സ്വച്ഛ് ഭാരത് മിഷൻ 10 വർഷം പൂർത്തിയാകുന്ന ഒക്ടോബർ 2 ന് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ദിവസ് 2024 ൽ പങ്കെടുക്കും

September 30th, 08:59 pm

ഒക്ടോബർ 2 ന് 155-ാമത് ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ച് 10 വർഷം പൂർത്തിയാകുന്ന വേളയിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ രാവിലെ 10 മണിക്ക് നടക്കുന്ന സ്വച്ഛ് ഭാരത് ദിവസ് 2024 പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

ശിശുമരണവും ബാലമരണവും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്റെ സ്വാധീനം എടുത്തുകാട്ടുന്ന ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

September 05th, 04:11 pm

രാജ്യത്ത് ശിശുമരണനിരക്കും ബാലമരണനിരക്കും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള ശ്രമങ്ങളുടെ സ്വാധീനം ഉയര്‍ത്തിക്കാട്ടുന്ന ഒരു ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

ഗ്രാമീണ ശുചിത്വ ഭാരത ദൗത്യം രണ്ടാം ഘട്ടത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങള്‍ക്കും ഒഡിഎഫ് (വെളിയിട വിസര്‍ജ്ജന രഹിതം) പ്ലസ് പദവി ലഭിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

September 29th, 10:56 am

ശുചിത്വ ഭാരത ദൗത്യം (ഗ്രാമീണം) രണ്ടാം ഘട്ടത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ നൂറു ശതമാനം ഗ്രാമങ്ങളും നേടിയ വെളിയിട വിസര്‍ജ്ജന രഹിത (ഒഡിഎഫ്) പ്ലസ് പദവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2023 ഒക്ടോബര്‍ 1 ന് ശ്രമദാനത്തില്‍ പങ്കു ചേരാന്‍ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു

September 29th, 10:53 am

ശുചിത്വ ഭാരതത്തിന്റെ ഭാഗമായി ഒക്ടോബര്‍ 1 ന് രാവിലെ 10നു ശുചീകരണ ശ്രമദാനത്തില്‍ പങ്കു ചേരാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

റോട്ടറി ഇന്റര്‍നാഷണല്‍ ലോക കണ്‍വെന്‍ഷനിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന

June 05th, 09:46 pm

ലോകമെമ്പാടു നിന്നുമുള്ള റൊട്ടേറിയന്‍മാരുടെ വലിയ കുടുംബങ്ങളേ , പ്രിയ സുഹൃത്തുക്കളെ, നമസ്‌തേ! റോട്ടറി അന്താരാഷ്ട്ര കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, ഈ ആളവിലുള്ള ഓരോ റോട്ടറിയുടെയും കൂടിച്ചേരല്‍ ഒരു ഒരു ചെറിയ ആഗോള സഭ പോലെയാണ്. ഇവിടെ വൈവിദ്ധ്യവും ചടുലതയും ഉണ്ട്. റോട്ടേറിയന്‍മാരായ നിങ്ങള്‍ എല്ലാവരും സ്വന്തം മേഖലകളില്‍ വിജയിച്ചവരാണ്. എന്നിട്ടും, നിങ്ങള്‍ നിങ്ങളെ ജോലിയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നില്ല. നമ്മുടെ ഗ്രഹത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ ആഗ്രഹമാണ് നിങ്ങളെ ഒരുമിച്ച് ഈ വേദിയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് വിജയത്തിന്റെയും സേവനത്തിന്റെയും യഥാര്‍ത്ഥ മിശ്രിതമാണ്.

റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

June 05th, 09:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ അഭിസംബോധന ചെയ്തു. റൊട്ടേറിയൻമാരെ ‘വിജയത്തിന്റെയും സേവനത്തിന്റെയും യഥാർത്ഥ മിശ്രണം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, “ഈ അളവിലുള്ള ഓരോ റോട്ടറി സമ്മേളനവും ഒരു ചെറു-ആഗോള സഭ പോലെയാണെന്ന് പറഞ്ഞു. അതിന് വൈവിധ്യവും ചടുലതയും ഉണ്ട്.

തീർഥാടന കേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഭക്തർക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

May 30th, 08:30 pm

ആരാധനാലയങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ തീർഥാടകർക്കിടയിൽ വളർന്നുവരുന്ന മനോഭാവത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

Start-ups are reflecting the spirit of New India: PM Modi during Mann Ki Baat

May 29th, 11:30 am

During Mann Ki Baat, Prime Minister Narendra Modi expressed his joy over India creating 100 unicorns. PM Modi said that start-ups were reflecting the spirit of New India and he applauded the mentors who had dedicated themselves to promote start-ups. PM Modi also shared thoughts on Yoga Day, his recent Japan visit and cleanliness.

