കോമണ്‍വെല്‍ത്ത് ലീഗല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ - കോമണ്‍വെല്‍ത്ത് അറ്റോര്‍ണി ആന്‍ഡ് സോളിസിറ്റേഴ്സ് ജനറല്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ വാചകം
February 03rd, 11:00 am
ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള നിയമജ്ഞര്‍ ഇവിടെയുണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 140 കോടി ഇന്ത്യക്കാര്‍ക്കുവേണ്ടി, ഞങ്ങളുടെ എല്ലാ അന്താരാഷ്ട്ര അതിഥികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. അവിശ്വസനീയമായ ഇന്ത്യ പൂര്‍ണമായി അനുഭവിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.പ്രധാനമന്ത്രി ‘സിഎൽഇഎ - കോമൺവെൽത്ത് അറ്റോണീസ് ആൻഡ് സോളിസിറ്റേഴ്സ് ജനറൽ കോൺഫറൻസ് 2024’ ഉദ്ഘാടനം ചെയ്തു
February 03rd, 10:34 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ (CLEA) - കോമൺവെൽത്ത് അറ്റോണീസ് ആൻഡ് സോളിസിറ്റേഴ്സ് ജനറൽ കോൺഫറൻസ് (CASGC) 2024’ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്തു. “നീതിനിർവഹണത്തിലെ അതിർത്തികടന്നുള്ള വെല്ലുവിളികൾ” എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. ജുഡീഷ്യൽ പരിവർത്തനം, നിയമപരിശീലനത്തിന്റെ ധാർമികമാനങ്ങൾ; ഭരണനിർവഹണസമിതി ഉത്തരവാദിത്വം; ആധുനികകാലത്തെ നിയമവിദ്യാഭ്യാസത്തിന്റെ പുനഃപരിശോധന എന്നിവ പോലുള്ള നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.സി.എല്‍.ഇ.എ-കോമണ്‍വെല്‍ത്ത് അറ്റോര്‍ണിസ് ആന്‍ഡ് സോളിസിറ്റേഴ്സ് ജനറല്‍ കോണ്‍ഫറന്‍സ് 2024 ഫെബ്രുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
February 02nd, 11:10 am
'നീതി ലഭ്യമാക്കുന്നതില്‍ അതിര്‍ത്തി കടന്നുള്ള വെല്ലുവിളികള്‍' എന്നതാണ് സമ്മേളനത്തിന്റെ വിഷയം. മറ്റുള്ളവയ്‌ക്കൊപ്പം ജുഡീഷ്യല്‍ പരിവര്‍ത്തനം, നിയമ പരിശീലനത്തിന്റെ ധാര്‍മ്മിക മാനങ്ങള്‍, എക്‌സിക്യൂട്ടീവ് ഉത്തരവാദിത്തം; ആധുനിക കാലത്തെ നിയമവിദ്യാഭ്യാസ പുനഃപരിശോധന തുടങ്ങിയ നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങളും ഈ സമ്മേളനം ചര്‍ച്ച ചെയ്യും.