ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും, പി എം ഇലവൻ ക്രിക്കറ്റ് ടീമുമായും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു
November 28th, 07:33 pm
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഇന്ത്യൻ ക്രിക്കറ്റ് ടീമുമായും പി എം ഇലവൻ ക്രിക്കറ്റ് ടീമുമായും കൂടിക്കാഴ്ച നടത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച തുടക്കത്തിന് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെയും ശ്രീ മോദി അഭിനന്ദിച്ചു.ഗയാനയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു
November 22nd, 05:31 am
ഇന്ത്യയും ഗയാനയും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിലും സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലും ക്രിക്കറ്റ് വലിയ സംഭാവന നൽകിയതായി, ഗയാനയിലെ മുൻനിര ക്രിക്കറ്റ് താരങ്ങളുമായി നടത്തിയ സംഭാഷണത്തിനിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 22nd, 03:02 am
ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങളോടൊപ്പം ചേർന്നതിന് ആദ്യം തന്നെ, പ്രസിഡൻ്റ് ഇർഫാൻ അലിയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ വന്നതിന് ശേഷം എനിക്ക് നൽകിയ സ്നേഹവും വാത്സല്യവും എന്നെ ആഴത്തിൽ സ്പർശിച്ചു. തന്റെ വീടിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നതിന് ഞാൻ പ്രസിഡൻ്റ് അലിയോട് നന്ദി പറയുന്നു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഊഷ്മളതയ്ക്കും ദയയ്ക്കും ഞാൻ നന്ദി പറയുന്നു. ആതിഥ്യമര്യാദ നമ്മുടെ സംസ്കാരത്തിൻ്റെ അന്തസ്സത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എനിക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു. പ്രസിഡൻ്റ് അലിക്കും അദ്ദേഹത്തിന്റെ മുത്തശ്ശിക്കും ഒപ്പം ഞങ്ങളും ഒരു മരം നട്ടു. ഏക് പേഡ് മാ കേ നാം, അതായത്, അമ്മയ്‌ക്കായി ഒരു മരം എന്ന ഞങ്ങളുടെ സംരംഭത്തിൻ്റെ ഭാഗമാണിത്. ആ വൈകാരിക നിമിഷം ഞാൻ എല്ലായ്പ്പോഴും ഓർക്കും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
November 22nd, 03:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The bond between India & Guyana is of soil, of sweat, of hard work: PM Modi
November 21st, 08:00 pm
Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു
November 21st, 07:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.പ്രധാനമന്ത്രി സെൻ്റ് ലൂസിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
November 21st, 10:13 am
രണ്ടാം ഇന്ത്യ-ക്യാരികോം ഉച്ചകോടിയുടെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 20-ന് സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ പിയറിയുമായി ഫലപ്രദമായ ചർച്ചകൾ നടത്തി.Be it COVID, disasters, or development, India has stood by you as a reliable partner: PM in Guyana
November 21st, 02:15 am
PM Modi and Grenada PM Dickon Mitchell co-chaired the 2nd India-CARICOM Summit in Georgetown. PM Modi expressed solidarity with CARICOM nations for Hurricane Beryl's impact and reaffirmed India's commitment as a reliable partner, focusing on development cooperation aligned with CARICOM's priorities.രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി
November 21st, 02:00 am
ജോർജ്‌ടൗണിൽ 2024 നവംബർ 20ന് നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗ്രനാഡ പ്രധാനമന്ത്രിയും നിലവിലെ ക്യാരികോം അധ്യക്ഷനുമായ ഡിക്കൺ മിച്ചലും അധ്യക്ഷതവഹിച്ചു. ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനു ഗയാന പ്രസിഡന്റ് ഇർഫാൻ അലിക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആദ്യത്തെ ഇന്ത്യ-ക്യാരികോം ഉച്ചകോടി 2019-ൽ ന്യൂയോർക്കിലാണു നടന്നത്. ഗയാന പ്രസിഡന്റിനും ഗ്രനഡ പ്രധാനമന്ത്രിക്കും പുറമേ, ഉച്ചകോടിയിൽ ഇനി പറയുന്നവർ പങ്കെടുത്തു:ജമൈക്കൻ പ്രധാനമന്ത്രി ഡോ. ആൻഡ്രൂ ഹോൾനെസിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ (സെപ്റ്റംബർ 30 - ഒക്ടോബർ 3, 2024) പരിണിതഫലങ്ങളുടെ പട്ടിക
