മൈസൂരിൽ പ്രോജക്ട് ടൈഗർ അൻപതാം വാർഷിക അനുസ്മരണ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
April 09th, 01:00 pm
തുടക്കത്തിൽ, ഞാൻ ഒരു മണിക്കൂർ വൈകിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാവിലെ ആറുമണിക്ക് ഞാൻ പുറപ്പെട്ടു; കൃത്യസമയത്ത് കാടുകൾ സന്ദർശിച്ച് മടങ്ങാം എന്ന് കരുതി. നിങ്ങളെ എല്ലാവരെയും കാത്തിരുത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. കടുവകളുടെ പുതിയ എണ്ണത്തിന്റെ വീക്ഷണത്തിൽ ഇത് അഭിമാന നിമിഷമാണ്; ഈ കുടുംബം വികസിക്കുന്നു. കടുവയ്ക്ക് കൈയടി നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നന്ദി!കർണാടകത്തിലെ മൈസൂരുവിൽ ‘പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ’ പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
April 09th, 12:37 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകത്തിലെ മൈസൂരു സർവകലാശാലയിൽ 'പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ' പരിപാടി ഇന്ന് ഉദ്ഘാടനം ചെയ്തു. വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിനും (ഐബിസിഎ) പ്രധാനമന്ത്രി തുടക്കംകുറിച്ചു. കടുവ സംരക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പു കാര്യക്ഷമത വിലയിരുത്തലിന്റെ അഞ്ചാം ചക്രത്തിന്റെ സംഗ്രഹ റിപ്പോർട്ടായ ‘അമൃത് കാൽ കാ വിഷൻ ഫോർ ടൈഗർ കൺസർവേഷൻ’ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രകാശനം ചെയ്യുകയും കടുവകളുടെ എണ്ണം പ്രഖ്യാപിക്കുകയും അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ (അഞ്ചാം ചക്രം) സംഗ്രഹറിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.ഗുജറാത്തിലെ ഗാന്ധിനഗറില്‍, ഇന്ത്യയില്‍ സുസുക്കിയുടെ 40 വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അനുസ്മരണ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 28th, 08:06 pm
ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹര്‍ ലാല്‍ ജി, ഉപമുഖ്യമന്ത്രി ശ്രീ കൃഷ്ണ ചൗട്ടാല ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാരുതി-സുസുക്കി, മറ്റു വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 28th, 05:08 pm
ഇന്ത്യയിൽ സുസുക്കിയുടെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ചു ഗാന്ധിനഗറിലെ മഹാത്മാമന്ദിറില്‍ നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിലെ ജപ്പാന്‍ അംബാസിഡര്‍ സതോഷി സുസുക്കി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, സംസ്ഥാന മന്ത്രി സി ആര്‍ പാട്ടീല്‍, സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ മുന്‍ പ്രസിഡന്റ് ജഗദീഷ് പഞ്ചല്‍, മാരുതി-സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ വീഡിയോ സന്ദേശവും പ്രദര്‍ശിപ്പിച്ചു.റോട്ടറി ഇന്റര്‍നാഷണല്‍ ലോക കണ്‍വെന്‍ഷനിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
June 05th, 09:46 pm
ലോകമെമ്പാടു നിന്നുമുള്ള റൊട്ടേറിയന്‍മാരുടെ വലിയ കുടുംബങ്ങളേ , പ്രിയ സുഹൃത്തുക്കളെ, നമസ്‌തേ! റോട്ടറി അന്താരാഷ്ട്ര കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഈ ആളവിലുള്ള ഓരോ റോട്ടറിയുടെയും കൂടിച്ചേരല്‍ ഒരു ഒരു ചെറിയ ആഗോള സഭ പോലെയാണ്. ഇവിടെ വൈവിദ്ധ്യവും ചടുലതയും ഉണ്ട്. റോട്ടേറിയന്‍മാരായ നിങ്ങള്‍ എല്ലാവരും സ്വന്തം മേഖലകളില്‍ വിജയിച്ചവരാണ്. എന്നിട്ടും, നിങ്ങള്‍ നിങ്ങളെ ജോലിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ ആഗ്രഹമാണ് നിങ്ങളെ ഒരുമിച്ച് ഈ വേദിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് വിജയത്തിന്റെയും സേവനത്തിന്റെയും യഥാര്‍ത്ഥ മിശ്രിതമാണ്.റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
June 05th, 09:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ അഭിസംബോധന ചെയ്തു. റൊട്ടേറിയൻമാരെ ‘വിജയത്തിന്റെയും സേവനത്തിന്റെയും യഥാർത്ഥ മിശ്രണം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, “ഈ അളവിലുള്ള ഓരോ റോട്ടറി സമ്മേളനവും ഒരു ചെറു-ആഗോള സഭ പോലെയാണെന്ന് പറഞ്ഞു. അതിന് വൈവിധ്യവും ചടുലതയും ഉണ്ട്.ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 05th, 07:42 pm
ബഹുമാനപ്പെട്ട യുഎന്‍ഇപി ഗ്ലോബല്‍ ഹെഡ് ഇംഗര്‍ ആന്‍ഡേഴ്‌സണ്‍, യുഎന്‍ഡിപി ഗ്ലോബല്‍ ഹെഡ് ബഹുമാനപ്പെട്ട അക്കിം സ്റ്റെയ്‌നര്‍, ലോക ബാങ്ക് പ്രസിഡന്റ് എന്റെ സുഹൃത്ത് ശ്രീ. ഡേവിഡ് മാല്‍പാസ്, നിക്കോളാസ് സ്റ്റേണ്‍ പ്രഭു, ശ്രീ. കാസ് സണ്‍സ്റ്റീന്‍, എന്റെ സുഹൃത്ത് ശ്രീ. ബില്‍ ഗേറ്റ്‌സ്, ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ശ്രീ അനില്‍ ദാസ്ഗുപ്ത, ശ്രീ ഭൂപേന്ദര്‍ യാദവ് എന്നിവരുടെ ഉള്‍ക്കാഴ്ചയോടുകൂടിയ വീക്ഷണങ്ങള്‍ നാം കേട്ടുകഴിഞ്ഞു.PM launches global initiative ‘Lifestyle for the Environment- LiFE Movement’
June 05th, 07:41 pm
Prime Minister Narendra Modi launched a global initiative ‘Lifestyle for the Environment - LiFE Movement’. He said that the vision of LiFE was to live a lifestyle in tune with our planet and which does not harm it.ലൈഫ് മൂവ്‌മെന്റ്' എന്ന ആഗോള സംരംഭത്തിന് പ്രധാനമന്ത്രി ജൂൺ 5-ന് തുടക്കം കുറിക്കും
June 04th, 02:08 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 5 ന് വൈകുന്നേരം 6 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ ആഗോള സംരംഭമായ ‘ലൈഫ് സ്റ്റൈൽ ഫോർ ദ എൻവയോൺമെന്റ് (ലൈഫ്) പ്രസ്ഥാനത്തിന് തുടക്കം കുറിക്കും. ലോകമെമ്പാടുമുള്ള വ്യക്തികളെയും സമൂഹങ്ങളെയും സംഘടനകളെയും പരിസ്ഥിതി ബോധമുള്ള ഒരു ജീവിതശൈലി സ്വീകരിക്കുന്നതിന് സ്വാധീനിക്കാനും പ്രേരിപ്പിക്കാനും അക്കാദമിക്, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ മുതലായവയിൽ നിന്ന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്ന 'ലൈഫ് ഗ്ലോബൽ കോൾ ഫോർ പേപ്പേഴ്‌സ്' ആരംഭിക്കും. പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണവും നടത്തും.ദുരന്തപ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം
May 04th, 12:15 pm
ദുരന്തപ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച നാലാം അന്താരാഷ്ട്ര സമ്മേളനത്തില്‍ നിങ്ങളോടൊപ്പം ചേരുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഗൗരവമുള്ള വാഗ്ദാനമാണ്, ആരെയും പിന്നിലാക്കരുത് എന്നത് എന്ന് തുടക്കത്തിലേ നാം സ്വയം ഓര്‍മ്മിപ്പിക്കണം. അതുകൊണ്ടാണ്, അടുത്ത തലമുറയെ അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ദരിദ്രരുടെയും ഏറ്റവും ദുര്‍ബലരായവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായി തുടരുന്നത്.ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
May 04th, 10:29 am
ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം സമ്മേളനത്തെ അഭിസംബോധനചെയ്തത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എംപി, ഘാന പ്രസിഡന്റ് നാനാ അഡ്ഡോ ഡാങ്ക്വാ അകുഫോ-അഡ്ഡോ, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി നിരിന രജോയ്‌ലിന എന്നിവരും സമ്മേളനത്തെ അഭിസംബോധനചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡെന്മാർക്കിൽ നടത്തിയ പത്രപ്രസ്താവന
May 03rd, 07:11 pm
ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.സംയുക്ത പ്രസ്താവന : ആറാമത്തെ ഇന്ത്യ-ജര്‍മ്മനി ഗവണ്‍മെന്റുതല ചര്‍ച്ചകള്‍
May 02nd, 08:28 pm
ഇന്ന് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെയും റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെയും ഗവണ്‍മെന്റുകള്‍, ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും അധ്യക്ഷതയില്‍ ആറാം വട്ട ഗവണ്‍മെന്റുതല ചര്‍ച്ചകള്‍ നടത്തി. ഇരു നേതാക്കളെ കൂടാതെ, രണ്ട് പ്രതിനിധി സംഘങ്ങളിലും മന്ത്രിമാരും അനുബന്ധത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മന്ത്രാലയ പ്രതിനിധികളും ഉള്‍പ്പെടുന്നു.യുകെ പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
