ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ അഗാധമായ ദുഃഖം: പ്രധാനമന്ത്രി

December 17th, 05:19 pm

ഫ്രാൻസിലെ മയോട്ടെയിൽ ചിഡോ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിൽ ഫ്രാൻസ് ഈ ദുരന്തത്തെ പുനരുജ്ജീവനശേഷിയോടെയും നിശ്ചയദാർഢ്യത്തോടെയും അതിജീവിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Hackathon solutions are proving to be very useful for the people of the country: PM Modi

December 11th, 05:00 pm

PM Modi interacted with young innovators at the Grand Finale of Smart India Hackathon 2024 today, via video conferencing. He said that many solutions from the last seven hackathons were proving to be very useful for the people of the country.

സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024ൽ പങ്കെടുക്കുന്നവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു

December 11th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2024 ഗ്രാൻഡ് ഫിനാലെയിൽ ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. സദസിനെ അഭിസംബോധന ചെയ്യവേ, ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗങ്ങളിൽ ‘കൂട്ടായ പ്രയത്നം’ ആവർത്തിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ‘കൂട്ടായ പ്രയത്ന’ത്തിലൂടെ ഇന്നത്തെ ഇന്ത്യക്ക് അതിവേഗം പുരോഗമിക്കാൻ കഴിയുമെന്നും ഇന്നത്തെ അവസരം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. “സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയ്‌ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു” – ചെറുപ്പക്കാരായ നൂതനാശയ ഉപജ്ഞാതാക്കൾക്കിടയിലായിരിക്കുമ്പോൾ പുതിയതെന്തെങ്കിലും പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരം തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളിലുള്ള തന്റെ പ്രതീക്ഷകൾ ഉയർത്തിക്കാട്ടി, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ വ്യത്യസ്തമായി കാണാനുള്ള കാഴ്ചപ്പാട് അവർക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ, നിങ്ങളുടെ പ്രതിവിധികൾ വ്യത്യസ്തമാണെന്നും പുതിയ വെല്ലുവിളി വരുമ്പോൾ, നിങ്ങൾ പുതിയതും അതുല്യവുമായ പ്രതിവിധികൾ കൊണ്ടുവരുമെന്നും ശ്രീ മോദി പറഞ്ഞു. മുൻകാലങ്ങളിൽ ഹാക്കത്തോണുകളുടെ ഭാഗമായിരുന്നുവെന്ന് അനുസ്മരിച്ച പ്രധാനമന്ത്രി, അതിന്റെ ഫലത്തിൽ താൻ ഒരിക്കലും നിരാശനായിട്ടില്ലെന്നും പറഞ്ഞു. “നിങ്ങൾ എന്റെ വിശ്വാസത്തിനു കരുത്തേകുകയാണു ചെയ്തത്” - അദ്ദേഹം പറഞ്ഞു, മുൻകാലങ്ങളിൽ നൽകിയ പ്രതിവിധികൾ വിവിധ മന്ത്രാലയങ്ങളിൽ ഉപയോഗപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്നവരെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ ശ്രീ മോദി പ്രകടിപ്പിക്കുകയും ആശയവിനിമയം ആരംഭിക്കുകയും ചെയ്തു.

Cabinet Approves Mission Mausam for Advanced Weather and Climate Services

September 11th, 08:19 pm

The Union Cabinet, led by PM Modi, has approved Mission Mausam with a Rs. 2,000 crore outlay to enhance India's weather science, forecasting, and climate resilience. The initiative will use cutting-edge technologies like AI, advanced radars, and high-performance computing to improve weather predictions and benefit sectors like agriculture, disaster management, and transport.

മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രചാരണത്തിൽ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം വളരെ പ്രോത്സാഹജനകമാണ്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

July 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം, 'മന്‍ കി ബാത്തി'ലേയ്ക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം സ്വാഗതം. ജൂലൈ മാസം എന്നാല്‍ മണ്‍സൂണ്‍ മാസം, അതായത് മഴയുടെ മാസം. പ്രകൃതിക്ഷോഭം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷമവും ആശങ്കയും ആയിരുന്നു. യമുന ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കംമൂലം പല പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വന്നിരുന്നു. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. അതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് പ്രദേശങ്ങളില്‍ ബിപര്‍ജോയ് കൊടുങ്കാറ്റ് വീശിയടിച്ചു. എന്നാല്‍ സുഹൃത്തുക്കളേ, ഈ ദുരന്തങ്ങള്‍ക്കിടയിലും, കൂട്ടായ പ്രയത്‌നത്തിന്റെ ശക്തി എന്താണെന്ന് നമ്മുടെ നാട്ടുകാര്‍ ഒരിക്കല്‍ക്കൂടി കാണിച്ചുതന്നിരിക്കുന്നു. അത്തരം ദുരന്തങ്ങളെ നേരിടാന്‍ നാട്ടുകാരും നമ്മുടെ എൻഡിആർഎഫ് ജവാന്മാരും പ്രാദേശിക ഭരണകൂടത്തിന്റെ ആളുകളും രാവുംപകലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതൊരു ദുരന്തത്തെയും നേരിടുന്നതില്‍ നമ്മുടെ കഴിവും വിഭവങ്ങളും വലിയ ഒരു പങ്ക് വഹിക്കുന്നു. അതേസമയം, നമ്മുടെ കാരുണ്യവും പരസ്പരം കൈകോര്‍ക്കുന്ന മനോഭാവവും ഒരുപോലെ പ്രധാനമാണ്. സകല ജനക്ഷേമം എന്ന ഈ വികാരമാണ് ഇന്ത്യയുടെ സ്വത്വവും ഇന്ത്യയുടെ ശക്തിയും.

ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അ ദ്ധ്യ ക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

June 12th, 04:23 pm

ആസന്നമായ ബിപോര്‍ജോയ് ചുഴലിക്കാറ്റുമൂലം ഉണ്ടാകുന്ന സ്ഥിതിഗതികള്‍ നേരിടാന്‍ കേന്ദ്രത്തിലെയും ഗുജറാത്തിലെയും മന്ത്രാലയങ്ങളുടെ/ഏജന്‍സികളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ഒരു ഉന്നതതല യോഗം ചേര്‍ന്നു.

ഗ്രാമീണ വികസനത്തില്‍ കേന്ദ്ര ബജറ്റിന്റെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

January 23rd, 05:24 pm

Prime Minister Narendra Modi paid tribute to Netaji Subhas Chandra Bose on his 125th birth anniversary. Addressing the gathering, he said, The grand statue of Netaji, who had established the first independent government on the soil of India, and who gave us the confidence of achieving a sovereign and strong India, is being installed in digital form near India Gate. Soon this hologram statue will be replaced by a granite statue.

നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇന്ത്യാ ഗേറ്റില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

January 23rd, 05:23 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ പ്രതിമ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമയുടെ കാലാവധി. ഇതേ വേദിയില്‍ നേതാജിയുടെ ഒരു വര്‍ഷം നീളുന്ന 125ാം ജന്മവാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി പ്രതിമ അനാച്ഛാദനം ചെയ്യും. 2019 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ദുരന്തനിവാരണ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ദുരന്തനിവാരണ രംഗത്ത് രാജ്യത്ത് സ്തുത്യര്‍ഹ സേവനം നടത്തുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് ഈ പുരസ്‌കാരം നല്‍കുന്നത്.

ഒഡീഷ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ചുഴലിക്കാറ്റ് സാഹചര്യം ചർച്ച ചെയ്തു

September 26th, 06:20 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒഡീഷയുടെ ചില ഭാഗങ്ങളിലെ ചുഴലിക്കാറ്റ് സാഹചര്യം മുഖ്യമന്ത്രി ശ്രീ നവീൻ പട്നയിക്കുമായി ചർച്ച ചെയ്തു.

ഗുലാബ് ചുഴലിക്കാറ്റിനെക്കുറിച്ച് പ്രധാനമന്ത്രി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായി സംസാരിച്ചു

September 26th, 03:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായി സംസാരിച്ച് ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി.

ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

September 18th, 10:31 am

ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!

ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി

September 18th, 10:30 am

ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.

സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം'' എന്ന പ്രമേയത്തിലുള്ള യുഎന്‍എസ് സി ഉന്നതതല സംവാദത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന

August 09th, 05:41 pm

'സമുദ്രസുരക്ഷ വര്‍ദ്ധിപ്പിക്കല്‍: അന്താരാഷ്ട്ര സഹകരണത്തിനായുള്ള വിഷയം'' എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിന്റെ ഉന്നതതല തുറന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമുദ്ര സുരക്ഷാ സഹകരണത്തിനുള്ള ഒരു ആഗോള മാർഗരേഖ തയ്യാറാക്കാൻ, സമുദ്ര വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുക, തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുക ഉൾപ്പെടെ അഞ്ച് തത്വങ്ങൾ മുന്നോട്ടുവച്ചു,

കഴിഞ്ഞ 7 വർഷത്തിനിടയിൽ നാമെല്ലാവരും 'ടീം ഇന്ത്യ'യായി പ്രവർത്തിച്ചു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

May 30th, 11:30 am

ദിനേശ്: അതേ അതേ. ഇപ്പോള്‍ പെണ്‍മക്കളുടെ സഹായത്താല്‍ ഞാനും ഓണ്‍ലൈനായി പഠിക്കുന്നു. 17 വര്‍ഷത്തോളമായി ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്നു.

യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

May 28th, 03:56 pm

യാസ് ചുഴലിക്കാറ്റിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലും പശ്ചിമ ബംഗാളിലും സന്ദർശനം നടത്തി.

യാസ് ചുഴലിക്കാറ്റിന്റെ ആഘാതം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നാളെ ഒഡീഷയും പശ്ചിമ ബംഗാളും സന്ദർശിക്കും

May 27th, 04:07 pm

യാസ് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും

യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

May 27th, 04:02 pm

യാസ് ചുഴലിക്കാറ്റിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഒഡിഷയിലും പശ്ചിമ ബംഗാളിലും സന്ദർശനം നടത്തി.

‘യാസ്’ ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പും ആസൂത്രണവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

May 23rd, 01:43 pm

‘യാസ്’ ചുഴലിക്കാറ്റിൽ നിന്ന് ഉണ്ടാകാവുന്ന സാഹചര്യങ്ങളെ നേരിടാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉന്നതതല യോഗം വിളിച്ചു ചേർത്തു .

ടൗട്ടെ’ ചുഴലിക്കാറ്റിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു് ചേർത്തു

May 15th, 06:54 pm

ടൗട്ടെ’ ചുഴലിക്കാറ്റിൽ നിന്ന് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളെ നേരിടുന്നതിൽ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉന്നതതല വിളിച്ചു ചേർത്തു.

Come May 2, West Bengal will have a double engine government that will give double and direct benefit to the people: PM

April 03rd, 03:01 pm

Continuing his poll campaign before the third phase of assembly election in West Bengal, PM Modi has addressed a mega rally in Tarakeshwar. He said, “We have seen a glimpse of what results are going to come on 2 May in Nandigram two days ago. I know for sure, with every step of the election, Didi’s panic will increase, her shower of abuse on me will also grow.”