ദാദ വസ്വാനിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു

July 12th, 02:12 pm

ദാദ വസ്വാനിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദമാസ്വാസ്വാനി സമൂഹത്തിനായി ജീവിക്കുകയും ദരിദ്രരെ സഹാനുഭൂതിയോടെ സേവിക്കുകയും ചെയ്തു. ഏറെ ജ്ഞാനത്താൽ അനുഗ്രഹിക്കപ്പെട്ട അദ്ദേഹം , പെൺകുട്ടികളെ പഠിപ്പിക്കാനും , ശുചിത്വം പാലിക്കാനും, സമാധാനവും, സാഹോദര്യവും വർദ്ധിപ്പിക്കുന്നതിനായും ഏറെ തീക്ഷ്‌ണത പുലർത്തിയിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചതിൽ നമ്മൾ ഭാഗ്യവാന്മാർ: ദാദാ വാസ്വാനി

August 02nd, 06:25 pm

നരേന്ദ്രമോദിയെപ്പോലെ ഒരു നേതാവിനെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്, കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഇന്ത്യ വളരെ അധികം നേട്ടം കൈവരിച്ചിട്ടുണ്ട്, ജൻ ധൻ യോജന, സ്വച്ഛ് ഭാരത് അഭിയാൻ തുടങ്ങിയ താങ്കളുടെ സംരംഭങ്ങൾ ഇന്ത്യയെ രൂപാന്തരപ്പെടുത്തുകയാണ് , ഇന്ത്യയുടെ ജനങ്ങളുടെ ഭാഗത്തുനിന്നു പ്രധാനമന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു. -ദാദാ വാസ്വാനി

ദാദാ വാസ്വാനിയുടെ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനാഘോഷങ്ങളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു

August 02nd, 02:01 pm

ദാദ വസ്വാനിയുടെ തൊണ്ണൂറ്റി ഒന്‍പതാം ജന്മദിനാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. സമൂഹത്തിന്റെ ക്ഷേമത്തിനായി ദാദാ വാസ്വാനി വഹിച്ച പങ്കിനെ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭരത് അഭ്യാനിനെ കുറിച്ചും പ്രധാനമന്ത്രി മോദി സംസാരിച്ചു, നമ്മുടെ ഇന്നത്തെ ലക്ഷ്യം 'സ്വച്ഛാഗ്ര' ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു . 2022 ഓടെ പുതിയ ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ചും മോദി ചൂണ്ടിക്കാട്ടി. തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.