ഇന്ത്യ ഒരു അനുയായിയല്ല, മുന്നിൽ പ്രവർത്തിക്കുന്ന രാജ്യമാണ് : പ്രധാനമന്ത്രി മോദി ബെംഗളൂരുവിൽ

April 20th, 04:00 pm

ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിൽ ബെംഗളൂരുവിൻ്റെ പങ്ക് സുപ്രധാനമാണ്: പ്രധാനമന്ത്രി മോദി ബെംഗളൂരുവിൽ

കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബാംഗ്ലൂരിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

April 20th, 03:45 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെ ചിക്കബല്ലാപ്പൂരിലും ബെംഗളൂരുവിലും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച അദ്ദേഹം എൻഡിഎ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ഭാവിയിലേക്കുള്ള പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു.

UPI, is now performing a new responsibility - Uniting Partners with India: PM Modi

February 12th, 01:30 pm

PM Modi along with the President Wickremesinghe ofSri Lanka and PM Jugnauth of Mauritius, jointly inaugurated the launch of Unified Payment Interface (UPI) services in Sri Lanka and Mauritius, and also RuPay card services in Mauritius via video conferencing. PM Modi underlined fintech connectivity will further strengthens cross-border transactions and connections. “India’s UPI or Unified Payments Interface comes in a new role today - Uniting Partners with India”, he emphasized.

പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു

February 12th, 01:00 pm

ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.

ജി20 ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ മന്ത്രിതല യോഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

August 19th, 11:05 am

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇന്ത്യയുടെ ഡിജിറ്റല്‍ മാറ്റം മുമ്പില്ലാത്ത വിധമാണ്. 2015-ല്‍ ഞങ്ങളുടെ ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ സമാരംഭത്തോടെയാണ് ഇതെല്ലാം ആരംഭിച്ചത്. നവീകരണത്തിലുള്ള ഞങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ഇതിന് കരുത്ത് പകരുന്നത്. വേഗത്തില്‍ നടപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് നയിക്കുന്നത്. ഒപ്പം, ആരെയും പിന്നിലാക്കാതെ, ഉള്‍പ്പെടുത്താനുള്ള നമ്മുടെ മനോഭാവത്താല്‍ ഇത് പ്രചോദിതമാണ്. ഈ പരിവര്‍ത്തനത്തിന്റെ അളവും വേഗതയും വ്യാപ്തിയും സങ്കല്‍പ്പത്തിന് അപ്പുറമാണ്. ഇന്ന്, ഇന്ത്യയില്‍ 850 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്, ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ ഡാറ്റാ ഞങ്ങള്‍ ആസ്വദിക്കുന്നു. ഭരണം കൂടുതല്‍ കാര്യക്ഷമവും ഉള്‍ക്കൊള്ളുന്നതും വേഗമേറിയതും സുതാര്യവുമാക്കാന്‍ ഞങ്ങള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി. ഞങ്ങളുടെ തനതു ഡിജിറ്റല്‍ തിരിച്ചറിയല്‍ പ്ലാറ്റ്ഫോമായ ആധാര്‍, 1.3 ശതകോടിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നു. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ എന്നീ 'ജാം' ത്രിത്വത്തിന്റെ ശക്തി ഞങ്ങള്‍ ഇന്ത്യയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഉപയോഗിച്ചു. ഞങ്ങളുടെ തല്‍ക്ഷണ പേയ്മെന്റ് സംവിധാനമായ യുപിഐയില്‍ ഓരോ മാസവും ഏകദേശം 10 ശതകോടി ഇടപാടുകള്‍ നടക്കുന്നു. ആഗോള തലത്തിലുള്ള തല്‍ക്ഷണ പണമിടപാടുകളില്‍ 45 ശതമാനത്തിലധികം ഇന്ത്യയിലാണ് നടക്കുന്നത്. ഗവണ്‍മെന്റ് പിന്തുണയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ചോര്‍ച്ച തടയുന്നു, കൂടാതെ 33 ശതകോടി ഡോളറിലധികം ലാഭിക്കുകയും ചെയ്തു. കൊവിന്‍ പോര്‍ട്ടല്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പു പ്രവൃത്തിയെ പിന്തുണച്ചു. ഡിജിറ്റലായി പരിശോധിക്കാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇരുന്നൂറു കോടിയിലധികം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യാന്‍ ഇത് സഹായിച്ചു. സ്ഥലപരമായ ആസൂത്രണവും അടിസ്ഥാന സൗകര്യങ്ങളും ചരക്കു ഗതാഗതവും മാപ്പ് ചെയ്യുന്നതിന് ഗതി-ശക്തി പ്ലാറ്റ്ഫോം സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ഇത് ആസൂത്രണം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനും വിതരണ വേഗത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഞങ്ങളുടെ ഓണ്‍ലൈന്‍ പൊതു സംഭരണ സത്യസന്ധതയും കൊണ്ടുവന്നു. ഡിജിറ്റല്‍ വാണിജ്യത്തിനുള്ള തുറന്ന ശൃംഖല ഇ-കൊമേഴ്സിനെ ജനാധിപത്യവല്‍ക്കരിക്കുന്നു. പൂര്‍ണമായും ഡിജിറ്റല്‍വല്‍കരിച്ച നികുതി സംവിധാനങ്ങള്‍ സുതാര്യതയും ഇ-ഗവേണന്‍സും പ്രോത്സാഹിപ്പിക്കുന്നു. നിര്‍മിതബുദ്ധി അധിഷ്ഠിത ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമായ ഭാഷിണി ഞങ്ങള്‍ നിര്‍മ്മിക്കുകയാണ്. ഇന്ത്യയിലെ എല്ലാ വൈവിധ്യമാര്‍ന്ന ഭാഷകളിലും ഡിജിറ്റല്‍ ഉള്‍പ്പെടുത്തലിനെ ഇത് പിന്തുണയ്ക്കും.

ജി20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 19th, 09:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ജി 20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

August 18th, 02:15 pm

ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ ഇന്ത്യയിലേക്കും എന്റെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്കും വളരെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നിങ്ങളെ സ്വാഗതം ചെയ്യാന്‍ എന്നോടൊപ്പം ചേരുന്നത് 2.4 ദശലക്ഷം ഡോക്ടര്‍മാരും 3.5 ദശലക്ഷം നഴ്‌സുമാരും 1.3 ദശലക്ഷം പാരാമെഡിക്കല്‍ ജീവനക്കാരും 1.6 ദശലക്ഷം ഫാര്‍മസിസ്റ്റുകളും കൂടാതെ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുമാണ്.

ജി 20 ആരോഗ്യമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 18th, 01:52 pm

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രി ബിൽ ഗേറ്റ്‌സിനെ കണ്ടു

March 04th, 12:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി.

'സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവിതം എളുപ്പമാക്കല്‍' എന്ന വിഷയത്തെക്കുറിച്ചു ബജറ്റിനുശേഷം നടത്തിയ വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 28th, 10:05 am

ദേശീയ ശാസ്ത്ര ദിനമായ ഇന്നത്തെ ബജറ്റ് വെബിനാറിന്റെ വിഷയം വളരെ പ്രധാനമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ പൗരന്മാരെ സാങ്കേതികവിദ്യയുടെ ശക്തിയാല്‍ നിരന്തരം ശാക്തീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഗവണ്‍മെന്റിന്റെ എല്ലാ ബജറ്റിലും, സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ഈ വര്‍ഷത്തെ ബജറ്റിലും മാനുഷിക സ്പര്‍ശമുള്ള സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

‘സാങ്കേതികവിദ്യയിലൂടെ ജീവിതം സുഗമമാക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

February 28th, 10:00 am

‘സാങ്കേതികവിദ്യയിലൂടെ ജീവിതം സുഗമമാക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി, ബജറ്റ് അവതരണത്തിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളിൽ അഞ്ചാമത്തേതാണ് ഇത്.

ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി

February 08th, 04:00 pm

ആരംഭിക്കുന്നതിന്, രാഷ്ട്രപതിയുടെ പ്രസംഗത്തിന് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു, കൂടാതെ മുമ്പ് പലതവണ രാഷ്ട്രപതിമാരുടെ അഭിസംബോധനകൾക്ക് നന്ദി പറയാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. എന്നാൽ ഇത്തവണ, മാഡം പ്രസിഡന്റിന് നന്ദി പറയുന്നതിന് പുറമെ അഭിനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. രാഷ്ട്രപതി തന്റെ ദർശനപരമായ പ്രസംഗത്തിൽ നമ്മെയും കോടിക്കണക്കിന് രാജ്യക്കാരെയും നയിച്ചു. റിപ്പബ്ലിക്കിന്റെ തലവിയെന്ന നിലയിലുള്ള അവരുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ കോടിക്കണക്കിന് സഹോദരിമാർക്കും പെൺമക്കൾക്കും വലിയ പ്രചോദനം നൽകുന്ന അവസരവുമാണ്.