ശ്രീ സ്വാമിനാരായണ ക്ഷേത്രം സംഘടിപ്പിക്കുന്ന ‘യുവ ശിവിർ’ പരിപാടിയിൽ പ്രധാനമന്ത്രി മെയ് 19-ന് പ്രസംഗിക്കും

May 18th, 07:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 19 ന് രാവിലെ 10:30 ന് വഡോദരയിലെ കരേലിബാഗിൽ സംഘടിപ്പിക്കുന്ന ‘യുവ ശിവിർ’ നെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. കുന്ദൽധാമിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും വഡോദരയിലെ കരേലിബാഗിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും ചേർന്നാണ് ശിവിർ സംഘടിപ്പിക്കുന്നത്.

ഇന്‍ഡോറില്‍ മുനിസിപ്പല്‍ ഖരമാലിന്യം അടിസ്ഥാനമാക്കിയുള്ള ഗോബര്‍-ധന്‍ പ്ലാന്റിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

February 19th, 04:27 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്‍ഡോറിലെ 'ഗോബര്‍-ധന്‍ (ബയോ-സി.എന്‍.ജി) പ്ലാന്റ്' വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. മദ്ധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ഡോ വീരേന്ദ്ര കുമാര്‍, ശ്രീ കൗശല്‍ കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗോബര്‍-ധന്‍ (ചാണകം) അടിസ്ഥാനമാക്കിയുള്ള ഇന്‍ഡോറിലെ മുനിസിപ്പല്‍ ഖരമാലിന്യപ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

February 19th, 01:02 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇന്‍ഡോറിലെ 'ഗോബര്‍-ധന്‍ (ബയോ-സി.എന്‍.ജി) പ്ലാന്റ്' വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. മദ്ധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് സി. പട്ടേല്‍, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ ശ്രീ ഹര്‍ദീപ് സിംഗ് പുരി, ഡോ വീരേന്ദ്ര കുമാര്‍, ശ്രീ കൗശല്‍ കിഷോര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

UP plus Yogi, bahut hai UPYOGI, says PM Modi

December 18th, 06:20 pm

Prime Minister Shri Narendra Modi laid the foundation stone of Ganga Expressway in Shahjahanpur, Uttar Pradesh. Chief Minister of Uttar Pradesh Shri Yogi Adityanath, Union Minister Shri B L Varma were among those present on the occasion.

ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ പ്രധാനമന്ത്രി ഗംഗാ എക്സ്പ്രസ് വേയുടെ തറക്കല്ലിട്ടു

December 18th, 01:03 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഗംഗ എക്സ്പ്രസ് വേയുടെ തറക്കല്ലിട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ബി എൽ വർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയിലെ യുവാക്കൾ പുതിയതും വലിയ തോതിലും എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

August 29th, 11:30 am

ഇന്ന് മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണെന്ന് നമുക്ക് ഏവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഈ ദിനം ദേശീയ കായിക ദിനമായി ആഘോഷിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇപ്പോൾ എവിടെയാണെങ്കിലും സന്തോഷിക്കുന്നുണ്ടാകും എന്ന് ഞാൻ വിചാരിക്കുന്നു. എന്തെന്നാൽ ലോകത്തിനുമുന്നിൽ ഇന്ത്യൻ ഹോക്കി വിളംബരം ചെയ്തത് ധ്യാൻചന്ദിന്റെ കാലത്തെ ഹോക്കി ആയിരുന്നു. ഏകദേശം 41 വർഷങ്ങൾക്കുശേഷം ഇന്ത്യയുടെ ചെറുപ്പക്കാർ, ഹോക്കിക്ക് വീണ്ടും പുതുജീവൻ നൽകി. വേറെ എത്രയൊക്കെ മെഡലുകൾ കിട്ടിയാലും ഹോക്കിക്ക് മെഡൽ കിട്ടിയില്ലെങ്കിൽ നമുക്ക് വിജയത്തിന്റെ ആനന്ദം ലഭിക്കില്ല. ഇത്തവണ ഒളിമ്പിക്‌സിൽ നാല് ദശകങ്ങൾക്കു ശേഷം ഹോക്കിക്ക് മെഡൽ ലഭിച്ചു. മേജർ ധ്യാൻചന്ദിന്റെ ആത്മാവിന് എത്ര സന്തോഷം തോന്നിയിട്ടുണ്ടാകും എന്ന് നമ്മൾക്ക് സങ്കൽപിക്കാവുന്നതേയുള്ളൂ. കാരണം അദ്ദേഹത്തിന്റെ ജീവിതം തന്നെ കളിക്ക് സമർപ്പിക്കപ്പെട്ടതായിരുന്നു. ഇന്ന് നമ്മുടെ നാട്ടിലെ യുവാക്കൾക്ക് കളിയിൽ പ്രത്യേക താൽപര്യം തോന്നുന്നുണ്ട്. കുട്ടികൾ കളികളിൽ മുന്നേറുന്നത് അവരുടെ മാതാപിതാക്കൾക്കും സന്തോഷം നൽകുന്നു. കളികളോട് തോന്നുന്ന ഈ ദൃഢമായ ആഗ്രഹം തന്നെയാണ് മേജർ ധ്യാൻചന്ദിന് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലി എന്ന് ഞാൻ കരുതുന്നു.

Lotus is blooming in Bengal because TMC spawned muck in the state: PM Modi at Brigade Ground rally

March 07th, 02:01 pm

Ahead of upcoming assembly elections, PM Modi attacked the ruling Trinamool Congress saying that it has disrupted West Bengal's progress. Addressing the Brigade Cholo Rally in Kolkata, PM Modi said people of Bengal want 'Shanti', 'Sonar Bangla', 'Pragatisheel Bangla'. He promised “Ashol Poribortan” in West Bengal ahead of the assembly elections.

PM Modi addresses public meeting at Brigade Parade Ground in Kolkata

March 07th, 02:00 pm

Ahead of upcoming assembly elections, PM Modi attacked the ruling Trinamool Congress saying that it has disrupted West Bengal's progress. Addressing the Brigade Cholo Rally in Kolkata, PM Modi said people of Bengal want 'Shanti', 'Sonar Bangla', 'Pragatisheel Bangla'. He promised “Ashol Poribortan” in West Bengal ahead of the assembly elections.

രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയത്തിന് ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി

February 10th, 04:22 pm

രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്‍പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.

ലോക്‌സഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി നല്‍കിയ മറുപടി

February 10th, 04:21 pm

രാഷ്ട്രപതി ലോക്‌സഭയെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. രാഷ്ട്രപതി ജി നടത്തിയ പ്രസംഗം ഇന്ത്യയുടെ 'സങ്കല്‍പ് ശക്തി'യെ പ്രദര്‍ശിപ്പിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ശ്രീ മോദി സഭാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു. ചര്‍ച്ചകളില്‍ ഏറെ വനിതാ എം.പിമാര്‍ പങ്കെടുത്തു എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവരുടെ ചിന്തകളാല്‍ സഭാനടപടികളെ സമ്പന്നമാക്കിയതിനു വനിതാ എം.പിമാരെ അഭിനന്ദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഡിസംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

December 27th, 11:30 am

സുഹൃത്തുക്കളേ, ദേശത്തിലെ സാധാരണയില്‍ സാധാരണക്കാരായ ആളുകള്‍ ഈ മാറ്റത്തെ തിരിച്ചറിഞ്ഞു. ഞാന്‍ നമ്മുടെ നാട്ടില്‍ ആശയുടെ അത്ഭുതപ്രവാഹം തന്നെ കണ്ടു. വെല്ലുവിളികള്‍ ഒരുപാട് വന്നു. പ്രതിസന്ധികളും അനേകം വന്നു. കൊറോണ കാരണം ലോകത്തിലെ വിതരണ ശൃംഖലയിലും ഒരുപാട് തടസ്സങ്ങള്‍ വന്നു. പക്ഷേ, നമ്മള്‍ ഓരോ പ്രതിസന്ധിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടില്‍ പുതിയ കഴിവുകള്‍ ഉണ്ടായി. ഈ കഴിവുകളെ വാക്കുകളില്‍ രേഖപ്പെടുത്തണമെങ്കില്‍ അതിന് പേര് സ്വയംപര്യാപ്തത എന്നാണ്.

എല്ലാവർക്കും ശുചിമുറി എന്ന ദൃഢനിശ്ചയം ലോക ടോയ്ലറ്റ് ദിനത്തിൽ ഇന്ത്യ ശക്തമാക്കുന്നു – പ്രധാനമന്ത്രി

November 19th, 01:41 pm

ലോക ടോയ്ലറ്റ് ദിനമായ ഇന്ന് എല്ലാവർക്കും ടോയ്‌ലറ്റ് എന്ന ദൃഢനിശ്ചയം ഇന്ത്യ ശക്തിപ്പെടുത്തുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.