
India is now among the countries where infrastructure is rapidly modernising: PM Modi in Amaravati, Andhra Pradesh
May 02nd, 03:45 pm
PM Modi launched multiple development projects in Amaravati, Andhra Pradesh. He remarked that the Central Government is fully supporting the State Government to rapidly develop Amaravati. Underlining the state's pivotal role in establishing India as a space power, the PM emphasized that the Navdurga Testing Range in Nagayalanka will serve as a force multiplier for India's defense capabilities.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
May 02nd, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ 58,000 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു. പുണ്യഭൂമിയായ അമരാവതിയിൽ നിൽക്കുമ്പോൾ, ഒരു നഗരം മാത്രമല്ല താൻ കാണുന്നതെന്നും ‘ഒരു പുതിയ അമരാവതി, ഒരു പുതിയ ആന്ധ്രാപ്രദേശ്’ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതായി കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “അമരാവതി പാരമ്പര്യവും പുരോഗതിയും പരസ്പരം കൈകോർക്കുന്ന നാടാണ്. ബുദ്ധമത പൈതൃകത്തിന്റെ സമാധാനവും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഊർജവും ഈ നാട് ഉൾക്കൊള്ളുന്നു” - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്നു വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. ഈ പദ്ധതികൾ കോൺക്രീറ്റ് ഘടനകളിൽ ഒതുങ്ങുന്നതല്ല. മറിച്ച്, ആന്ധ്രാപ്രദേശിന്റെ അഭിലാഷങ്ങളുടെയും വികസനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിന്റെയും കരുത്തുറ്റ അടിത്തറയാണ് – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഭഗവാൻ വീരഭദ്രൻ, ഭഗവാൻ അമരലിംഗേശ്വരൻ, തിരുപ്പതി ബാലാജി എന്നിവരെ പ്രാർഥിച്ച്, പ്രധാനമന്ത്രി മോദി ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ എന്നിവർക്കും അദ്ദേഹം ആശംസകൾ നേർന്നു.
തിരുവനന്തപുരത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
May 02nd, 02:06 pm
കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, വേദിയിൽ സന്നിഹിതരായ മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, കേരളത്തിൽ നിന്നുള്ള എന്റെ സഹോദരീ സഹോദരന്മാരെ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാഷ്ട്രത്തിനു സമർപ്പിച്ചു
May 02nd, 01:16 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 8800 കോടി രൂപയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ വിവിധോദ്ദേശ്യ തുറമുഖം തിരുവനന്തപുരത്ത് രാഷ്ട്രത്തിനു സമർപ്പിച്ചു. ഭഗവാൻ ആദി ശങ്കരാചാര്യരുടെ ജന്മവാർഷികമായ ഇന്ന് സദസ്സിനെ അഭിസംബോധന ചെയ്യവെ, മൂന്നുവർഷംമുമ്പ്, സെപ്റ്റംബറിൽ, ആദി ശങ്കരാചാര്യരുടെ പവിത്രമായ ജന്മസ്ഥലം സന്ദർശിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ കാശിയിലെ വിശ്വനാഥ് ധാം സമുച്ചയത്തിൽ ആദി ശങ്കരാചാര്യരുടെ വലിയ പ്രതിമ സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ആദി ശങ്കരാചാര്യരുടെ അപാരമായ ആത്മീയ ജ്ഞാനത്തിനും ഉപദേശങ്ങൾക്കും ശ്രദ്ധാഞ്ജലിയായി ഈ പ്രതിമ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പവിത്രമായ കേദാർനാഥ് ധാമിൽ ആദിശങ്കരാചാര്യരുടെ ദിവ്യപ്രതിമ അനാച്ഛാദനം ചെയ്യാനുള്ള ഭാഗ്യവും തനിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ ഭക്തർക്കായി തുറന്നുകൊടുത്തതിനാൽ ഇന്നു മറ്റൊരു സവിശേഷ വേളകൂടിയാണ് എന്നു പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആദി ശങ്കരാചാര്യർ രാജ്യത്തിന്റെ വിവിധ കോണുകളിൽ മഠങ്ങൾ സ്ഥാപിച്ചു രാജ്യത്തിന്റെ അവബോധം ഉണർത്തിയെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. ഏകീകൃതവും ആത്മീയമായി പ്രബുദ്ധവുമായ ഇന്ത്യക്ക് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ശ്രമങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും
April 30th, 03:42 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മെയ് ഒന്നിനും രണ്ടിനും മഹാരാഷ്ട്രയും കേരളവും ആന്ധ്രാപ്രദേശും സന്ദർശിക്കും. മെയ് ഒന്നിനു രാവിലെ 10.30നു മുംബൈയിൽ അദ്ദേഹം ലോക ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടി (WAVES) ഉദ്ഘാടനം ചെയ്യും.Together, let us build a Resilient, Revolutionary and Steel-Strong India: PM Modi at the India Steel 2025
April 24th, 02:00 pm
At India Steel 2025, PM Modi called the steel sector the foundation of a developed India, remarking, “Steel has played a pivotal role in modern economies, akin to a skeleton.” He stressed its role in building infrastructure and powering growth. Highlighting the road ahead, he said the future of steel will be shaped by AI, mation, recycling, and by-product utilization, urging innovation for a stronger, self-reliant India.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ സ്റ്റീൽ 2025 പരിപാടിയെ അഭിസംബോധന ചെയ്തു
April 24th, 01:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിൽ നടന്ന ഇന്ത്യ സ്റ്റീൽ 2025 പരിപാടിയിൽ വീഡിയോ സന്ദേശത്തിലൂടെ തൻ്റെ പരാമർശങ്ങൾ നടത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ സൂര്യോദയ മേഖലയായ ഉരുക്ക് വ്യവസായത്തിൻ്റെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് ചർച്ച ചെയ്യുമെന്ന് അദ്ദേഹം സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ഈ മേഖല ഇന്ത്യയുടെ പുരോഗതിയുടെ അടിത്തറയാണെന്നും വികസിത ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുമെന്നും രാജ്യത്ത് പരിവർത്തനത്തിൻ്റെ പുതിയ അധ്യായത്തിന് തിരക്കഥയൊരുക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ സ്റ്റീൽ 2025-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്തുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ലോഞ്ച്പാഡായി ഇവൻ്റ് പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ പരിപാടി സ്റ്റീൽ മേഖലയിൽ ഒരു പുതിയ അധ്യായത്തിന് അടിത്തറയിടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.Terrorism will not go unpunished: PM Modi in Madhubani, Bihar
April 24th, 12:00 pm
On National Panchayati Raj Day, PM Modi visited Madhubani, Bihar, and launched projects worth ₹13,480 crore. He highlighted the empowerment of panchayats in the last decade. Paying tribute to the Pahalgam attack victims, the PM Modi declared, India will identify, track, and punish every terrorist, their handlers, and backers. Terrorism will not break India's spirit and will never go unpunished.ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ബിഹാറിലെ മധുബനിയിൽ 13,480 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
April 24th, 11:50 am
ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇന്ന് ബിഹാറിലെ മധുബാനിയിൽ 13,480 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും, രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. 2025 ഏപ്രിൽ 22 ന് നടന്ന പഹൽഗാം ആക്രമണത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കായി മൗനം ആചരിക്കാനും പ്രാർത്ഥിക്കാനും പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യം മുഴുവനും മിഥിലയുമായും ബിഹാറുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുതി, റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ ഈ സംരംഭങ്ങൾ ബിഹാറിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാകവിയും ദേശീയ ഐക്കണുമായ രാംധാരി സിംഗ് ദിനകർ ജിയുടെ ചരമവാർഷികത്തിൽ അദ്ദേഹം ശ്രദ്ധാഞ്ജലി അർപ്പിച്ചു.പ്രധാനമന്ത്രി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും
April 23rd, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 24ന് ബീഹാർ സന്ദർശിക്കും. അദ്ദേഹം മധുബനിയിലേക്ക് പോകുകയും രാവിലെ 11:45 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും. 13,480 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാജ്യത്തിന് സമർപ്പിക്കലും നിര്വ്വഹിക്കുന്ന അദ്ദേഹം, ചടങ്ങിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി; ഇന്ത്യ-സൗദി അറേബ്യ തന്ത്രപരമായ പങ്കാളിത്തസമിതിയിൽ സംയുക്ത അധ്യക്ഷത വഹിച്ചു
April 23rd, 02:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഏപ്രിൽ 22-നു സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജിദ്ദയിലെ രാജകൊട്ടാരത്തിൽ സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രധാനമന്ത്രി ശ്രീ മോദിയെ സ്വീകരിച്ച് ആചാരപരമായ സ്വീകരണം നൽകി.അമരാവതി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
April 16th, 09:18 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമരാവതി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ പ്രകീർത്തിച്ചു. മഹാരാഷ്ട്രയ്ക്ക്, പ്രത്യേകിച്ച് വിദർഭ മേഖലയ്ക്ക്, ഇതു മഹത്തായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. അമരാവതിയിലെ പ്രവർത്തനക്ഷമമായ വിമാനത്താവളം വാണിജ്യമേഖലയ്ക്കും സമ്പർക്കസൗകര്യങ്ങൾക്കും ഉത്തേജനം പകരുമെന്നും അദ്ദേഹം പരാമർശിച്ചു.ഹരിയാനയിലെ ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
