍ അനശ്വരമായി നിലനില്‍ക്കുന്ന ഒന്നാണ്. മഴ പെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മഴ പെയ്തതിന്റെ അത്രയും ശ്രദ്ധയാകര്‍ഷിക്കില്ലായിരുന്നു. ഒപ്പം ശ്രീനഗറില്‍ മഴ പെയ്താല്‍ തണുപ്പും കൂടും. എനിക്ക് തന്നെ സ്വെറ്റര്‍ ധരിക്കേണ്ടി വന്നു. നിങ്ങള്‍ ഇവിടെ നിന്നുള്ളവരാണ്, നിങ്ങള്‍ അത് ശീലിച്ചവരാണ്, ഇത് നിങ്ങള്‍ക്ക് അസൗകര്യമുള്ള കാര്യമല്ല. എന്നാലും മഴ കാരണം നേരിയ താമസം വന്നതിനാല്‍ രണ്ടോ മൂന്നോ ഭാഗങ്ങളായി പിരിയേണ്ടി വന്നു. എന്നിരുന്നാലും, സ്വന്തമായും സമൂഹത്തിനും യോഗയുടെ പ്രാധാന്യം ലോക സമൂഹം മനസ്സിലാക്കുന്നു, യോഗ എങ്ങനെയാണ് ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാകുന്നത്. പല്ല് തേക്കുന്നതും മുടി ചീകുന്നതും പതിവ് ദിനചര്യകളാകുന്നതുപോലെ, യോഗ അതേ അനായാസതയോടെ ജീവിതത്തിലേക്ക് സമന്വയിക്കുമ്പോള്‍, അത് ഓരോ നിമിഷവും നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു.

യോഗ പരിശീലിക്കുന്നവരെ പ്രധാനമന്ത്രി 2024 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജമ്മു കശ്മീരിലെ ശ്രീനഗറിൽ ദാൽ തടാകത്തിൽ അഭിസംബോധന ചെയ്തു

June 21st, 11:50 am

യോഗയോട് ജമ്മു കശ്മീരിലെ ജനങ്ങൾ കാണിക്കുന്ന ആവേശത്തിന്റെയും പ്രതിബദ്ധതയുടെയും ഇന്നത്തെ ദൃശ്യം ജനങ്ങളുടെ മനസ്സിൽ അനശ്വരമായി നിലനിൽക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗാ ദിന പരിപാടി വൈകുകയും 2-3 ഭാഗങ്ങളായി നടത്തേണ്ടി വരികയും ചെയ്തെങ്കിലും, താപനില കുറഞ്ഞു പോകാൻ കാരണമായ, മഴയുള്ള കാലാവസ്ഥക്കു പോലും ജനങ്ങളുടെ ആവേശത്തെ തളർത്താനായില്ലെന്ന് അദ്ദേഹം അടിവരയിട്ടു. വ്യക്തിക്കും സമൂഹത്തിനുമുള്ള ഒരു സഹജവാസനയായി മാറുന്നതിൽ യോഗയുടെ പ്രാധാന്യം എടുത്തുകാണിച്ച ശ്രീ മോദി, യോഗ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തുകയും ലളിതമാവുകയും ചെയ്യുമ്പോൾ അതിന്റെ നേട്ടങ്ങൾ കൊയ്യാമെന്നും പറഞ്ഞു.

ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ പ്രധാനമന്ത്രി യോഗാഭ്യാസികൾക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തു

June 21st, 11:44 am

ജമ്മു & കശ്മീരിലെ ശ്രീനഗറിലെ ദാല്‍ തടാകത്തില്‍ നടന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യോഗാഭ്യാസികൾക്കൊപ്പമുള്ള സെല്‍ഫികള്‍ പങ്കു വെച്ചു.

