പ്രധാനമന്ത്രി ജൂണ്‍ 17, 18 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും
June 16th, 03:01 pm
ജൂണ്‍ 17, 18 തീയതികളില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശിക്കും. ജൂണ്‍ 18 ന് രാവിലെ 9:15 ന്, പാവഗഢ് കുന്നിലെ പുനര്‍വികസിപ്പിച്ച ശ്രീ കാളികാ മാതാ ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്യും, തുടര്‍ന്ന് ഏകദേശം 11:30 ന് അദ്ദേഹം വിരാസത് വനവും സന്ദര്‍ശിക്കും. അതിനുശേഷം, ഉച്ചയ്ക്ക് ഏകദേശം12:30 മണിക്ക് വഡോദരയില്‍ ഗുജറാത്ത് ഗൗരവ് അഭിയാനില്‍ അദ്ദേഹം പങ്കെടുക്കും, അവിടെ അദ്ദേഹം 21,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.സർദാർ പട്ടേലിൻ്റെ പ്രവർത്തനങ്ങൾ മൂലമാണ് ഏകഭാരതം, ശ്രേഷ്ഠഭാരതം എന്ന സ്വപ്നം നമ്മൾ സാക്ഷാത്കരിക്കുന്നത്: പ്രധാനമന്ത്രി മോദി
September 17th, 12:26 pm
ദാഭോയില്‍ ദേശീയ ഗോതവര്‍ഗ സ്വാതന്ത്ര്യസമരസേനാനി മ്യൂസിയത്തിനു തറക്കല്ലിട്ടുകൊണ്ടുള്ള ഫലകത്തിന്റെ അനാച്ഛാദനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചുപ്രധാനമന്ത്രി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാജ്യത്തിനു സമര്‍പ്പിച്ചു; ദാഭോയില്‍ നര്‍മദ മഹോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്തു
September 17th, 12:25 pm
.സ്റ്റാച്യൂ ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേലിന്റെ മഹത്വത്തിനു ചേര്‍ന്ന സ്മാരകമാണെന്നും ഈ കേന്ദ്രം എല്ലായിടത്തുനിന്നുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളനിവല്‍ക്കരണത്തിനെതിരെ പോരാടിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചു.