For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast

For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast

March 16th, 11:47 pm

PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി

March 16th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലെക്സ് ഫ്രിഡ്മാനുമായി പ്രധാനമന്ത്രി ചിന്തോദ്ദീപകമായ സംഭാഷണത്തിൽ ഏർപ്പെട്ടു

ലെക്സ് ഫ്രിഡ്മാനുമായി പ്രധാനമന്ത്രി ചിന്തോദ്ദീപകമായ സംഭാഷണത്തിൽ ഏർപ്പെട്ടു

March 15th, 07:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രശസ്ത പോഡ്‌കാസ്റ്ററും എഐ ഗവേഷകനുമായ ലെക്സ് ഫ്രിഡ്‌മാനുമായി ആകർഷകവും ചിന്തോദ്ദീപകവുമായ സംഭാഷണം നടത്തി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ച പ്രധാനമന്ത്രി മോദിയുടെ ബാല്യം, ഹിമാലയത്തിൽ ചെലവഴിച്ച അദ്ദേഹത്തെ രൂപാന്തരപ്പെടുത്തിയ കാലം, പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ യാത്ര എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നു. പ്രശസ്ത എഐ ഗവേഷകനും പോഡ്‌കാസ്റ്ററുമായ ലെക്സ് ഫ്രിഡ്‌മാനുമായുള്ള മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പോഡ്‌കാസ്റ്റ് നാളെ, 2025 മാർച്ച് 16 ന്, പുറത്തിറങ്ങും. ലെക്സ് ഫ്രിഡ്‌മാൻ ഈ സംഭാഷണത്തെ തന്റെ ജീവിതത്തിലെ ഏറ്റവും ശക്തമായ ചർച്ചകളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ചു.

Politics is about winning people's hearts, says PM Modi in podcast with Nikhil Kamath

January 10th, 02:15 pm

Prime Minister Narendra Modi engages in a deep and insightful conversation with entrepreneur and investor Nikhil Kamath. In this discussion, they explore India's remarkable growth journey, PM Modi's personal life story, the challenges he has faced, his successes and the crucial role of youth in shaping the future of politics.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകൻ നിഖിൽ കാമത്തുമായി ആശയവിനിമയം നടത്തി

January 10th, 02:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്‌കാസ്റ്റിൽ സംരംഭകനും നിക്ഷേപകനുമായ നിഖിൽ കാമത്തുമായി ഇന്ന് വിവിധ വിഷയങ്ങളിൽ സംവദിച്ചു. ബാല്യകാലത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വടക്കൻ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്​നഗർ എന്ന ചെറുപട്ടണത്തിലെ തന്റെ വേരുകൾ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യകാല ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഗെയ്ക്‌വാഡ് രാജ്യത്തെ പട്ടണമായ വഡ്​നഗർ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധതയ്ക്കും കുളം, പോസ്റ്റ് ഓഫീസ്, ലൈബ്രറി തുടങ്ങിയ അവശ്യ സൗകര്യങ്ങൾക്കും പേരുകേട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗെയ്ക്‌വാഡ് സ്റ്റേറ്റ് പ്രൈമറി സ്കൂളിലെയും ഭഗവതാചാര്യ നാരായണാചാര്യ ഹൈസ്കൂളിലെയും സ്കൂൾ ദിനങ്ങൾ പ്രധാനമന്ത്രി അ‌നുസ്മരിച്ചു. വഡ്​നഗറിൽ ഗണ്യമായ സമയം ചെലവഴിച്ച ചൈനീസ് തത്ത്വചിന്തകൻ ഷ്വാൻസാങ്ങിനെക്കുറിച്ചുള്ള സിനിമയെക്കുറിച്ച് ഒരിക്കൽ ചൈനീസ് എംബസിക്ക് എഴുതിയതിനെക്കുറിച്ചുള്ള രസകരമായ കഥ അദ്ദേഹം പങ്കുവച്ചു. 2014-ൽ ഇന്ത്യൻ പ്രധാനമന്ത്രിയായപ്പോൾ ഉണ്ടായ അനുഭവവും അ‌ദ്ദേഹം പങ്കിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുജറാത്തും വഡ്​നഗറും സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഷ്വാൻസാങ്ങും അവരുടെ രണ്ടുപേരുടെയും ജന്മനാടുകളും തമ്മിലുള്ള ചരിത്രപരമായ ബന്ധം അ‌ദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള പൊതുവായ പൈതൃകത്തെയും ശക്തമായ ബന്ധങ്ങളെയും എടുത്തുകാണിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.