October 01st, 12:30 pm
സാമ്പത്തിക ഉൾച്ചേർക്കലും സാമൂഹ്യ-സാമ്പത്തിക പരിവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി വിജയകരമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തിനായി ഇന്ത്യാ ഗവണ്മെന്റിന്റെ ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ മന്ത്രാലയവും ജമൈക്ക ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രംജമൈക്ക പ്രധാനമന്ത്രിയുമായി ചേര്‍ന്നുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന
October 01st, 12:00 pm
പ്രധാനമന്ത്രി ഹോള്‍നെസിനേയും അദ്ദേഹത്തിന്റെ സംഘത്തേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. പ്രധാനമന്ത്രി ഹോള്‍നസിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. അതുകൊണ്ടാണ് ഈ സന്ദര്‍ശനത്തിന് ഞങ്ങള്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നത്.പ്രധാനമന്ത്രി ഹോള്‍നെസ് വളരെക്കാലമായി ഇന്ത്യയുടെ സുഹൃത്താണ്. പലതവണ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഓരോ തവണയും, ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ചിന്തകളില്‍ അദ്ദേഹത്തിന്റെ പ്രതിബദ്ധത ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സന്ദര്‍ശനം നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരുമെന്നും കരീബിയന്‍ മേഖലയുമായുള്ള നമ്മുടെ ഇടപഴകല്‍ വര്‍ദ്ധിപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.യു എസ് എയിലെ ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
September 22nd, 10:00 pm
നമസ്‌തേ യു.എസ്! ഇപ്പോള്‍ നമ്മുടെ 'നമസ്‌തേ' പോലും ബഹുരാഷ്ട്രമായി മാറിയിരിക്കുന്നു, പ്രാദേശികത്തില്‍ നിന്ന് ആഗോളതലത്തിലേക്ക് മാറിയിരിക്കുന്നു, അതിനെല്ലാം നിങ്ങള്‍ കാരണമാണ്. ഭാരതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇത് സാധ്യമാക്കിയിട്ടുണ്ട്.ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 22nd, 09:30 pm
ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ബൃഹത്തായ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. 15,000-ത്തിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ശ്രീ അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
July 31st, 11:59 pm
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ശ്രീ അന്‍ഷുമാന്‍ ഗെയ്ക്വാദിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.രവീന്ദ്ര ജഡേജ ക്രിക്കറ്റിനു നൽകിയ സംഭാവനകളെ ശ്ലാഘിച്ച് പ്രധാനമന്ത്രി
June 30th, 07:19 pm
വിവിധ മേഖലകളിൽ വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. താരം ടി20 മൈതാനത്തു നടത്തിയ ആവേശ്വോജ്വല പ്രകടനങ്ങളെയും ശ്രീ മോദി പ്രശംസിച്ചു.ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
June 30th, 02:06 pm
ഐസിസി പുരുഷ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ടൂർണമെന്റിൽ ടീം അംഗങ്ങൾ പ്രകടിപ്പിച്ച കഴിവിനെയും മനോഭാവത്തെയും ശ്രീ മോദി അഭിനന്ദിച്ചു.ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
June 29th, 11:56 pm
ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പ്രധാനമന്ത്രി സുഖപ്രാപ്തി ആശംസിച്ചു
February 27th, 12:26 pm
ക്രിക്കറ്റ് താരം മുഹമ്മദ് ഷമി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.മൻ കീ ബാത്ത്, 2023 ഡിസംബർ
December 31st, 11:30 am
നമസ്‌ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന്‍ കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന്‍ കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.ജമ്മു കശ്മീരിലെ വിദ്യാർഥിപ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
December 24th, 07:28 pm
ലോക് കല്യാൺ മാർഗിലെ 7-ാം നമ്പർ വസതിയിൽ ജമ്മു കശ്മീർ വിദ്യാർഥികളുടെ പ്രതിനിധിസംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിൽ നിന്നുമായി 250 ഓളം വിദ്യാർഥികൾ അനൗപചാരിക ആശയവിനിമയത്തിൽ പങ്കെടുത്തു.