The bond between India & Guyana is of soil, of sweat, of hard work: PM Modi

November 21st, 08:00 pm

Prime Minister Shri Narendra Modi addressed the National Assembly of the Parliament of Guyana today. He is the first Indian Prime Minister to do so. A special session of the Parliament was convened by Hon’ble Speaker Mr. Manzoor Nadir for the address.

പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു

November 21st, 07:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.

Today India is working in every sector, in every area with unprecedented speed: PM at NDTV World Summit

October 21st, 10:25 am

Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു

October 21st, 10:16 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.

India has not given world 'Yuddha', but Buddha: PM Modi at International Abhidhamma Divas

October 17th, 10:05 am

PM Modi addressed the celebration of International Abhidhamma Divas and the recognition of Pali as a classical language at Vigyan Bhavan, New Delhi. He emphasized the significance of Pali in understanding Buddha's teachings and highlighted the importance of preserving linguistic heritage. The PM spoke about India's commitment to promoting Lord Buddha's teachings globally.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു

October 17th, 10:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.

മാലിദ്വീപ് പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പത്രപ്രസ്താവന (ഒക്‌ടോബർ 7, 2024)

October 07th, 12:25 pm

ഒന്നാമതായി, പ്രസിഡൻ്റ് മുയിസുവിനും അദ്ദേഹത്തിൻ്റെ പ്രതിനിധികൾക്കും ഊഷ്മളമായ സ്വാഗതം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന

September 22nd, 11:51 am

ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.

മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷനില്‍് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

August 17th, 10:00 am

140 കോടി ഇന്ത്യക്കാരുടെ പേരില്‍, മൂന്നാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം. കഴിഞ്ഞ രണ്ട് ഉച്ചകോടികളില്‍, നിങ്ങളില്‍ പലരുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ വര്‍ഷത്തെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, ഈ പ്ലാറ്റ്ഫോമില്‍ എല്ലാവരുമായും ബന്ധപ്പെടാനുള്ള അവസരം വീണ്ടും ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

എൻഡിഎ സർക്കാരിൻ്റെ വികസന മാതൃക ദരിദ്രർക്ക് മുൻഗണന നൽകുക എന്നതാണ്: പ്രധാനമന്ത്രി മോദി

July 13th, 06:00 pm

മഹാരാഷ്ട്രയിലെ മുംബൈയിൽ 29,400 കോടി രൂപയുടെ റോഡ്, റെയിൽവേ, തുറമുഖ മേഖലയുമായി ബന്ധപ്പെട്ട ഒന്നിലധികം പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, മുംബൈയും സമീപ പ്രദേശങ്ങളും തമ്മിലുള്ള റോഡ്, റെയിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനായി 29,400 കോടിയിലധികം രൂപയുടെ ഒന്നിലധികം പദ്ധതികൾക്ക് തറക്കല്ലിടാനും സമർപ്പിക്കാനും അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ മുംബൈയിൽ 29,400 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

July 13th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ മുംബൈയിൽ 29,400 കോടി രൂപയുടെ റോഡ്, റെയിൽവേ, തുറമുഖ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.

60 വർഷം ഭരിച്ച കോൺഗ്രസിൻ്റെ സ്ഥിതി വളരെ ആശങ്കാജനകമാണ്: പ്രധാനമന്ത്രി മോദി സബർകാന്തയിൽ

May 01st, 04:15 pm

60 വർഷം ഭരിച്ച കോൺഗ്രസിൻ്റെ സ്ഥിതി വളരെ ആശങ്കാജനകമാണ്: പ്രധാനമന്ത്രി മോദി സബർകാന്തയിൽ

ഗുജറാത്തിലെ ബനസ്കാന്തയിലും സബർകാന്തയിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

May 01st, 04:00 pm

ഗുജറാത്ത് സ്ഥാപക ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഗുജറാത്തിലെ ബനസ്കന്തയിലും സബർകാന്തയിലും നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തൻ്റെ രാഷ്ട്രീയ യാത്രയിൽ ഗുജറാത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കേന്ദ്ര സർക്കാരിൽ മൂന്നാം തവണയും അനുഗ്രഹം തേടാനുള്ള അവസരത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.

ഇന്ത്യ-മൗറീഷ്യസ്: പദ്ധതികളുടെ വെർച്വൽ സമാരംഭത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

February 29th, 01:15 pm

കഴിഞ്ഞ ആറുമാസത്തിനിടെ പ്രധാനമന്ത്രി ജഗ്നോത്തും ഞാനും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഊർജസ്വലവും ശക്തവും അതുല്യവുമായ പങ്കാളിത്തത്തിന്റെ തെളിവാണിത്. അയൽപക്കത്തുള്ളവർ ആദ്യം എന്ന ഞങ്ങളുടെ നയത്തിന്റെ പ്രധാന പങ്കാളിയാണു മൗറീഷ്യസ്. “സാഗർ” എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനു കീഴിലുള്ള പ്രത്യേക പങ്കാളിയാണു മൗറീഷ്യസ്. ഗ്ലോബൽ സൗത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഞങ്ങൾക്കു പൊതുവായ മുൻഗണനകളുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഞങ്ങളുടെ ബന്ധങ്ങളിൽ അഭൂതപൂർവമായ വളർച്ചയുണ്ടായി. പരസ്പരസഹകരണത്തിൽ ഞങ്ങൾ പുതിയ ഉയരങ്ങൾ കൈവരിച്ചു. സാംസ്കാരികവും ചരിത്രപരമായ ബന്ധങ്ങൾക്കു പുതിയ രൂപം നൽകി. നമ്മുടെ ജനങ്ങൾ ഭാഷയുടെയും സംസ്കാരത്തിന്റെയും സുവർണതന്തുക്കളാൽ ഇതിനകം കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കുമുമ്പു യുപിഐ, റുപേ കാർഡ് തുടങ്ങിയ ശ്രമങ്ങളിലൂടെ ഞങ്ങൾ ആധുനിക ഡിജിറ്റൽ സമ്പർക്കസൗകര്യമൊരുക്കി.

മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പും ജെട്ടിയും പ്രധാനമന്ത്രിയും മൗറീഷ്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു

February 29th, 01:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ മൗറീഷ്യസ് പ്രധാനമന്ത്രി മിസ്റ്റര്‍ പ്രവിന്ദ് ജുഗ്‌നൗത്തും ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൗറീഷ്യസിലെ അഗലേഗ ദ്വീപില്‍ ആറ് കമ്മ്യൂണിറ്റി വികസന പദ്ധതികള്‍ക്കൊപ്പം പുതിയ എയര്‍സ്ട്രിപ്പും സെന്റ് ജെയിംസ് ജെട്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികളുടെ ഉദ്ഘാടനം ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സുദൃഢവും ദശാബ്ദങ്ങള്‍ പഴക്കമുള്ളതുമായ വികസന പങ്കാളിത്തത്തിന്റെ സാക്ഷ്യമാണ്, കൂടാതെ മൗറീഷ്യസും അഗലേഗയും തമ്മിലുള്ള മികച്ച കണക്റ്റിവിറ്റിയുടെ ആവശ്യം നിറവേറ്റുകയും സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുകയും സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2024 ഫെബ്രുവരി 12 ന് രണ്ട് നേതാക്കളും മൗറീഷ്യസില്‍ യുപിഐ, റുപേ കാര്‍ഡ് സേവനങ്ങള്‍ അടുത്തിടെ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം പ്രാധാന്യമര്‍ഹിക്കുന്നത്.

ജർമ്മനി ചാൻസലർ ബുണ്ടസ്‌കാൻസ്‌ലർ ഒലാഫ് ഷോൾസ് കോവിഡ്-19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു

December 18th, 10:39 pm

ജർമ്മനി ചാൻസലർ ബുണ്ടസ്‌കാൻസ്‌ലർ ഒലാഫ് ഷോൾസ് കോവിഡ് -19 ൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.