ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 16th, 01:00 pm
പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ ചണ്ഡീഗഢിൽ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും
December 02nd, 07:05 pm
പരിവർത്തനാത്മകമായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ 2024 ഡിസംബർ 3 ന് ഉച്ചയ്ക്ക് 12ന് ചണ്ഡീഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും.പ്രധാനമന്ത്രി പൊലീസ് ഡയറക്ടർ ജനറൽമാരുടെ/ഇൻസ്പെക്ടർ ജനറൽമാരുടെ 59-ാം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തു
December 01st, 07:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 നവംബർ 30നും ഡിസംബർ ഒന്നിനും ഭുവനേശ്വറിൽ നടന്ന പൊലീസ് ഡയറക്ടർ ജനറൽമാരുടെ/ ഇൻസ്പെക്ടർ ജനറൽമാരുടെ 59-ാം അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുത്തു.ഇന്ത്യൻ പ്രവാസികൾ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
November 24th, 11:30 am
മൻ കി ബാത്തിൻ്റെ 116-ാം എപ്പിസോഡിൽ, എൻസിസി കേഡറ്റുകളുടെ വളർച്ചയും ദുരന്തനിവാരണത്തിൽ അവരുടെ പങ്കും എടുത്തുകാണിച്ചുകൊണ്ട് എൻസിസി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി ചർച്ച ചെയ്തു. വികസിത ഇന്ത്യക്കായി യുവാക്കളുടെ ശാക്തീകരണത്തിന് ഊന്നൽ നൽകിയ അദ്ദേഹം വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ച് സംസാരിച്ചു. മുതിർന്ന പൗരന്മാരെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന യുവാക്കളുടെ പ്രചോദനാത്മകമായ കഥകളും ഏക് പേട് മാ കെ നാം കാമ്പെയ്‌നിൻ്റെ വിജയവും അദ്ദേഹം പങ്കുവെച്ചു.ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.ഏഴാമത് ഇന്ത്യ-ജർമ്മനി അന്തർ ഗവൺമെന്റ് കൂടിയാലോചനകൾക്ക് (IGC) ശേഷമുള്ള സംയുക്ത പ്രസ്താവന
October 25th, 08:28 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസും സംയുക്തമായി 2024 ഒക്ടോബർ 25 ന് ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ജർമ്മനി അന്തർ ഗവൺമെന്റ് കൂടിയാലോചനകളുടെ (7th IGC) ഏഴാം റൗണ്ടിന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ പ്രതിരോധം, വിദേശകാര്യം, വാണിജ്യം, വ്യവസായം, തൊഴിൽ, ശാസ്ത്രം, സാങ്കേതിക വിദ്യ (MoS), നൈപുണ്യ വികസനം (MoS) എന്നീ വകുപ്പു മന്ത്രിമാരും ജർമ്മനിയുടെ സാമ്പത്തിക കാര്യ, കാലാവസ്ഥാ നടപടി, വിദേശകാര്യ, തൊഴിൽ, സാമൂഹിക കാര്യ, വിദ്യാഭ്യാസ ഗവേഷണ വകുപ്പ് മന്ത്രിമാരും ഉൾപ്പെട്ട പ്രതിനിധി സംഘത്തിൽ ജർമ്മനിയുടെ ധനകാര്യ, പരിസ്ഥിതി, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ, ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക സഹകരണം- വികസനം എന്നിവയുടെ പാർലമെൻ്ററി സ്റ്റേറ്റ് സെക്രട്ടറിമാരും ഇരുഭാഗത്തു നിന്നുളള മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.16-ാം ബ്രിക്സ് ഉച്ചകോടിയുടെ സമാപനസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
October 23rd, 03:25 pm
വിപുലീകരിച്ച ബ്രിക്സ് കുടുംബമെന്ന നിലയിൽ നാമിന്ന് ആദ്യമായി കണ്ടുമുട്ടിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ബ്രിക്സ് കുടുംബത്തിന്റെ ഭാഗമായ എല്ലാ പുതിയ സുഹൃത്തുക്കളെയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.16-ാം ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു
October 23rd, 03:10 pm
ബഹുരാഷ്ട്രവാദത്തിനു കരുത്തേകൽ, ഭീകരവാദം ചെറുക്കൽ, സാമ്പത്തികവളര്‍ച്ചയും സുസ്ഥിരവികസനവും പ്രോത്സാഹിപ്പിക്കൽ, ഗ്ലോബൽ സൗത്തിന്റെ ആശങ്കകളിലേക്കു വെളിച്ചം വീശൽ തുടങ്ങിയ കാര്യങ്ങളില്‍ ബ്രിക്സ് നേതാക്കള്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി. ബ്രിക്സിൽ പങ്കാളികളായ 13 പുതിയ രാജ്യങ്ങളെ നേതാക്കള്‍ സ്വാഗതം ചെയ്തു.The goal should be to ensure that no country, region, or community is left behind in the digital age: PM Modi
October 15th, 10:05 am
Prime Minister Modi inaugurated the International Telecommunication Union-World Telecommunication Standardization Assembly and India Mobile Congress in New Delhi. In his address, he highlighted India's transformative achievements in connectivity and telecom reforms. The Prime Minister stated that the government has made telecom a means of equality and opportunity beyond just connectivity in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഐടിയു വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി 2024 ഉദ്ഘാടനം ചെയ്തു
