ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ 'ലോകത്തിന്റെ സ്ഥിതി'യെക്കുറിച്ചു പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന
January 17th, 08:31 pm
ലോക സാമ്പത്തിക ഫോറത്തിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള പ്രമുഖർക്ക്, 130 കോടി ഇന്ത്യക്കാരുടെ പേരിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യ മറ്റൊരു കൊറോണ തരംഗത്തെ അവധാനതയോടും ജാഗ്രതയോടെയും നേരിടുകയാണ്. സമാന്തരമായി, ഇന്ത്യയും സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളുമായി മുന്നേറുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങളുടെ ആവേശത്തിലും ഒരു വർഷത്തിനുള്ളിൽ 160 കോടി കൊറോണ വാക്സിൻ ഡോസുകൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലും നിറഞ്ഞിരിക്കുന്നു.PM Modi's remarks at World Economic Forum, Davos 2022
January 17th, 08:30 pm
PM Modi addressed the World Economic Forum's Davos Agenda via video conferencing. PM Modi said, The entrepreneurship spirit that Indians have, the ability to adopt new technology, can give new energy to each of our global partners. That's why this is the best time to invest in India.ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 25th, 06:31 pm
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എല്ലാ വികസ്വര രാജ്യങ്ങൾക്കും പ്രത്യേകിച്ച് ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങൾക്കും നിങ്ങളെ പ്രസിഡന്റാക്കുന്നത് വളരെ അഭിമാനകരമാണ്.ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
September 25th, 06:30 pm
ഐക്യരാഷ്ട്ര സഭയുടെ 76 -ാമത് സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കോവിഡ് -19 മഹാമാരി, തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉയർത്തുന്ന ആഗോള വെല്ലുവിളികളിൽ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രികരിച്ചു. മഹാമാരിക്കെതിരെ പോരാടുന്നതിൽ ആഗോള ഘട്ടത്തിൽ ഇന്ത്യ വഹിച്ച പങ്ക് അദ്ദേഹം എടുത്തുകാണിക്കുകയും ഇന്ത്യയിൽ വാക്സിനുകൾ നിർമ്മിക്കാൻ ലോകത്തെ ക്ഷണിക്കുകയും ചെയ്തു.ഗോവയില്‍ ആരോഗ്യ പ്രവര്‍ത്തകരുമായും കോവിഡ് വാക്‌സിനേഷന്‍ പദ്ധതി ഗുണഭോക്താക്കളുമായും നടത്തിയ ആശയ വിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 18th, 10:31 am
ഗോവയിലെ ഊര്‍ജ്ജസ്വലനും ജനപ്രിയനുമായ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനും ഗോവയുടെ പുത്രനുമായ ശ്രീപദ് നായക് ജീ, കേന്ദ്ര മന്ത്രിമാരുടെ കൗണ്‍സിലിലെ എന്റെ സഹപ്രവര്‍ത്തകന്‍ ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ജി, ഗോവ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് പൊതു പ്രതിനിധികള്‍, കൊറോണ യോദ്ധാക്കള്‍, സഹോദരങ്ങളെ!ഗോവയില്‍ ആരോഗ്യപ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി
September 18th, 10:30 am
ഗോവയില്‍ മുതിര്‍ന്നവര്‍ക്കുള്ള ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തിയാ ക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഗുണഭോക്താക്കളുമായി വീഡിയോകോണ്‍ഫറന്‍സിലൂടെ സംവദിച്ചു.75-ാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചുവപ്പ് കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 03:02 pm
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ പുണ്യദിനമായ ഇന്ന്, രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും രാജ്യത്തിന്റെ പ്രതിരോധത്തിനായി രാവും പകലും തുടര്‍ച്ചയായി സ്വയം ത്യാഗം ചെയ്യുന്ന ധീരരായ വീരന്മാരെയും രാജ്യം നമിക്കുന്നു. സ്വാതന്ത്ര്യത്തെ ഒരു ബഹുജന പ്രസ്ഥാനമാക്കിയ ആദരണീയനായ ബാപ്പു, സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസ്, അല്ലെങ്കില്‍ ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫാക്കുള്ള ഖാന്‍ തുടങ്ങിയ മഹാന്മാരായ വിപ്ലവകാരികള്‍ ഝാന്‍സിയുടെ റാണി ലക്ഷ്മിഭായി, കിറ്റൂരിലെ രാജ്ഞി ചേന്നമ്മ അല്ലെങ്കില്‍ റാണി ഗൈഡിന്‍ലിയു അല്ലെങ്കില്‍ മാതംഗിനി ഹസ്രയുടെ ധീരത; രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്രു ജി, രാജ്യത്തെ ഒരു ഐക്യരാഷ്ട്രമായി സംയോജിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഇന്ത്യയുടെ ഭാവി ദിശ നിര്‍ണ്ണയിക്കുകയും വഴി തുറക്കുകയും ചെയ്ത ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ രാജ്യം എല്ലാ വ്യക്തിത്വങ്ങളെയും ഓര്‍ക്കുന്നു. ഈ മഹത് വ്യക്തിത്വങ്ങളോടെല്ലാം രാജ്യം കടപ്പെട്ടിരിക്കുന്നു.75 -ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
August 15th, 07:38 am
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവമായ 75 -ാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെയും ജനാധിപത്യത്തെയും സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള നിങ്ങള്‍ക്കേവര്‍ക്കും എന്റെ ആശംസകള്‍.ഇന്ത്യ 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
August 15th, 07:37 am
75 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ സർക്കാരിന്റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുകയും ഭാവിയിലേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന തന്റെ ജനപ്രിയ മുദ്രാവാക്യത്തിൽ അദ്ദേഹം ഒരു വാക്യം കൂടി കൂട്ടി ചേർത്തു. ഈ കൂട്ടത്തിലെ പുതുമുഖം ആണ് സബ്കാ പ്രയാസ്.കോവിൻ ആഗോള ഉച്ചകോടി 2021 ലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ രൂപം
July 05th, 03:08 pm
കൊവിഡ് -19 നെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിൽ സാങ്കേതികവിദ്യ അവിഭാജ്യമാണ്. ഭാഗ്യവശാൽ, വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ് വെയർ. അതുകൊണ്ടാണ് ഞങ്ങളുടെ കോവിഡ് ട്രാക്കിംഗും ആപ്ലിക്കേഷനും സാങ്കേതികമായി പ്രായോഗികമാകുമ്പോൾ തന്നെ മറ്റു സ്രോതസ്സുകളും കണ്ടെത്തുന്നത്. 200 ദശലക്ഷം ഉപയോക്താക്കളുള്ള ഈ 'ആരോഗ്യ സേതു' അപ്ലിക്കേഷൻ ഡവലപ്പർമാർക്ക് എളുപ്പത്തിൽ ലഭ്യമായ പാക്കേജാണ്. ഇന്ത്യയിൽ ഉപയോഗിച്ചതിനാൽ, വേഗതയ്ക്കും മികവിനുമായി ഇത് യഥാർത്ഥ ലോകത്ത് പരീക്ഷിച്ചുവെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം.കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു
July 05th, 03:07 pm
കോവിഡ്-19നെ നേരിടാനുള്ള ഡിജിറ്റല്‍ പൊതുസംവിധാനമായി കോവിന്‍ പ്ലാറ്റ്‌ഫോമിനെ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിന്‍ ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി നാളെ ആഗോള കോവിൻ കോൺക്ലേവിനെ അഭിസംബോധന ചെയ്യും
July 04th, 08:36 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന് നാളെ ( 2021 ജൂലൈ 5 ) ഉച്ചതിരിഞ്ഞു 3 മണിക്ക് കോവിൻ ഗ്ലോബൽ കോൺക്ലേവിൽ പ്രസംഗിക്കും.