ശ്രീനഗറില്‍ നടന്ന 'യുവത്വം ശക്തിപ്പെടുത്തുക, ജമ്മു കാശ്മീരിനെ പരിവര്‍ത്തനപ്പെടുത്തുക' എന്ന പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

June 20th, 07:00 pm

ഇന്ന് രാവിലെ, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, എന്നില്‍ അപാരമായ ആവേശം നിറഞ്ഞു. എന്തുകൊണ്ടാണ് എനിക്ക് ഇന്ന് ഇത്ര ആവേശം തോന്നിയതെന്ന് ഞാന്‍ ചിന്തിച്ചു, രണ്ട് പ്രാഥമിക കാരണങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. എന്നിരുന്നാലും, മൂന്നാമത്തെ കാരണവുമുണ്ട്. ദീര് ഘകാലമായി ഇവിടെ ജോലി ചെയ്തിട്ടുള്ള എനിക്ക് ഇവിടുത്തെ പലരെയും അറിയുകയും വിവിധ മേഖലകളുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും, ഇത് ഒരുപാട് ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരുന്നു. പക്ഷേ എന്റെ പ്രാഥമിക ശ്രദ്ധ രണ്ട് കാരണങ്ങളിലായിരുന്നു: ജമ്മു കശ്മീരിന്റെ വികസനവുമായി ബന്ധപ്പെട്ട ഇന്നത്തെ പരിപാടി, ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കശ്മീരിലെ ജനങ്ങളുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ചയാണിത്.

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 20th, 06:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിൽ (എസ്‌കെഐസിസി) ‘യുവജനശാക്തീകരണം, ജമ്മു കശ്മീരിന്റെ പരിവർത്തനം’ പരിപാടിയെ അഭിസംബോധന ചെയ്തു. റോഡ്, ജലവിതരണം, ഉന്നതവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന 1500 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. 1800 കോടി രൂപയുടെ കാർഷിക-അനുബന്ധ മേഖലകളിലെ മത്സരക്ഷമത മെച്ചപ്പെടുത്തൽ പദ്ധതിയും (ജെകെസിഐപി) അദ്ദേഹം സമാരംഭിച്ചു. ഗവണ്മെന്റ് സർവീസിലേക്കു പുതുതായി നിയമിക്കപ്പെട്ട 200 പേർക്കുള്ള നിയമനപത്രം വിതരണം ചെയ്യുന്നതിനും ശ്രീ മോദി തുടക്കം കുറിച്ചു. തദവസരത്തിൽ നടത്തിയ പ്രദർശനം പ്രധാനമന്ത്രി വീക്ഷിക്കുകയും കേന്ദ്രഭരണപ്രദേശത്ത് നേട്ടങ്ങൾ കൈവരിച്ച യുവാക്കളുമായി സംവദിക്കുകയും ചെയ്തു.

ദാൽ തടാകത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഫ്ലോട്ടിംഗ് സാമ്പത്തിക സാക്ഷരതാ ക്യാമ്പ് നടത്തിയതിന് ഐപിപിബിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

November 05th, 11:49 am

നിവേശക് ദീദിയുടെ കീഴിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലെ ദാൽ തടാകത്തിൽ ഇന്ത്യയുടെ ആദ്യത്തെ ഫ്ലോട്ടിംഗ് സാമ്പത്തിക സാക്ഷരതാ ക്യാമ്പ് നടത്തിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐപിപിബിയെ അഭിനന്ദിച്ചു.

ജമ്മു കശ്മീരിന്റെ സൗന്ദര്യത്തെയും ആതിഥ്യത്തിനേയും കുറിച്ചുള്ള പൗരന്റെ പ്രതികരണം പ്രധാനമന്ത്രി പങ്കുവെച്ചു

October 08th, 10:06 pm

ജമ്മു കശ്മീരിന്റെ സൗന്ദര്യത്തെയും ആതിഥ്യത്തിനേയും കുറിച്ച് ബൈസാരൻ, അരു, കോക്കർനാഗ്, അച്ച്ബൽ, ഗുൽമാർഗ്, ശ്രീനഗർ, ദാൽ തടാകം എന്നിവയുടെ ഭംഗി എടുത്തുകാട്ടിയുള്ള പൗരന്റെ പ്രതികരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.