ലോക്‌സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു പ്രധാനമന്ത്രിയുടെ മറുപടി

February 08th, 03:50 pm

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി.

കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ബിജെപിയിൽ പുതിയ പ്രതീക്ഷ കാണുന്നു: പ്രധാനമന്ത്രി മോദി

September 01st, 04:31 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ഓണാശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം ആരംഭിച്ചത്, “ഓണത്തിന്റെ പ്രത്യേക അവസരത്തിൽ കേരളത്തിലെത്തിയത് എന്റെ ഭാഗ്യമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍”

കൊച്ചിയിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു

September 01st, 04:30 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ഓണാശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം ആരംഭിച്ചത്, “ഓണത്തിന്റെ പ്രത്യേക അവസരത്തിൽ കേരളത്തിലെത്തിയത് എന്റെ ഭാഗ്യമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍”

ഗുജറാത്തിലെ ഗാന്ധിനഗറിൽ ഡിജിറ്റൽ ഇന്ത്യ വീക്ക് 2022 ൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 04th, 10:57 pm

21-ാം നൂറ്റാണ്ടിൽ ഇന്ത്യ കൂടുതൽ ആധുനികമാകുന്നതിന്റെ നേർക്കാഴ്ചയാണ് ഇന്നത്തെ പരിപാടി. ഡിജിറ്റൽ ഇന്ത്യ കാമ്പെയ്‌നിന്റെ രൂപത്തിൽ, സാങ്കേതികവിദ്യയുടെ ഉപയോഗം മുഴുവൻ മനുഷ്യരാശിക്കും എത്ര വിപ്ലവകരമാണെന്ന് ഇന്ത്യ ലോകത്തിന് മുന്നിൽ ഉദാഹരിച്ചിരിക്കുന്നു.

ഗാന്ധിനഗറില്‍ 'ഡിജിറ്റല്‍ ഇന്ത്യ വാരം 2022'ന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

July 04th, 04:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 ഉദ്ഘാടനം ചെയ്തു. 'നവഭാരതത്തിന്റെ ടെക്കേഡിനെ ഉത്തേജിപ്പിക്കുക' എന്നതാണു ഡിജിറ്റല്‍ ഇന്ത്യ വാരം 2022ന്റെ പ്രമേയം. പരിപാടിയില്‍, സാങ്കേതികവിദ്യയുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കുക, ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സേവനലഭ്യത കാര്യക്ഷമമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനം നല്‍കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. 'ചിപ്പ് മുതല്‍ സ്റ്റാര്‍ട്ടപ്പ് വരെ' (സി2എസ്) പരിപാടിയുടെ ഭാഗമായി പിന്തുണയേകുന്ന 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായ ശ്രീ അശ്വിനി വൈഷ്ണവ്, ശ്രീ രാജീവ് ചന്ദ്രശേഖര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി ജൂലായ് നാലിന് ഭീമവാരവും ഗാന്ധിനഗറും സന്ദര്‍ശിക്കും

July 01st, 12:16 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലായ് 4-ന് ആന്ധ്രാപ്രദേശിലെ ഭീമാവരം, ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 11ന്, ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വര്‍ഷം നീളുന്ന 125-ാം ജന്മവാര്‍ഷിക ആഘോഷം ഭീമാവരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4:30 ന്, ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ 'ലോകത്തിന്റെ സ്ഥിതി'യെക്കുറിച്ചു പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന

January 17th, 08:31 pm

ലോക സാമ്പത്തിക ഫോറത്തിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള പ്രമുഖർക്ക്, 130 കോടി ഇന്ത്യക്കാരുടെ പേരിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യ മറ്റൊരു കൊറോണ തരംഗത്തെ അവധാനതയോടും ജാഗ്രതയോടെയും നേരിടുകയാണ്. സമാന്തരമായി, ഇന്ത്യയും സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളുമായി മുന്നേറുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങളുടെ ആവേശത്തിലും ഒരു വർഷത്തിനുള്ളിൽ 160 കോടി കൊറോണ വാക്സിൻ ഡോസുകൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലും നിറഞ്ഞിരിക്കുന്നു.

PM Modi's remarks at World Economic Forum, Davos 2022

January 17th, 08:30 pm

PM Modi addressed the World Economic Forum's Davos Agenda via video conferencing. PM Modi said, The entrepreneurship spirit that Indians have, the ability to adopt new technology, can give new energy to each of our global partners. That's why this is the best time to invest in India.