പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നടന്ന ജി20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

August 12th, 10:21 am

നേരിട്ടുള്ള ജി20 അഴിമതി വിരുദ്ധ മന്ത്രിതലത്തിലെ പ്രഥമ യോഗത്തിലേയ്ക്ക് നിങ്ങളെ ഏവരെയും വളരെ ഊഷ്മളമായി ഞാന്‍ സ്വാഗതം ചെയ്യുന്നു. നോബല്‍ പുരസ്‌ക്കാര ജേതാവ് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ നഗരമായ കൊല്‍ക്കത്തയിലാണ് നിങ്ങള്‍ യോഗം ചേരുന്നത്. തന്റെ രചനകളില്‍, അത്യാഗ്രഹത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്തെന്നാല്‍ സത്യം തിരിച്ചറിയുന്നതില്‍ നിന്ന് അത് നമ്മെ തടയും. പ്രാചീന ഇന്ത്യന്‍ ഉപനിഷത്തുകളും ''മാ ഗ്രിധ''- അതായത് അത്യാഗ്രഹം ഉണ്ടാകരുത് എന്നാണ് ആഗ്രഹിച്ചിരുന്നത്.

ജി-20 അഴിമതിവിരുദ്ധ മന്ത്രിതല യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 12th, 09:00 am

അഴിമതിയുടെ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നതു ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത് വിഭവ വിനിയോഗത്തെ ബാധിക്കുകയും വിപണികളെ ദുഷിപ്പിക്കുകയും സേവന വിതരണത്തെ ബാധിക്കുകയും ആത്യന്തികമായി ജനങ്ങളുടെ ജീവിതനിലവാരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ക്ഷേമത്തിനായി രാജ്യത്തെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കേണ്ടത് ഗവണ്മെന്റിന്റെ കടമയാണെന്ന് അർഥശാസ്ത്രത്തിലെ കൗടില്യന്റെ വരികൾ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി അഴിമതിയെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് ജനങ്ങളോടുള്ള ഗവണ്മെന്റിൻറെ മഹത്തായ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിബിഐയുടെ വജ്രജൂബിലി ആഘോഷ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

April 03rd, 03:50 pm

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ജിതേന്ദ്ര സിംഗ് ജി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് ഡോവല്‍ ജി, കാബിനറ്റ് സെക്രട്ടറി, സിബിഐ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, മഹതികളെ, മഹാന്‍മാരെ! 60 വര്‍ഷം തികയുന്ന അവസരത്തില്‍, അതായത് സിബിഐയുടെ വജ്രജൂബിലിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ വജ്രജൂബിലി ആഘോഷങ്ങൾ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

April 03rd, 12:00 pm

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) വജ്രജൂബിലി ആഘോഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. 1963 ഏപ്രിൽ 1ന് കേന്ദ്രഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രമേയത്തിലൂടെയാണു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ സ്ഥാപിതമായത്.

വിജിലൻസ് അവബോധ വാരവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

November 03rd, 01:29 pm

സർദാർ സാഹിബിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഈ വിജിലൻസ് ബോധവത്കരണ വാരം ആരംഭിച്ചത്. സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും ഈ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു പൊതു സേവന സംവിധാനം കെട്ടിപ്പടുക്കുന്നതിനുമായി സർദാർ സാഹിബിന്റെ ജീവിതം മുഴുവൻ നീക്കിവച്ചിരുന്നു. ഈ പ്രതിബദ്ധതയോടെ, നിങ്ങൾ ഈ ബോധവൽക്കരണ ജാഗ്രത കാമ്പയിൻ ആരംഭിച്ചു. 'വികസിത ഇന്ത്യക്ക് അഴിമതി രഹിത ഇന്ത്യ' എന്ന പ്രമേയത്തോടെയാണ് നിങ്ങൾ ഇത്തവണ വിജിലൻസ് ബോധവത്കരണ വാരം ആഘോഷിക്കുന്നത്. ഈ പ്രമേയം ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവും പ്രസക്തവും രാജ്യക്കാർക്ക് ഒരുപോലെ പ്രധാനമാണ്.

PM addresses programme marking Vigilance Awareness Week in New Delhi

November 03rd, 01:18 pm

PM Modi addressed the programme marking Vigilance Awareness Week of Central Vigilance Commission. The Prime Minister stressed the need to bring in common citizens in the work of keeping a vigil over corruption. No matter how powerful the corrupt may be, they should not be saved under any circumstances, he said.

പ്രഗതി വഴിയുള്ള 32ാമത് ആശയവിനിമയം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്നു

January 22nd, 05:36 pm

2020ലെ പ്രഥമ പ്രഗതി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു. പ്രതികരണാത്മക ഭരണത്തിനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സമയബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതു വിലയിരുത്താനുമുള്ള ബഹുതല ഐ.സി.ടി. അധിഷ്ഠിത വേദിയായ പ്രഗതി വഴി പ്രധാനമന്ത്രി നടത്തുന്ന 32ാമത് ആശയവിനിമയമാണ് ഇത്.

പ്രധാനമന്ത്രി മോദിയുടെ പ്രഗതിയിലൂടെയുള്ള സംവാദം

May 24th, 05:28 pm

പ്രഗതി സമ്മേളനവേളയിൽ, തപാൽ സേവനങ്ങളെക്കുറിച്ചും അടിസ്ഥാനസൗകര്യപദ്ധതികളുടെ പുരോഗതിയും സംബന്ധിച്ച വിഷയങ്ങൾ പ്രധാനമന്ത്രി മോദി അവലോകനം ചെയ്തു. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന റെയിൽവേ, റോഡുകൾ, ഊർജമേഖല എന്നിവയിലെ പ്രധാനപ്പെട്ട അടിസ്ഥാനസൗകര്യ പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസിനെക്കുറിച്ചും വിശദമായ അവലോകനം പ്രധാനമന്ത്രി നടത്തി.