ഇന്ന്, എൻ്റെ ഗ്രാമത്തിലെ യുവാക്കൾ സോഷ്യൽ മീഡിയയിലെ ഹീറോകളാണ്: ലോഹർദാഗയിൽ പ്രധാനമന്ത്രി മോദി
May 04th, 11:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലെ ലോഹർദാഗയെ അഭിസംബോധന ചെയ്തു, അവിടെ തൻ്റെ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും കോൺഗ്രസും സഖ്യകക്ഷികളും ഉയർത്തുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച പ്രധാനമന്ത്രി മോദി ഓരോ വോട്ടിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും അത് രാഷ്ട്രത്തിൽ ചെലുത്തുന്ന പരിവർത്തനപരമായ സ്വാധീനത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു.ജാർഖണ്ഡിലെ പലാമുവിലും ലോഹർദാഗയിലും പ്രധാനമന്ത്രി മോദി പൊതുയോഗത്തെ അഭിസംബോധന ചെയ്തു
May 04th, 10:45 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിലെ പലാമുവിലും ലോഹർദാഗയിലും വമ്പിച്ച സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു, അവിടെ അദ്ദേഹം തൻ്റെ സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും കോൺഗ്രസും സഖ്യകക്ഷികളും ഉയർത്തുന്ന അപകടങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ആവേശഭരിതരായ ജനക്കൂട്ടത്തോട് സംസാരിച്ച പ്രധാനമന്ത്രി മോദി ഓരോ വോട്ടിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും അത് രാഷ്ട്രത്തിൽ ചെലുത്തുന്ന പരിവർത്തനപരമായ സ്വാധീനത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞു.മധ്യപ്രദേശ് റോസ്ഗർ മേളയ്ക്കിടെ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
August 21st, 12:15 pm
ഈ ചരിത്ര കാലഘട്ടത്തിലെ അധ്യാപനത്തിന്റെ ഈ നിർണായക ഉത്തരവാദിത്തവുമായി ഇന്ന് നിങ്ങളെല്ലാവരും സ്വയം സഹകരിക്കുകയാണ്. ഈ വർഷം, രാജ്യത്തിന്റെ വികസനത്തിൽ ദേശീയ സ്വഭാവം എങ്ങനെ പ്രധാന പങ്ക് വഹിക്കുന്നു എന്നതിനെക്കുറിച്ച് ഞാൻ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് വിശദമായി സംസാരിച്ചു. ഇന്ത്യയുടെ ഭാവി തലമുറയെ രൂപപ്പെടുത്തുകയും ആധുനികതയിലേക്ക് വാർത്തെടുക്കുകയും അവർക്ക് പുതിയ ദിശാബോധം നൽകുകയും ചെയ്യേണ്ടത് നിങ്ങളുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മധ്യപ്രദേശിലെ പ്രൈമറി സ്കൂളുകളിൽ നിയമിതരായ 5500-ലധികം അധ്യാപകർക്ക് ഞാൻ ആശംസകൾ നേരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ മധ്യ പ്രദേശിൽ 50,000 അധ്യാപകരെ നിയമിച്ചതായി എനിക്കറിയാൻ കഴിഞ്ഞു . അതിന് സംസ്ഥാന ഗവണ്മെന്റിനെയും ഞാൻ അഭിനന്ദിക്കുന്നു.പ്രധാനമന്ത്രി മദ്ധ്യപ്രദേശ് തൊഴില്‍ മേളയെ അഭിസംബോധന ചെയ്തു
August 21st, 11:50 am
മദ്ധ്യപ്രദേശ് തൊഴില്‍ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ ലിങ്ക് വഴി ഇന്ന് അഭിസംബോധന ചെയ്തു.'സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവിതം എളുപ്പമാക്കല്‍' എന്ന വിഷയത്തെക്കുറിച്ചു ബജറ്റിനുശേഷം നടത്തിയ വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 28th, 10:05 am
ദേശീയ ശാസ്ത്ര ദിനമായ ഇന്നത്തെ ബജറ്റ് വെബിനാറിന്റെ വിഷയം വളരെ പ്രധാനമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ പൗരന്മാരെ സാങ്കേതികവിദ്യയുടെ ശക്തിയാല്‍ നിരന്തരം ശാക്തീകരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ ഗവണ്‍മെന്റിന്റെ എല്ലാ ബജറ്റിലും, സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ഈ വര്‍ഷത്തെ ബജറ്റിലും മാനുഷിക സ്പര്‍ശമുള്ള സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.‘സാങ്കേതികവിദ്യയിലൂടെ ജീവിതം സുഗമമാക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 28th, 10:00 am
‘സാങ്കേതികവിദ്യയിലൂടെ ജീവിതം സുഗമമാക്കൽ’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി, ബജറ്റ് അവതരണത്തിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളിൽ അഞ്ചാമത്തേതാണ് ഇത്.കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ബിജെപിയിൽ പുതിയ പ്രതീക്ഷ കാണുന്നു: പ്രധാനമന്ത്രി മോദി