April 14th, 11:00 am
ബാബാസാഹേബ് അംബേദ്കർ എന്ന് ഞാൻ പറയും, നിങ്ങളെല്ലാവരും രണ്ടുതവണ പറയൂ, അമർ രഹേ! അമർ രഹേ! (നീണാൾ വാഴട്ടെ! നീണാൾ വാഴട്ടെ!)പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിസാർ വിമാനത്താവളത്തിന്റെ 410 കോടി രൂപയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് തറക്കല്ലിട്ടു
April 14th, 10:16 am
വിമാനയാത്ര സുരക്ഷിതവും താങ്ങാനാകുന്നതും ഏവർക്കും പ്രാപ്യവുമാക്കാനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ഹരിയാണയിലെ ഹിസാറിൽ മഹാരാജ അഗ്രസെൻ വിമാനത്താവളത്തിന്റെ 410 കോടിയിലധികം വിലമതിക്കുന്ന പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തറക്കല്ലിട്ടു. സദസ്സിനെ അഭിസംബോധന ചെയ്യവേ, ഹരിയാണയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന്, അവരുടെ ശക്തി, കായികക്ഷമത, സാഹോദര്യം എന്നിവ സംസ്ഥാനത്തെ നിർവചിക്കുന്ന സവിശേഷതകളാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ ഈ വിളവെടുപ്പ് കാലത്ത് ജനസമൂഹത്തിന്റെ അനുഗ്രഹങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.അംബേദ്കർ ജയന്തി ദിനത്തിൽ (ഏപ്രിൽ 14 ന്) പ്രധാനമന്ത്രി ഹരിയാന സന്ദർശിക്കും
April 12th, 04:48 pm
ഏപ്രിൽ 14ന് അംബേദ്കർ ജയന്തിദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹരിയാന സന്ദർശിക്കും. ഹിസാറിലെത്തുന്ന അദ്ദേഹം, രാവിലെ 10.15 ന് ഹിസാറിൽ നിന്ന് അയോധ്യയിലേക്കുള്ള വാണിജ്യ വിമാന സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ഹിസാർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടുകയും ചെയ്യും. കൂടാതെ, പൊതുയോഗത്തെയും ശ്രീ മോദി അഭിസംബോധന ചെയ്യും.വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
April 11th, 11:00 am
വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ 3880 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു
April 11th, 10:49 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് 3880 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കുടുംബത്തിലെയും പ്രദേശത്തെയും ജനങ്ങളോട്, അവരുടെ അനുഗ്രഹങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും എടുത്തുകാട്ടുകയും ചെയ്തു. കാശി തന്റേതാണെന്നും താൻ കാശിയുടേതാണെന്നും പ്രസ്താവിച്ച്, ഈ സ്നേഹത്തോടുള്ള കടപ്പാട് അദ്ദേഹം എടുത്തുകാട്ടി. നാളെ ഹനുമാൻ ജന്മോത്സവത്തിന്റെ ശുഭവേളയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കാശിയിലെ സങ്കടമോചന മഹാരാജിനെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഹനുമാൻ ജന്മോത്സവത്തിനു മുന്നോടിയായി, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഒത്തുകൂടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.പ്രധാനമന്ത്രി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും
April 09th, 09:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും. പകൽ പതിനൊന്നോടെ വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, 3880 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.പഞ്ചാബിലും ഹരിയാനയിലും ഹൈബ്രിഡ് ആന്വിറ്റി മോഡിൽ 1878.31 കോടി രൂപ ചെലവിൽ 19.2 കിലോമീറ്റർ ദൈർഘ്യമുള്ള ആറുവരി പ്രവേശന നിയന്ത്രിത സീറക്പുർ ബൈപ്പാസ് നിർമാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
April 09th, 03:09 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ ഹൈബ്രിഡ് ആന്വിറ്റി മോഡിൽ NH(O) പ്രകാരം NH-7 (സീറക്പുർ-പട്യാല) ജങ്ഷനിൽ നിന്ന് ആരംഭിച്ച് NH-5 (സീറക്പുർ-പർവാനൂ) ജങ്ഷനിൽ അവസാനിക്കുന്ന ആറുവരി സീറക്പുർ ബൈപ്പാസിന്റെ നിർമാണത്തിന് അംഗീകാരം നൽകി. പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി അനുസരിച്ച് സംയോജിത ഗതാഗത അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനുള്ള സുപ്രധാന നടപടിയാണിത്.ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലുമായുള്ള തിരുപ്പതി-പാക്കാല-കാട്പാടി സിംഗിൾ റെയിൽവേ പാത (104 കിലോമീറ്റർ ദൂരം), 1332 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
April 09th, 03:06 pm
ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും തിരുപ്പതി - പാക്കാല - കാട്പാടി സിംഗിൾ റെയിൽവേ പാത (104 കിലോമീറ്റർ ദൂരം), 1332 കോടി രൂപ ചെലവിൽ ഇരട്ടിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി.