ഇറ്റലി പ്രധാനമന്ത്രിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധന
March 02nd, 01:01 pm
പ്രധാനമന്ത്രി മെലോനിയെയും അവരുടെ സംഘത്തെയും അവരുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിന് ഞാന്‍ ഊഷ്മളമായ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇറ്റലിയിലെ പൗരന്മാര് അവരെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായി തെരഞ്ഞെടുത്തിരുന്നു. എല്ലാ ഇന്ത്യക്കാരുടെയും പേരില്‍, ഈ ചരിത്ര നേട്ടത്തിന് അവരെ അഭിനന്ദിക്കാനും ആശംസകള്‍ നേരാനും ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ അധികാരമേറ്റ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ബാലിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഞങ്ങള്‍ ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
August 13th, 11:01 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്ത്തകന്, ശ്രീ നിതിന്‍ ഗഡ്കരി ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി ജി, വാഹന വ്യവസായവുമായി ബന്ധപ്പെട്ടവര്‍, ഒഇഎം അസോസിയേഷനുകള്‍, ലോഹ, പൊളിക്കല്‍ വ്യവസായത്തിലെ അംഗങ്ങള്‍, സഹോദരീ സഹോദരന്മാരേ,ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
August 13th, 11:00 am
ഗുജറാത്തില്‍ നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. വോളണ്ടറി വെഹിക്കിള്‍-ഫ്്ളീറ്റ് മോഡേണൈസേഷന് പ്രോഗ്രാം അല്ലെങ്കില്‍ വെഹിക്കിള്‍ സ്ക്രാപ്പിംഗ് പോളിസിക്ക് കീഴില്‍ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പശ്ചാത്തലസൗകര്യങ്ങള്‍ (വെഹിക്കിള്‍ സ്ക്രാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍) സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്ന തിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒരു സംയോജിത സ്ക്രാപ്പിംഗ് ഹബ് വികസിപ്പിക്കുന്നതിന് അലങ്കിലെ കപ്പല്‍ പൊളിക്കല്‍ വ്യവസായം അവതരിപ്പിച്ച സമന്വയത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.ഇന്ന് തുടക്കമിടുന്ന വാഹനം പൊളിക്കൽ നയം ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ല് : പ്രധാനമന്ത്രി
August 13th, 10:22 am
ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇന്ന് സമാരംഭം കുറിക്കുന്ന വാഹനം പൊളിക്കൽ നയമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ഗുജറാത്തിൽ ഓഗസ്റ്റ് 13 ന് നടക്കുന്ന നിക്ഷേപക ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
August 11th, 09:35 pm
സ്വമേധയായുള്ള വാഹന വ്യൂഹ നവീകരണ പരിപാടി അഥവാ വാഹനം പൊളിക്കൽ നയത്തിന് കീഴിൽ ആവശ്യമായ അടിസ്ഥാന സൗകര്യം സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം ക്ഷണിക്കുന്നതിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒരു സംയോജിത സ്ക്രാപ്പിംഗ് ഹബിന്റെ വികസനത്തിനായി അലങ്കിലെ കപ്പൽ പൊളിക്കൽ വ്യവസായം അവതരിപ്പിച്ച സമന്വയത്തിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.