September 01st, 04:31 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ഓണാശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം ആരംഭിച്ചത്, “ഓണത്തിന്റെ പ്രത്യേക അവസരത്തിൽ കേരളത്തിലെത്തിയത് എന്റെ ഭാഗ്യമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍”കൊച്ചിയിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തു
September 01st, 04:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു. കേരളത്തിലെ ജനങ്ങൾക്ക് ഓണാശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം ആരംഭിച്ചത്, “ഓണത്തിന്റെ പ്രത്യേക അവസരത്തിൽ കേരളത്തിലെത്തിയത് എന്റെ ഭാഗ്യമാണ്. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍”ഉത്തര്‍പ്രദേശിലെ ജലൗനില്‍ ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
July 16th, 04:17 pm
ഉത്തര്‍പ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, യുപി ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ശ്രീ ബ്രജേഷ് പഥക് ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ ഭാനുപ്രതാപ് സിംഗ് ജി, യുപി ഗവണ്‍മെന്റിലെ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികളേ, ബുന്ദേല്‍ഖണ്ഡിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരേ,പ്രധാനമന്ത്രി യുപി സന്ദര്‍ശിച്ചു ; ബുന്ദേല്‍ഖണ്ഡ് അതിവേഗ പാത ഉദ്ഘാടനം ചെയ്തു
July 16th, 10:25 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശിലെ ജലൗണിലെ ഒറായ് തഹസില്‍ കൈതേരി ഗ്രാമത്തില്‍ ബുന്ദേല്‍ഖണ്ഡ് അതിവേഗപാത ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.Eight years of BJP dedicated to welfare of poor, social security: PM Modi
May 21st, 02:29 pm
Prime Minister Narendra Modi today addressed the BJP National Office Bearers in Jaipur through video conferencing. PM Modi started his address by recognising the contribution of all members of the BJP, from Founders to Pathfinders and to the Karyakartas in strengthening the party.ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ പ്രധാനമത്രി അഭിസംബോധന ചെയ്തു
May 20th, 10:00 am
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജയ്പൂരിൽ ബിജെപി ദേശീയ ഭാരവാഹികളെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ സ്ഥാപകർ മുതൽ മാര്‍ഗദര്‍ശകർ വരെയുള്ള ബിജെപിയുടെ എല്ലാ അംഗങ്ങളുടെയും സംഭാവനകൾ അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.'വളര്‍ച്ചയ്ക്കും പ്രതീക്ഷാപൂര്‍ണവുമായ സമ്പദ് വ്യവസ്ഥയ്ക്കുമായി പണം ചെലവിടല്‍' എന്ന വിഷയത്തില്‍ നടന്ന ബജറ്റിനെ പിന്‍തുടര്‍ന്നുള്ള വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
March 08th, 02:23 pm
ആദ്യമായി, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഇന്ന് നമ്മള്‍ ബജറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേളയില്‍, വളരെ പുരോഗമനപരമായ ബജറ്റ് ഇത്തവണ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്തിന്റെ ധനമന്ത്രി ഒരു സ്ത്രീയാണ് എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.'വളര്‍ച്ചയും വികസനവും കാംക്ഷിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്കായുള്ള ധനസഹായം' എന്ന വിഷയത്തില്‍ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി
March 08th, 11:57 am
ബജറ്റിനുശേഷമുള്ള വെബിനാര്‍പരമ്പരയിലെ പത്താം വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. 'വളര്‍ച്ചയും വികസനവും കാംക്ഷിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്കായുള്ള ധനസഹായം' എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ വെബിനാര്‍.വിവിധ ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരുമായുള്ള ആശയവിനിമയത്തിലെ പ്രധാനമന്ത്രിയുടെ സമാപന പരാമര്‍ശങ്ങൾ
January 22nd, 12:01 pm
തങ്ങളുടെ ജില്ലകളുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ അവര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ജില്ലകളുടെ വികസനത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ജോലി ചെയ്യുന്ന അനുഭവം തങ്ങളുടെ മുമ്പത്തെ ജോലികളില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിജയത്തിന് പിന്നില്‍ ജനപങ്കാളിത്തം നിര്‍ണായക പങ്ക് വഹിച്ചതിനെക്കുറിച്ച് ജില്ലാ കലക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. ആളുകള്‍ എങ്ങനെയാണ് പ്രചോദിതരായി ഓരോ ദിവസവും തങ്ങളുടെ ടീമില്‍ ജോലി ചെയ്യുന്നതെന്നും തങ്ങള്‍ ജോലി ചെയ്യുകയല്ല മറിച്ച് സേവനം ചെയ്യുകയാണെന്ന വികാരം അവര്‍ക്കുണ്ടായതെന്നും കളക്ടര്‍മാര്‍ വിശദീകരിച്ചു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള സഹകരണവും സമ്പര്‍ക്കവും വര്‍ധിച്ചതിനെക്കുറിച്ചും വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാമേധാവികളുമായി ചര്‍ച്ചനടത്തി പ്രധാനമന്ത്രി
January 22nd, 11:59 am
തങ്ങളുടെ ജില്ലകളുടെ വികസനത്തിനായി സ്വീകരിച്ച നടപടികള്‍ അവര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ജില്ലകളുടെ വികസനത്തിന് സ്വീകരിച്ച നടപടികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും പ്രധാനമന്ത്രി നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ജോലി ചെയ്യുന്ന അനുഭവം തങ്ങളുടെ മുമ്പത്തെ ജോലികളില്‍ നിന്ന് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിജയത്തിന് പിന്നില്‍ ജനപങ്കാളിത്തം നിര്‍ണായക പങ്ക് വഹിച്ചതിനെക്കുറിച്ച് ജില്ലാ കലക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. ആളുകള്‍ എങ്ങനെയാണ് പ്രചോദിതരായി ഓരോ ദിവസവും തങ്ങളുടെ ടീമില്‍ ജോലി ചെയ്യുന്നതെന്നും തങ്ങള്‍ ജോലി ചെയ്യുകയല്ല മറിച്ച് സേവനം ചെയ്യുകയാണെന്ന വികാരം അവര്‍ക്കുണ്ടായതെന്നും കളക്ടര്‍മാര്‍ വിശദീകരിച്ചു. വിവിധ വകുപ്പുകള്‍ തമ്മിലുള്ള സഹകരണവും സമ്പര്‍ക്കവും വര്‍ധിച്ചതിനെക്കുറിച്ചും വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
July 01st, 11:01 am
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ സഞ്ജയ് ധോത്രേ ജി, എന്റെ മറ്റെല്ലാ സഹപ്രവര്‍ത്തകരേ, ഡിജിറ്റല്‍ ഇന്ത്യയുടെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സഹോദരീ സഹോദരന്മാരേ! ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നിങ്ങള്‍ക്കേവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്!'ഡിജിറ്റല്‍ ഇന്ത്യ' ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി
July 01st, 11:00 am
'ഡിജിറ്റല്‍ ഇന്ത്യ'ക്കു തുടക്കം കുറിച്ചതിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ'യുടെ ഗുണഭോക്താക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ഷാംറാവു ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ബിഹാറിലെ അടിസ്ഥാനസൗകര്യ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
September 21st, 12:13 pm
ബിഹാര്‍ ഗവര്‍ണര്‍ ശ്രീ ഫഗു ചൗഹാന്‍ ജി, ബിഹാര്‍ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാര്‍ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ വി കെ സിംഗ് ജി, ശ്രീ ആര്‍ കെ സിംഗ് ജി, ബിഹാര്‍ ഉപമുഖ്യമന്ത്രി ശ്രീ സുശീല്‍ ജി, മറ്റ് മന്ത്രിമാരേ, എംപിമാരേ, എംഎല്‍എമാരേ, എന്റെ പ്രിയ സഹോദരീ സഹോദരങ്ങളേ,ബിഹാറില്‍ 14000 കോടി രൂപയുടെ ദേശീയപാത പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
September 21st, 12:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഹാറില്‍ 14000 കോടി രൂപയുടെ ഒമ്പത് ദേശീയപാത പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസ്ഥാനത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കും തുടക്കം കുറിച്ചു.