60 വർഷം ഭരിച്ച കോൺഗ്രസിൻ്റെ സ്ഥിതി വളരെ ആശങ്കാജനകമാണ്: പ്രധാനമന്ത്രി മോദി സബർകാന്തയിൽ

May 01st, 04:15 pm

60 വർഷം ഭരിച്ച കോൺഗ്രസിൻ്റെ സ്ഥിതി വളരെ ആശങ്കാജനകമാണ്: പ്രധാനമന്ത്രി മോദി സബർകാന്തയിൽ

ഗുജറാത്തിലെ ബനസ്കാന്തയിലും സബർകാന്തയിലും പ്രധാനമന്ത്രി മോദി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു

May 01st, 04:00 pm

ഗുജറാത്ത് സ്ഥാപക ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഗുജറാത്തിലെ ബനസ്കന്തയിലും സബർകാന്തയിലും നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തൻ്റെ രാഷ്ട്രീയ യാത്രയിൽ ഗുജറാത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കേന്ദ്ര സർക്കാരിൽ മൂന്നാം തവണയും അനുഗ്രഹം തേടാനുള്ള അവസരത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്.

എല്ലാവരുടെയും ശാക്തീകരണത്തിനായി പ്രവർത്തിക്കുക എന്നതാണ് എൻ്റെ കടമ, ഒഡീഷയിലെ എല്ലാ ജനങ്ങളും മോദിയുടെ കുടുംബമാണ്:പ്രധാനമന്ത്രി മോദി

March 05th, 04:55 pm

ഒഡീഷ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ജാജ്പൂരിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 2024-ൽ എൻ.ഡി.എ.ക്ക് 400-ലധികം സീറ്റുകൾ ലഭിക്കുമെന്നതിൻ്റെ തെളിവാണ് ഇവിടെയുള്ള എണ്ണമറ്റ ആളുകളുടെ സാന്നിധ്യം എന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ തീരുമാനങ്ങളെടുക്കലിൻ്റെയും ശക്തമായ നയ നിർവഹണത്തിൻ്റെയും പിൻബലത്തിൽ ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മറ്റും

ഒഡീഷയിലെ ജാജ്പൂരിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുന്നു

March 05th, 04:00 pm

ഒഡീഷ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ജാജ്പൂരിൽ ആഹ്ലാദഭരിതരായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയും മുൻ മുഖ്യമന്ത്രി ബിജു പട്നായിക്കിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 2024-ൽ എൻ.ഡി.എ.ക്ക് 400-ലധികം സീറ്റുകൾ ലഭിക്കുമെന്നതിൻ്റെ തെളിവാണ് ഇവിടെയുള്ള എണ്ണമറ്റ ആളുകളുടെ സാന്നിധ്യം എന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ തീരുമാനങ്ങളെടുക്കലിൻ്റെയും ശക്തമായ നയ നിർവഹണത്തിൻ്റെയും പിൻബലത്തിൽ ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മറ്റും

വാരാണസിയിലെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

December 18th, 02:16 pm

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ ജി, ഗുജറാത്ത് നിയമസഭാ സ്പീക്കറും ബാനസ് ഡയറി ചെയര്‍മാനുമായ ശ്രീ ശങ്കര്‍ ഭായ് ചൗധരി, ഇന്ന് അദ്ദേഹം ഇവിടെ വന്നത് കര്‍ഷകര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനാണ്; സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളെ, എംഎല്‍എമാരെ, മറ്റ് പ്രമുഖരെ, വാരണാസിയിലെ എന്റെ കുടുംബാംഗങ്ങളെ!

പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 19,150 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു

December 18th, 02:15 pm

മറ്റ് റെയില്‍വേ പദ്ധതികള്‍ക്കൊപ്പം ഏകദേശം 10,900 കോടി രൂപ ചെലവില്‍ നിർമിച്ച പുതിയ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നഗര്‍-ന്യൂ ഭാവുപുര്‍ സമര്‍പ്പിത ചരക്ക് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാരാണസി-ന്യൂഡല്‍ഹി വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന്‍, ദോഹ്രിഘാട്ട്-മവു മെമു ട്രെയിന്‍, ഒരു ജോടി ദീര്‍ഘദൂര ചരക്കു ട്രെയിനുകള്‍ എന്നിവ പുതുതായി ഉദ്ഘാടനം ചെയ്ത സമര്‍പ്പിത ചരക്ക് ഇടനാഴിയില്‍ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്സ് നിര്‍മ്മിച്ച പതിനായിരാമത് ട്രെയിൻ എൻജിനും അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. 370 കോടിയിലധികം രൂപ ചെലവിലുള്ള ഗ്രീൻഫീൽഡ് ശിവ്പുർ-ഫുൽവരിയ-ലഹർതാര റോഡും രണ്ട് ആർഒബികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 20 റോഡുകളുടെ ബലപ്പെടുത്തലും വീതികൂട്ടലും; കൈത്തി ഗ്രാമത്തിലെ സംഗം ഘാട്ട് റോഡ്; പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഭവനമന്ദിരങ്ങളുടെ നിർമാണം എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിൽപ്പെടുന്നു. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുടെ പാർപ്പിട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് ലൈനിലും പിഎസി ഭുല്ലൻപുരിലും 200ഉം 150ഉം കിടക്കകളുള്ള രണ്ടു ബഹുനില ബാരക്ക് കെട്ടിടങ്ങൾ, 9 സ്ഥലങ്ങളിൽ നിർമിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകൾ, അലൈപുരിൽ നിർമിച്ച 132 കിലോവാട്ട് സബ്‌സ്റ്റേഷൻ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്‌മാർട്ട് സിറ്റി ദൗത്യത്തിനു കീഴിൽ വിശദമായ വിനോദസഞ്ചാര വിവരങ്ങൾക്കായുള്ള വെബ്‌സൈറ്റും ഏകീകൃത വിനോദസഞ്ചാര പാസ് സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുജറാത്തിലെ മെഹ്‌സാനയില്‍ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 30th, 09:11 pm

വേദിയില്‍ സന്നിഹിതരായിരിക്കുന്ന ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായി, മറ്റ് എല്ലാ മന്ത്രിമാര്‍, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകര്‍, ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍, സി ആര്‍ പാട്ടീല്‍, മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാംഗങ്ങള്‍, തഹസീല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗുജറാത്തില്‍ നിന്നുള്ള എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ....

പ്രധാനമന്ത്രി ഗുജറാത്തിലെ മെഹ്‌സാനയിൽ 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു

October 30th, 04:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ഏകദേശം 5800 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. റെയിൽ, റോഡ്, കുടിവെള്ളം, ജലസേചനം തുടങ്ങി വിവിധ മേഖലകൾ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. ഒക്ടോബർ 30, 31 എന്നീ രണ്ട് തീയതികൾ എല്ലാവർക്കും വലിയ പ്രചോദനമാണ്. ആദ്യത്തേത് ഗോവിന്ദ് ഗുരുജിയുടെ ചരമവാർഷികവും രണ്ടാമത്തേത് സർദാർ പട്ടേലിന്റെ ജന്മവാർഷികവുമാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാ പ്രതിമ നിർമ്മിച്ചുകൊണ്ട് നമ്മുടെ തലമുറ സർദാർ സാഹെബിനോടുള്ള ആദരവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ ഗോത്രവർഗ്ഗ സമൂഹത്തിന്റെ സംഭാവനയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് ഗോവിന്ദ് ഗുരുജിയുടെ ജീവിതമെന്നും അദ്ദേഹം പരാമർശിച്ചു. കാലക്രമേണ, ദേശീയ തലത്തിൽ മാൻഗഢ് ധാമിന്റെ പ്രാധാന്യം ഗവൺമെന്റ് സ്ഥാപിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

കാശിയിലെ കാശി തെലുങ്ക് സംഗമത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

April 29th, 07:46 pm

നമസ്കാരം! ഗംഗാ-പുഷ്‌കരലു ഉത്സവത്തോടനുബന്ധിച്ച് നിങ്ങൾക്കെല്ലാവർക്കും ആശംസകൾ! നിങ്ങളെല്ലാവരും കാശിയിൽ വന്നതിനാൽ ഈ സന്ദർശനത്തിൽ നിങ്ങളെല്ലാവരും വ്യക്തിപരമായി എന്റെ അതിഥികളാണ്; ഒരു അതിഥി ദൈവത്തോട് സാമ്യമുള്ളവനാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചില മുൻകാല ജോലികൾ കാരണം എനിക്ക് നിങ്ങളെ സ്വാഗതം ചെയ്യാൻ അവിടെ സന്നിഹിതനാകാൻ കഴിഞ്ഞില്ലെങ്കിലും, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ പരിപാടിക്ക് കാശി-തെലുങ്ക് കമ്മിറ്റിയെയും എന്റെ പാർലമെന്ററി സഹപ്രവർത്തകൻ ജി.വി.എൽ നരസിംഹ റാവു ജിയെയും ഞാൻ അഭിനന്ദിക്കുന്നു. കാശിയിലെ ഘാട്ടുകളിലെ ഈ ഗംഗാ-പുഷ്‌കരലു ഉത്സവം ഗംഗയുടെയും ഗോദാവരിയുടെയും സംഗമസ്ഥാനം പോലെയാണ്. ഇന്ത്യയുടെ പുരാതന നാഗരികതകളുടെയും സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമത്തിന്റെ ആഘോഷമാണിത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കാശിയുടെ മണ്ണിൽ കാശി-തമിഴ് സംഗമം സംഘടിപ്പിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സൗരാഷ്ട്ര-തമിഴ് സംഗമത്തിൽ പങ്കെടുക്കാനുള്ള പദവി ലഭിച്ചു. ഈ 'ആസാദി കാ അമൃതകാൽ' രാജ്യത്തിന്റെ വൈവിധ്യങ്ങളുടെയും വിവിധ ധാരകളുടെയും സംഗമമാണെന്ന് ഞാൻ അന്ന് പറഞ്ഞിരുന്നു. അനന്തമായ ഭാവി വരെ ഇന്ത്യയെ ചടുലമായി നിലനിറുത്തുന്ന വൈവിധ്യങ്ങളുടെ ഈ സംഗമത്തിൽ നിന്ന് ദേശീയതയുടെ അമൃത് ഒലിച്ചിറങ്ങുകയാണ്.

ഗംഗാ പുഷ്‌കരലു ഉത്സവിനെ ഉത്തര്‍പ്രദേശിലെ കാശിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

April 29th, 07:45 pm

ഉത്തര്‍പ്രദേശില്‍ കാശിയിലെ ഗംഗാ പുഷ്‌കരലു ഉത്സവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

ആഭ്യന്തര വാതക വിലനിർണ്ണയ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

April 07th, 11:19 am

രാജ്യാന്തര വാതക വിലയിലെ വർധന ഇന്ത്യയിലെ വാതക വിലയിൽ വരുത്തിയ ആഘാതം കുറച്ചുകൊണ്ട് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടുവരെ വ്യാപ്തി വർധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

February 15th, 03:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, രാജ്യത്ത് സഹകരണ പ്രസ്ഥാനത്തിനു കരുത്തേകുന്നതിനും താഴേത്തട്ടിൽ വരെ വ്യാപ്തി വർധിപ്പിക്കുന്നതിനും അംഗീകാരം നൽകി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലും ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ കാര്യക്ഷമമായ മാർഗനിർദേശത്തിനും കീഴിൽ സഹകരണ മന്ത്രാലയം, ഓരോ പഞ്ചായത്തിലും പ്രായോഗികമായ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും ഓരോ പഞ്ചായത്തിലും/ഗ്രാമത്തിലും ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചു. ഓരോ തീരദേശ പഞ്ചായത്തിലും/ഗ്രാമങ്ങളിലും വലിയ ജലാശയങ്ങളുള്ള പഞ്ചായത്തിലും/ഗ്രാമങ്ങളിലും പ്രായോഗികമായ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെ നിലവിലുള്ള പിഎസിഎസ്/ക്ഷീര/മത്സ്യബന്ധന സഹകരണസംഘങ്ങളെയും 'ഗവണ്മെന്റിന്റെ സർവതോമുഖ' സമീപനം പ്രയോജനപ്പെടുത്തി ശക്തിപ്പെടുത്തും. തുടക്കത്തിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 ലക്ഷം പിഎസിഎസ്/ ക്ഷീര/ മത്സ്യബന്ധന സഹകരണ സംഘങ്ങൾ സ്ഥാപിക്കും. നബാർഡ്, ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി), ദേശീയ മത്സ്യബന്ധന വികസന ബോർഡ് (എൻഎഫ്ഡിബി) എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കുന്നത്.

കർണ്ണാടകയിലെ ബംഗളൂരുവിൽ 2023ലെ ഇന്ത്യ ഊർജ്ജ വാര ഉദ്‌ഘാടനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

February 06th, 11:50 am

ഭൂകമ്പത്തിൽ നാശം വിതച്ച തുർക്കിയിലെ സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്. നിരവധി ദാരുണ മരണങ്ങളും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുർക്കിക്ക് ചുറ്റുമുള്ള രാജ്യങ്ങളും നാശനഷ്ടങ്ങൾ നേരിടുമെന്ന് ഭയപ്പെട്ടു. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സഹതാപം എല്ലാ ഭൂകമ്പബാധിതർക്കൊപ്പമാണ്. ഭൂകമ്പബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

ഇന്ത്യ ഊർജവാരം 2023ന് ബംഗളൂരുവിൽ പ്രധാനമന്ത്രി തുടക്കംകുറിച്ചു

February 06th, 11:46 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ഇന്ത്യ ഊർജ വാരം (ഐഇഡബ്ല്യു) 2023 ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഓയിലിന്റെ ‘അൺബോട്ടിൽഡ്’ പദ്ധതിപ്രകാരം യൂണിഫോമും പ്രധാനമന്ത്രി പുറത്തിറക്കി. പുനഃചംക്രമണം ചെയ്ത പിഇടി കുപ്പികൾ കൊണ്ടാണ് ഈ യൂണിഫോമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിലിന്റെ ഇൻഡോർ സൗരോർജ പാചകസംവിധാനത്തിന്റെ ട്വിൻ-കുക്ക്ടോപ്പ് മാതൃക അദ്ദേഹം സമർപ്പിക്കുകയും അതിന്റെ വാണിജ്യപരമായ പുറത്തിറക്കലിനു തുടക്കം കുറിക്കുകയും ചെയ്തു.

സെപ്റ്റംബർ 29നും 30നും പ്രധാനമന്ത്രി ഗുജറാത്ത് സന്ദർശിക്കും

September 27th, 12:34 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29നും 30നും ഗുജറാത്ത് സന്ദർശിക്കും. സെപ്റ്റംബർ 29നു രാവിലെ 11നു സൂറത്തിൽ 3400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്യും. അതിനുശേഷം പ്രധാനമന്ത്രി ഭാവ്‌നഗറിലേക്കു പോകും. അവിടെ ഉച്ചയ്ക്ക് 2നു 5200 കോടി രൂപയിലധികം വരുന്ന ഒന്നിലധികം വികസന സംരംഭങ്ങളുടെ തറക്കല്ലിടലും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. വൈകുന്നേരം 7ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി 36-ാം ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും. രാത്രി 9ന് അഹമ്മദാബാദിലെ ജിഎംഡിസി ഗ്രൗണ്ടിൽ നടക്കുന്ന നവരാത്രി ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Freebies will prevent the country from becoming self-reliant, increase burden on honest taxpayers: PM

August 10th, 04:42 pm

On the occasion of World Biofuel Day, PM Modi dedicated the 2G Ethanol Plant in Panipat, Haryana to the nation. The PM pointed out that due to the mixing of ethanol in petrol, in the last 7-8 years, about 50 thousand crore rupees of the country have been saved from going abroad and about the same amount has gone to the farmers of our country because of ethanol blending.

PM dedicates 2G Ethanol Plant in Panipat

August 10th, 04:40 pm

On the occasion of World Biofuel Day, PM Modi dedicated the 2G Ethanol Plant in Panipat, Haryana to the nation. The PM pointed out that due to the mixing of ethanol in petrol, in the last 7-8 years, about 50 thousand crore rupees of the country have been saved from going abroad and about the same amount has gone to the farmers of our country because of ethanol blending.

Those who do politics of short-cut never build new airports, highways, medical colleges: PM

July 12th, 03:56 pm

Prime Minister Narendra Modi today addressed a public meeting in Deoghar, Jharkhand. PM Modi started his address by recognising the enthusiasm of people. PM Modi said, “The way you have welcomed the festival of development with thousands of diyas, it is wonderful. I am experiencing the same enthusiasm here as well.”

PM Modi addresses public meeting in Deoghar, Jharkhand

July 12th, 03:54 pm

Prime Minister Narendra Modi today addressed a public meeting in Deoghar, Jharkhand. PM Modi started his address by recognising the enthusiasm of people. PM Modi said, “The way you have welcomed the festival of development with thousands of diyas, it is wonderful. I am experiencing the same enthusiasm here as well.”

ദിയോഘർ വിമാനത്താവളത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

July 12th, 12:46 pm

ജാർഖണ്ഡ് ഗവർണർ ശ്രീ രമേഷ് ബൈസ് ജി, മുഖ്യമന്ത്രി ശ്രീ ഹേമന്ത് സോറൻ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ജാർഖണ്ഡ് ഗവൺമെന്റ് മന്ത്രിമാർ, എംപി നിഷികാന്ത് ജി, മറ്റ് എംപിമാർ, എംഎൽഎമാർ, മഹതികളേ, മാന്യരേ,