April 22nd, 12:22 pm
പ്രധാനമന്ത്രി എന്ന നിലയില്‍ ഇത് അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമായിരിക്കാം, എന്നാല്‍ ഇന്ത്യയുടെ പഴയ സുഹൃത്ത് എന്ന നിലയില്‍ അദ്ദേഹം ഇന്ത്യയെ നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി ജോണ്‍സണ്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്.ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി
March 17th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ 2022 മാർച്ച് 21-ന് രണ്ടാമത്തെ ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി നടത്തും. 2020 ജൂൺ 4 ലെ ചരിത്രപരമായ ആദ്യ വെർച്വൽ ഉച്ചകോടിയെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്.ബജറ്റ് അവതരണത്തെത്തുടര്‍ന്നു നടന്ന 'സുസ്ഥിര വളര്‍ച്ചയ്ക്കായി ഊര്‍ജം' എന്ന വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 04th, 11:05 am
'സുസ്ഥിര വളര്‍ച്ചയ്ക്കായി ഊര്‍ജം' എന്നത് നമ്മുടെ പുരാതന പാരമ്പര്യങ്ങളില്‍ നിന്ന് പ്രചോദിതമാണ്. മാത്രമല്ല ഭാവിയുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള മാര്‍ഗവുമാണ്. സുസ്ഥിര ഊര്‍ജ സ്രോതസ്സുകളിലൂടെ മാത്രമേ സുസ്ഥിര വളര്‍ച്ച സാധ്യമാകൂ എന്ന വ്യക്തമായ കാഴ്ചപ്പാട് ഇന്ത്യക്കുണ്ട്. ഗ്ലാസ്ഗോയില്‍, 2070-ഓടെ നെറ്റ്-സീറോ (എമിഷന്‍സ്) സാധ്യമാകുമെന്നു നാം വാഗ്ദാനം ചെയ്തു.''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജം'' എന്ന വിഷയത്തിലെ വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 04th, 11:03 am
''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം'' എന്ന വിഷയത്തില്‍ നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത ഒന്‍പതാമത്തെ വെബിനാറാണിത്.വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
December 20th, 09:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക് കല്യാൺ മാർഗിൽ വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള കമ്പനികളുടെ സിഇഒമാരുമായി സംവദിച്ചു. അടുത്ത കേന്ദ്ര ബജറ്റിന് മുന്നോടിയായി വ്യവസായ പ്രതിനിധികളുമായി പ്രധാനമന്ത്രി നടത്തുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ ആശയവിനിമയമാണിത്.ഗ്ലാസ്‌ഗോയിൽ നടന്ന സി ഓ പി 26 ഉച്ചകോടിയിൽ ‘ആക്‌സിലറേറ്റിംഗ് ക്ലീൻ ടെക്‌നോളജി ഇന്നൊവേഷനും ഡിപ്ലോയ്‌മെന്റും’ എന്ന സെഷനിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ
November 02nd, 07:45 pm
ഇന്ന്, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' ലോഞ്ചിലേക്ക് നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന്റെയും യുകെയുടെ ഗ്രീൻ ഗ്രിഡ് ഇനിഷ്യേറ്റീവിന്റെയും മുൻകൈകളോടെ, 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' എന്ന എന്റെ നിരവധി വർഷത്തെ കാഴ്ചപ്പാടിന് ഇന്ന് ഒരു മൂർത്തമായ രൂപം ലഭിച്ചു. മാന്യന്മാരേ, വ്യാവസായിക വിപ്ലവത്തിന് ഇന്ധനം നൽകിയത് ഫോസിൽ ഇന്ധനങ്ങളാണ്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്താൽ പല രാജ്യങ്ങളും അഭിവൃദ്ധി പ്രാപിച്ചു, പക്ഷേ നമ്മുടെ ഭൂമിയും നമ്മുടെ പരിസ്ഥിതിയും ദരിദ്രമായി. ഫോസിൽ ഇന്ധനങ്ങൾക്കായുള്ള ഓട്ടവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ സൃഷ്ടിച്ചു. എന്നാൽ ഇന്ന് സാങ്കേതികവിദ്യ നമുക്ക് ഒരു മികച്ച ബദൽ നൽകിയിട്ടുണ്ട്.യുകെയിലെ ഗ്ലാസ്‌ഗോയിൽ സി ഓ പി 26 ന്റെ ഭാഗമായി ഉക്രൈൻ പ്രസിഡന്റുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
November 02nd, 07:16 pm
ഗ്ലാസ്‌ഗോയിൽ COP26 ന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 നവംബർ 2 ന് ഉക്രെയ്ൻ പ്രസിഡന്റ് ശ്രീ. വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി.