പാലിക്കു ശ്രേഷ്ഠഭാഷാപദവി നൽകാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനം ഭഗവാൻ ബുദ്ധന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരിൽ ആഹ്ലാദത്തിന്റെ ചൈതന്യം ജ്വലിപ്പിച്ചു: പ്രധാനമന്ത്രി
October 24th, 10:43 am
പാലിക്കു ശ്രേഷ്ഠഭാഷാപദവി നൽകാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഭഗവാൻ ബുദ്ധന്റെ ആശയങ്ങളിൽ വിശ്വസിക്കുന്നവരിൽ ഇത് ആഹ്ലാദത്തിന്റെ ചൈതന്യം ജ്വലിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊളംബോയിൽ ഐസിസിആർ സംഘടിപ്പിച്ച ‘പാലി: ഒരു ശ്രേഷ്ഠഭാഷ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർക്കും സന്ന്യാസിമാർക്കും ശ്രീ മോദി നന്ദി പറഞ്ഞു.ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 14th, 08:15 am
സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്. നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുള്‍പ്പെടെ പല രാജ്യങ്ങളുമായുള്ള കടല്‍ വ്യാപാരത്തിന് പണ്ടേ പേരുകേട്ടവയാണ്. പൂംപുഹാര്‍ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ട്. മഹാകവി സുബ്രഹ്‌മണ്യ ഭാരതി തന്റെ 'സിന്ധു നദിയിന്‍ മിസൈ' എന്ന ഗാനത്തില്‍ നമ്മുടെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ ഫെറി സര്‍വീസ് ചരിത്രപരവും സാംസ്‌കാരികവുമായ ആ എല്ലാ ബന്ധങ്ങളെയും സജീവമാക്കും.ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 14th, 08:05 am
ഇന്ത്യയിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കേശന്‍തുറൈയ്ക്കും ഇടയിലുള്ള ഫെറി സര്‍വീസിന് സമാരംഭം കുറിയ്ക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.പ്രധാനമന്ത്രി ഒക്ടോബർ 20 ന് യുപി സന്ദർശിക്കും; കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും
October 19th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 20 ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രി കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും. തുടർന്ന്, 11:30 ന്, മഹാപരിനിർവാണ ക്ഷേത്രത്തിൽ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം, ഏകദേശം 1:15 ന് , കുശിനഗറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമുള്ള ഒരു പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തും നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങളോട് പ്രധാനമന്ത്രി അനുശോചനമറിയിച്ചു.
May 27th, 12:59 pm
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ജീവനും സ്വത്തും നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങളോട് പ്രധാനമന്ത്രി അനുശോചനമറിയിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ശ്രീലങ്കയിൽ ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിൽ ഇന്ത്യ അനുശോചിക്കുന്നു. നമ്മുടെ ശ്രീലങ്കൻ സഹോദരീസഹോദരന്മാരോടൊപ്പം അത്യാവശ്യഘട്ടങ്ങളിൽ ഞങ്ങൾ നിൽക്കുന്നു. ദുരിതാശ്വാസസാമഗ്രികളുമായി നമ്മുടെ കപ്പലുകൾ അയച്ചിട്ടുണ്ട്. ആദ്യ കപ്പൽ കൊളംബോയിൽ നാളെ രാവിലെ എത്തും. രണ്ടാത്തേത് ഞായറാഴ്ചയും. കൂടുതൽ സഹായങ്ങൾക്കായി പ്രവർത്തിക്കുകയാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.അന്താരാഷ്ട്ര വെസക് ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ നേതാക്കൾ അഭിനന്ദിച്ചു
May 12th, 12:25 pm
അന്താരാഷ്ട്ര വെസക് ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ നേതാക്കൾ ഇന്ന് അഭിനന്ദിച്ചു .ശ്രീലങ്കയിലെ ആഘോഷങ്ങളുടെ ഭാഗമായതിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദി അറിയിച്ചു .ബുദ്ധന്റെ വിലയേറിയ ഭൗതിക ഉപദേശങ്ങളെക്കുറിച്ചും ഇന്നത്തെ സമൂഹത്തെ ഇപ്പോഴും അത് എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.അന്തർദേശിയ വെസക്ക് ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു
May 12th, 10:20 am
ശ്രീലങ്കയിലെ അന്തർദേശീയ വെസക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന നടത്തി. ഭരണസംവിധാനം, സംസ്കാരം, തത്ത്വചിന്ത എന്നിവയിൽ ബുദ്ധന്റെ ആശയങ്ങളെ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ പ്രദേശം ബുദ്ധന്റെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെയും വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിന് നൽകിയിട്ടുണ്ട്.എന്ന് പ്രധാനമന്ത്രി പറഞ്ഞു .പ്രധാനമന്ത്രി മോദി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി കൂടിക്കാഴ്ച്ച നടത്തി
May 11th, 10:30 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി. ഇന്ത്യാ-ശ്രീലങ്ക ബന്ധം കൂടുതൽ ശക്തമാക്കുവാൻ നേതാക്കൾ ചർച്ച നടത്തി.പ്രധാനമന്ത്രി കൊളംബോയില്‍, സീമ മാലക അമ്പലം സന്ദര്‍ശിച്ചു
May 11th, 07:11 pm
ഇരു പ്രധാനമന്ത്രിമാരും സീമ മാലക അമ്പലത്തില്‍ ദര്‍ശനം നടത്തി. മുഖ്യപുരോഹിതനും മറ്റു വിശിഷ്ട വ്യക്തികളും സ്വീകരണം നല്‍കി.ശ്രീലങ്കൻ പ്രധാനമന്ത്രി റാണാൾ വിക്രമസിംഗെയും കൂടെ ഉണ്ടായിരുന്നു.ശ്രീലങ്കയിലെ കൊളംബോയിൽ പ്രധാനമന്ത്രി മോദി സീമ മലക്ക ക്ഷേത്രം സന്ദർശിച്ചു
May 11th, 07:05 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയിലെ കൊളംബോയിലെത്തി . ശ്രീലങ്കൻ പ്രധാനമന്ത്രി റാണേൽ വിക്രംസിംഗെയും മറ്റു പല പ്രമുഖ വ്യകത്തികളും അദ്ദേഹത്തിന് വിമാനത്താവളത്തിൽ ഊഷ്‌മളമായ സ്വീകരണം നൽകി .പ്രധാനമന്ത്രിയുടെ ശ്രീലങ്ക സന്ദര്‍ശനം
May 11th, 11:06 am
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മെയ് 2017 11, 12 തീയ്യതികളില്‍ ശ്രീലങ്ക സന്ദര്‍ശിക്കും.'ഞാന്‍ ഇന്ന് അതായത്, മെയ് 11 മുതല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലായിരിക്കും. ഇത് രണ്ടുവര്‍ഷത്തിനിടെയിലെ എന്റെ രണ്ടാമത്തെ സന്ദര്‍ശനവും നമ്മുടെ ശക്തമായ ബന്ധത്തിന്റെ സൂചനയുമാണ്' എന്ന് തന്റെ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നുമുള്ള ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു: