ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 14th, 02:30 pm
ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍, പ്രത്യേകിച്ച് രണ്ടാം തവണ മുഖ്യപ്രഭാഷണം നടത്താന്‍ സാധിച്ചത് വലിയ ബഹുമതിയാണ്. ഈ ക്ഷണം നീട്ടിയതിനും ഇത്രയും ഊഷ്മളമായ സ്വാഗതം വാഗ്ദാനം ചെയ്തതിനും ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ജിയോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്റെ ബഹുമാന്യനായ സഹോദരന്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അടുത്തിടെ പല അവസരങ്ങളിലും അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹം കാഴ്ചപ്പാടിന്റെ നേതാവ് മാത്രമല്ല, ദൃഢനിശ്ചയത്തിന്റെയും പ്രതിബദ്ധതയുടെയും നേതാവ് കൂടിയാണ്.2024 ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
February 14th, 02:09 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ 2024 ഫെബ്രുവരി 14 ന് വിശിഷ്ടാതിഥിയായി പങ്കെടുത്തു. 'ഭാവി ഗവണ്മെന്റുകളെ രൂപപ്പെടുത്തുക' എന്ന വിഷയത്തില്‍ അദ്ദേഹം പ്രത്യേക മുഖ്യപ്രഭാഷണം നടത്തി. 2018 ലെ ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇത്തവണത്തെ ഉച്ചകോടിയില്‍ 10 പ്രസിഡന്റുമാരും 10 പ്രധാനമന്ത്രിമാരും ഉള്‍പ്പടെ 20 ലോക നേതാക്കള്‍ പങ്കെടുത്തു. 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഗവണ്മെന്റ് പ്രതിനിധികളും ആഗോള സമ്മേളനത്തില്‍ പങ്കെടുത്തു.ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 09th, 11:09 am
ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. 2021 ഡിസംബറിലെ ഉദ്ഘാടന ഇന്‍ഫിനിറ്റി ഫോറത്തില്‍ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മഹാമാരി മൂലം ലോകം അനിശ്ചിതത്വത്താല്‍ നിറഞ്ഞു നിന്നത് ഞാന്‍ ഓര്‍ക്കുന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു, ആ ആശങ്കകള്‍ ഇന്നും നിലനില്ക്കുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, കടബാധ്യതകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം.ഇന്‍ഫിനിറ്റി ഫോറം-2.0 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 09th, 10:40 am
.ഫിന്‍ടെക്കിലെ ആഗോള ചിന്താ നേതൃത്വ വേദിയായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024 ന് മുന്നോടിയായുള്ള പരിപാടിയായി ഇന്ത്യാ ഗവണ്മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (ഐ.എഫ്.എസ്.സി.എ) ഗിഫ്റ്റ് സിറ്റിയും സംയുക്തമായാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഗിഫ്റ്റ്-ഐ.എഫ്.എസ്.സി: ആധുനികകാല ആഗോള സാമ്പത്തിക സേവനത്തിന്റെ നാഡികേന്ദ്രം എന്നതാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രമേയം.യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
December 01st, 07:55 pm
യു.എ.ഇയില്‍ 2023 ഡിസംബര്‍ 1 ന് നടന്ന സി.ഒ.പി28 ഉച്ചകോടിക്കിടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.COP-28 ലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പ് ഫോര്‍ ഇന്‍ഡസ്ട്രി ട്രാന്സിഷന് പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
December 01st, 07:29 pm
നാമെല്ലാവരും ഒരു പൊതു പ്രതിബദ്ധതയാല്‍ ബന്ധപ്പെട്ടിരിക്കുന്നു - ഗ്ലോബല്‍ നെറ്റ് സീറോ. നെറ്റ് സീറോയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍ക്കാരും വ്യവസായവും തമ്മിലുള്ള പങ്കാളിത്തം വളരെ പ്രധാനമാണ്.COP-28-ലെ 'ഗ്രീന്‍ ക്രെഡിറ്റ്സ് പ്രോഗ്രാം' ഉന്നതതല പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
December 01st, 07:22 pm
എന്റെ സഹോദരനും യുഎഇ പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പിന്തുണയ്ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
December 01st, 06:45 pm
ഇന്ത്യയുടെ ജി20 അധ്യക്ഷതാ കാലത്ത് യുഎന്‍ സെക്രട്ടറി ജനറല്‍ നല്കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. കാലാവസ്ഥാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ ഇന്ത്യയുടെ സംരംഭങ്ങളും പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു.HoS/HoG യുടെ COP-28 ന്റെ ഉന്നതതല സെഗ്മെന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രത്യേക അഭിസംബോധന
December 01st, 03:55 pm
140 കോടി ഇന്ത്യക്കാരുടെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍! ഇന്ന്, എല്ലാവരോടും ആദ്യമായി ഞാന്‍ എന്റെ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.PM Modi arrives in Dubai to attend the COP 28 Summit
November 30th, 11:30 pm
Prime Minister Narendra Modi arrived in Dubai to attend the COP 28 Summit. He will join special events including on climate finance, Green Credit initiative and LeadIT.