Prime Minister condoles the passing of Shri Om Prakash Chautala

December 20th, 01:52 pm

The Prime Minister Shri Narendra Modi condoled the passing of former Chief Minister of Haryana Shri Om Prakash Chautala today.

Prime Minister expresses grief over road accident on Jaipur-Ajmer highway in Rajasthan, announces ex-gratia

December 20th, 12:49 pm

Prime Minister, Shri Narendra Modi today expressed grief over the accident on Jaipur-Ajmer highway in Rajasthan. Shri Modi also announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased in the mishap, while the injured would be given Rs. 50,000.

ഒട്ടേറെപ്പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ട് അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 18th, 10:32 pm

മഹാരാഷ്ട്രയിലെ മുംബൈയിൽ ഉണ്ടായ ബോട്ട് അപകടത്തിൽ ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം അദ്ദേഹം പ്രഖ്യാപിച്ചു.

ശ്രീമതി തുളസി ഗൗഡയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 17th, 10:42 am

കർണാടകയിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകയും പത്മ അവാർഡ് ജേതാവുമായ ശ്രീമതി തുളസി ഗൗഡയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

​ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 16th, 12:08 pm

ഇതിഹാസ തബലവിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Prime Minister condoles the demise of legendary Gujarati singer Purushottam Upadhyay

December 11th, 09:20 pm

The Prime Minister Shri Narendra Modi condoled the demise of legendary Gujarati singer Purushottam Upadhyay today.

ശ്രീ എസ് എം കൃഷ്ണയുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 10th, 09:01 am

കർണാടക മുൻമുഖ്യമന്ത്രി ശ്രീ എസ് എം കൃഷ്ണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കർണാടകയിലെ അടിസ്ഥാനസൗകര്യവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് ശ്രീ മോദി പ്രകീർത്തിച്ചു.

ഉത്തർപ്രദേശിലെ കന്നൗജിൽ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; PMNRF-ൽനിന്നു ധനസഹായം പ്രഖ്യാപിച്ചു

December 06th, 08:05 pm

ഉത്തർപ്രദേശിലെ കന്നൗജിൽ ബസ് അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്കു രണ്ടുലക്ഷംരൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും PMNRFൽനിന്നു ധനസഹായം നൽകുമെന്നു ശ്രീ മോദി പ്രഖ്യാപിച്ചു.

സ്ക്വാഷ് ഇതിഹാസം ശ്രീ രാജ് മഞ്ചന്ദയുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

December 04th, 03:42 pm

ഇന്ന് ശ്രീ രാജ് മഞ്ചന്ദയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അർപ്പണബോധത്തിനും മികവിനും പേരുകേട്ട ഇന്ത്യൻ സ്ക്വാഷിൻ്റെ യഥാർത്ഥ ഇതിഹാസമാണ് ശ്രീ മഞ്ചന്ദയെന്ന് ശ്രീ മോദി പ്രശംസിച്ചു. രാഷ്ട്രത്തിനായുള്ള തന്റെ സേവനം സൈനിക സേവനത്തിലൂടെ പ്രതിഫലിപ്പിച്ചതിനും ശ്രീ മഞ്ചന്ദയെ അദ്ദേഹം അഭിനന്ദിച്ചു.

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

November 30th, 09:27 pm

ഡോ. പൃഥ്വീന്ദ്ര മുഖർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഗീതത്തോടും കവിതയോടും അഭിനിവേശമുണ്ടായിരുന്ന ഡോ. മുഖർജി ബഹുമുഖവ്യക്തിത്വമായിരുന്നുവെന്നു ശ്രീ മോദി അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ ഗോന്ദിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 29th, 04:54 pm

മഹാരാഷ്ട്രയിലെ ഗോന്ദിയയിലുണ്ടായ ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവഹാനിയുണ്ടായ സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽനിന്ന്- 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ശ്രീ മംഗൾ മുണ്ടയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 29th, 11:27 am

ബിർസ മുണ്ടയുടെ പിൻഗാമിയായ ശ്രീ മംഗൾ മുണ്ട ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ശ്യാംദേവ് റായ് ചൗധരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 26th, 04:09 pm

മുതിർന്ന നേതാവ് ശ്രീ ശ്യാംദേവ് റായ് ചൗധരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ശ്രീ ചൗധരി തൻ്റെ ജീവിതകാലം മുഴുവൻ പൊതുസേവനത്തിനായി സമർപ്പിച്ചിരുന്നതായും കാശിയുടെ വികസനത്തിന് കാര്യമായ സംഭാവന നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശശികാന്ത് റൂയിയയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 26th, 09:27 am

വ്യവസായ ലോകത്തെ അതികായനായ ശ്രീ ശശികാന്ത് റൂയിയ ജിയുടെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. നൂതനാശയങ്ങൾക്കും വളർച്ചയ്ക്കും ഉന്നത മാനദണ്ഡങ്ങൾ സ്ഥാപിച്ചതിന് ശ്രീ മോദി അദ്ദേഹത്തെ അഭിനന്ദിച്ചു.

ശ്രീ ഗിരിധർ മാളവ്യയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 18th, 06:18 pm

ഭാരതരത്‌ന മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ചെറുമകൻ ഗിരിധർ മാളവ്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഗംഗാ ശുചീകരണ യജ്ഞത്തിനും വിദ്യാഭ്യാസ ലോകത്തിനും ശ്രീ ഗിരിധർ മാളവ്യ നൽകിയ സംഭാവനകളെ ശ്രീ മോദി പ്രകീർത്തിച്ചു.

ഝാൻസി മെഡിക്കൽ കോളേജിലെ തീപിടിത്തത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 16th, 08:23 am

ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളേജിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ഗവൺമെന്റിൻ്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ബാധിക്കപ്പെട്ടവരെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഉറപ്പുനൽകി.

ശ്രീ മഹേന്ദ്ര സിംഗ് മേവാദിൻ്റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 10th, 10:38 pm

ചിറ്റോർഗഡിൽ നിന്നുള്ള മുൻ പാർലമെൻ്റ് അംഗം ശ്രീ മഹേന്ദ്ര സിംഗ് മേവാദിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

തിരു ഡൽഹി ഗണേഷിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 10th, 05:48 pm

പ്രശസ്ത ചലച്ചിത്രകാരൻ തിരു ഡൽഹി ഗണേഷിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കറകളഞ്ഞ അഭിനയ നൈപുണ്യത്താൽ അനുഗ്രഹീതനായ തിരു ഗണേശൻ, ഓരോ കഥാപാത്രത്തിലും കാഴ്ചവച്ച ആഴമേറിയ അഭിനയവും പ്രേക്ഷകരുമായി തലമുറകൾക്കതീതമായി ബന്ധപ്പെടാനുള്ള അദ്ദേഹത്തിൻ്റെ കഴിവും സ്‌നേഹപൂർവ്വം സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഹർദോയിലെ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 06th, 05:59 pm

ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. @PMOIndia സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ, അപകടത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി ദുഃഖം അറിയിക്കുകയും ചെയ്തു.

പ്രശസ്ത നാടോടി ഗായിക ശാരദാ സിൻഹയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

November 06th, 07:46 am

പ്രശസ്ത നാടോടി ഗായിക ശാരദാ സിൻഹയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ശാരദ സിൻഹയുടെ മൈഥിലി, ഭോജ്പുരി നാടൻ പാട്ടുകൾ ഏതാനും ദശാബ്ദങ്ങളായി പ്രചാരത്തിലുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്റെ മഹത്തായ ഉത്സവമായ ഛത്തുമായി ബന്ധപ്പെട്ട ശാരദാ സിൻഹയുടെ ശ്രുതിമധുരമായ ഗാനങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.