October 15th, 10:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ - വേൾഡ് ടെലികമ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലി (WTSA) 2024 ഉദ്ഘാടനം ചെയ്തു. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024ന്റെ എട്ടാം പതിപ്പും ശ്രീ മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങിലെ പ്രദർശനവും അദ്ദേഹം വീക്ഷിച്ചു.പ്രധാനമന്ത്രി 2024 ഒക്ടോബര്‍ 15ന് ന്യൂഡല്‍ഹിയില്‍ ഐടിയു വേള്‍ഡ് ടെലികമ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസംബ്ലി ഉദ്ഘാടനം ചെയ്യും
October 14th, 05:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബര്‍ 15ന് രാവിലെ 10ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ - വേള്‍ഡ് ടെലികമ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസംബ്ലി (WTSA) 2024 ഉദ്ഘാടനം ചെയ്യും.ഡിജിറ്റൽ പരിവർത്തനത്തിലെ മുന്നേറ്റം സംബന്ധിച്ച ആസിയാൻ-ഇന്ത്യ സംയുക്ത പ്രസ്താവന
October 10th, 05:42 pm
ഞങ്ങൾ, സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) അംഗരാജ്യങ്ങളും റിപ്പബ്ലിക് ഓഫ് ഇന്ത്യയും , 2024 ഒക്‌ടോബർ 10-ന് ലാവോ പി ഡി ആറി ലെ വിയൻ്റിയാനിൽ നടക്കുന്ന 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ അവസരത്തിൽ,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐപിഎസ് പ്രൊബേഷണർമാരുമായി സംവദിച്ചു
October 04th, 06:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) പ്രൊബേഷണർമാരുമായി സംവദിച്ചു.Success of Humanity lies in our collective strength, not in the battlefield: PM Modi at UN Summit
September 23rd, 09:32 pm
Prime Minister Narendra Modi addressed the 'Summit of the Future' at the United Nations in New York, advocating for a human-centric approach to global peace, development, and prosperity. He highlighted India's success in lifting 250 million people out of poverty, expressed solidarity with the Global South, and called for balanced tech regulations. He also emphasized the need for UN Security Council reforms to meet global ambitions.Prime Minister’s Address at the ‘Summit of the Future’
September 23rd, 09:12 pm
Prime Minister Narendra Modi addressed the 'Summit of the Future' at the United Nations in New York, advocating for a human-centric approach to global peace, development, and prosperity. He highlighted India's success in lifting 250 million people out of poverty, expressed solidarity with the Global South, and called for balanced tech regulations. He also emphasized the need for UN Security Council reforms to meet global ambitions.വസ്തുതാപത്രം: 2024 ക്വാഡ് നേതൃ ഉച്ചകോടി
September 22nd, 12:06 pm
2024 സെപ്തംബർ 21ന്, നാലാമത് ക്വാഡ് നേതൃ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ ബൈഡൻ ഡെലവേയിലെ വിൽമിങ്ടണിൽ ആതിഥേയത്വം വഹിച്ചു. ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ , ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പങ്കെടുത്തു.സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും
September 22nd, 12:00 pm
ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
September 05th, 09:00 am
താങ്കൾ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള നമ്മുടെ ആദ്യ കൂടിക്കാഴ്ചയാണിത്. നിങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും. 4ജിയുടെ നേതൃത്വത്തിൽ സിംഗപ്പൂർ കൂടുതൽ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.India's Fintech ecosystem will enhance the Ease of Living of the entire world: PM Modi at the Global FinTech Fest, Mumbai
August 30th, 12:00 pm
PM Modi at the Global FinTech Fest highlighted India's fintech revolution, showcasing its impact on financial inclusion, rapid adoption, and global innovation. From empowering women through Jan Dhan Yojana and PM SVANidhi to transforming banking access across urban and rural areas, fintech is reshaping India's economy and quality of life.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ മുംബൈയിൽ ആഗോള ഫിൻടെക് മേള (GFF) 2024നെ അഭിസംബോധന ചെയ്തു
August 30th, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ ആഗോള ഫിൻടെക് മേള (GFF) 2024-നെ അഭിസംബോധന ചെയ്തു. ചടങ്ങിലെ പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു. പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിൻടെക് കൺവെർജൻസ് കൗൺസിൽ എന്നിവ സംയുക്തമായാണ് ജിഎഫ്എഫ് സംഘടിപ്പിക്കുന്നത്. ഫിൻടെക്കിലെ ഇന്ത്യയുടെ മുന്നേറ്റം പ്രദർശിപ്പിക്കാനും ഈ മേഖലയിലെ പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാനും മേള ലക്ഷ്യമിടുന്നു.