ഗുജറാത്തിലെ രാജ്‌കോട്ടിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 27th, 04:00 pm
ഇപ്പോൾ വിജയ് എന്റെ കാതുകളിൽ മന്ത്രിക്കുകയായിരുന്നു, രാജ്‌കോട്ടിലെ വൻ ജനക്കൂട്ടം ഞാനും ശ്രദ്ധിക്കുകയായിരുന്നു. രാജ്‌കോട്ടിൽ ഈ സമയത്ത്, അതും പ്രവൃത്തിദിവസങ്ങളിലും ഉച്ചകഴിഞ്ഞും ഒരു പരിപാടിയും സംഘടിപ്പിക്കാൻ സാധാരണയായി ആരും ചിന്തിക്കാറില്ല. എന്നിരുന്നാലും, രാജ്‌കോട്ട് അതിന്റെ എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറുന്ന വൻ ജനക്കൂട്ടത്തെ എനിക്ക് കാണാൻ കഴിയും. അല്ലാത്തപക്ഷം, രാജ്‌കോട്ടിന് ഉച്ചയ്ക്ക് ഒരു മയക്കത്തിന് കുറച്ച് സമയം ആവശ്യമുള്ളതിനാൽ, വൈകുന്നേരം 8 മണിക്ക് ശേഷം ഏത് പരിപാടിയും സംഘടിപ്പിക്കുന്നതാണ് നല്ലത് എന്ന് വർഷങ്ങളായി ഞങ്ങൾ കാണുന്നു.ഗുജറാത്തിലെ രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചു
July 27th, 03:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ രാജ്‌കോട്ടിൽ അന്താരാഷ്ട്ര വിമാനത്താവളവും 860 കോടി രൂപയുടെ വിവിധ വികസന പദ്ധതികളും രാജ്യത്തിന് സമർപ്പിച്ചു. സൗനി യോജന ലിങ്ക് 3 പാക്കേജ് 8-9, ദ്വാരക ഗ്രാമീണ ജലവിതരണ - ശുചിത്വ (RWSS) പദ്ധതി നവീകരണം, ഉപർകോട്ട് ഒന്ന്-രണ്ട് കോട്ടകളുടെ സംരക്ഷണവും പുനരുദ്ധാരണവും വികസനവും; ജലശുദ്ധീകരണ പ്ലാന്റിന്റെയും മലിനജല സംസ്കരണ പ്ലാന്റിന്റെയും മേൽപ്പാലത്തിന്റെയും നിർമാണം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. പുതുതായി ഉദ്ഘാടനം ചെയ്ത രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്തു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ജൂൺ 18 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
June 18th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം, ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നിങ്ങള്‍ക്കെല്ലാവര്‍ക്കും സ്വാഗതം. സാധാരണ എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് 'മന്‍ കി ബാത്ത്' പ്രക്ഷേപണം ചെയ്യുന്നത്. എന്നാല്‍, ഇത്തവണ ഒരാഴ്ച മുമ്പാണ്. നിങ്ങള്‍ക്കറിയാമല്ലോ, അടുത്ത ആഴ്ച ഞാന്‍ അമേരിക്കയില്‍ ആയതിനാല്‍ തിരക്കിലായിരിക്കും, അതിനാല്‍ പോകുന്നതിന് മുമ്പ് നിങ്ങളോട് സംസാരിക്കാമെന്ന് ഞാന്‍ കരുതി. അതിനേക്കാള്‍ വലുതായ് എന്താണ്? ജനങ്ങളുടെ അനുഗ്രഹം, നിങ്ങളുടെ പ്രചോദനം, എന്റെ ഊര്‍ജ്ജം വര്‍ദ്ധിച്ചുകൊണ്ടിരിക്കും.ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അ ദ്ധ്യ ക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു
June 12th, 04:23 pm
ആസന്നമായ ബിപോര്‍ജോയ് ചുഴലിക്കാറ്റുമൂലം ഉണ്ടാകുന്ന സ്ഥിതിഗതികള്‍ നേരിടാന്‍ കേന്ദ്രത്തിലെയും ഗുജറാത്തിലെയും മന്ത്രാലയങ്ങളുടെ/ഏജന്‍സികളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഒരു ഉന്നതതല യോഗം ചേര്‍ന്നു.