ഡിസംബർ 13ന് പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും
December 12th, 02:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 13ന് ഉത്തർപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12:15ഓടെ അദ്ദേഹം പ്രയാഗ്‌രാജിലേക്ക് പോകും, സംഗമ കേന്ദ്രത്തിൽ പൂജയും ദർശനവും നടത്തും. ഉച്ചക്ക് ശേഷം ഏകദേശം 12:40 ഓടെ, പ്രധാനമന്ത്രി അക്ഷയ വടവൃക്ഷിൽ പൂജയും തുടർന്ന് ഹനുമാൻ മന്ദിറിലും സരസ്വതി കൂപ്പിലും ദർശനവും പൂജയും നടത്തും. ഉച്ചകഴിഞ്ഞ് 1:30 യോടെ അദ്ദേഹം മഹാകുംഭ പ്രദർശനസ്ഥലം നടന്നു കാണും. അതിനുശേഷം, ഉച്ചയ്ക്ക് 2 മണിക്ക് അദ്ദേഹം പ്രയാഗ്‌രാജിൽ 5500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമാരംഭവും നിർവഹിക്കും.ശ്രീ ഗിരിധർ മാളവ്യയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
November 18th, 06:18 pm
ഭാരതരത്‌ന മഹാമന പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ചെറുമകൻ ഗിരിധർ മാളവ്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഗംഗാ ശുചീകരണ യജ്ഞത്തിനും വിദ്യാഭ്യാസ ലോകത്തിനും ശ്രീ ഗിരിധർ മാളവ്യ നൽകിയ സംഭാവനകളെ ശ്രീ മോദി പ്രകീർത്തിച്ചു.ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
July 07th, 04:00 pm
ബഹുമാനപ്പെട്ട ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, ഗീതാ പ്രസ്സിലെ ശ്രീ കേശോറാം അഗര്‍വാള്‍ ജി, ശ്രീ വിഷ്ണു പ്രസാദ് ജി, പാര്‍ലമെന്റ് അംഗം രവി കിഷന്‍ ജി, മറ്റ് വിശിഷ്ട വ്യക്തികള്‍, മഹതികളെ, മഹാന്‍മാരെ!ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 07th, 03:23 pm
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ചരിത്രപ്രസിദ്ധമായ ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്യുകയും ചിത്രമായ ശിവപുരാണ ഗ്രന്ഥം പ്രകാശനം ചെയ്യുകയും ചെയ്തു. ഗീതാ പ്രസ്സിലെ ലീലാചിത്ര ക്ഷേത്രം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഭഗവാന്‍ ശ്രീരാമന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.രാജസ്ഥാനിലെ അബു റോഡിലുള്ള ബ്രഹ്മാകുമാരിസിന്റെ ശാന്തിവൻ സമുച്ചയത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
May 10th, 07:02 pm
ബഹുമാനപ്പെട്ട രാജയോഗിനി ദാദി രത്തൻ മോഹിനി ജി, ബ്രഹ്മാകുമാരീസിലെ എല്ലാ മുതിർന്ന അംഗങ്ങളേ , ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ !പ്രധാനമന്ത്രി രാജസ്ഥാനിലെ അബു റോഡിലുള്ള ബ്രഹ്മകുമാരീസ് ശാന്തിവൻ സമുച്ചയം സന്ദർശിച്ചു
May 10th, 03:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ അബു റോഡിലുള്ള ബ്രഹ്മകുമാരീസ് ശാന്തിവൻ സമുച്ചയം സന്ദർശിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി ചാരിറ്റബിൾ ഗ്ലോബൽ ഹോസ്പിറ്റൽ, ശിവമണി വൃദ്ധസദനത്തിന്റെ രണ്ടാം ഘട്ടം, നഴ്സിങ് കോളേജ് വിപുലീകരണം എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. ചടങ്ങിൽ സാംസ്കാരിക പരിപാടികളുടെ അവതരണത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.ഉത്തര്‍പ്രദേശിലെ വരാണസിയില്‍ വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
March 24th, 05:42 pm
ഇത് ശുഭകരമായ നവരാത്രി കാലമാണ്, ഇന്ന് മാ ചന്ദ്രഗന്ധയെ ആരാധിക്കുന്ന ദിവസവുമാണ്. കാശിയിലെ ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഇന്ന് എനിക്ക് നിങ്ങള്‍ക്കൊപ്പം ഉണ്ടാകാനായത് എന്റെ ഭാഗ്യമാണ്. മാ ചന്ദ്രഗന്ധയുടെ അനുഗ്രഹത്താല്‍ ഇന്ന് ബനാറസിന്റെ സന്തോഷത്തിലും ഐശ്വര്യത്തിലും മറ്റൊരു അദ്ധ്യായം കൂട്ടിചേര്‍ക്കപ്പെടുകയാണ്. ഇന്ന് ഇവിടെ പൊതുഗതാഗത റോപ്പ് വേയ്ക്ക് തറക്കല്ലിട്ടു. ബനാറസിന്റെ സര്‍വതോന്മുഖമായ വികസനവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ മറ്റ് പദ്ധതികള്‍ ഒന്നുകില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ അല്ലെങ്കില്‍ തറക്കല്ലിടുകയോ ചെയ്തിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗംഗാജിയുടെ ശുചിത്വം, വെള്ളപ്പൊക്ക നിയന്ത്രണം, പോലീസ് സൗകര്യം, കായിക സൗകര്യങ്ങള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് ഐ.ഐ.ടി ഭൂ (ബി.എച്ച്.യു)വില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഓണ്‍ മെഷീന്‍ ടൂള്‍സ് ഡിസൈനിന്റെ തറക്കല്ലിടലും നടന്നു. ബനാറസിന് മറ്റൊരു ലോകോത്തര ഇന്‍സ്റ്റിറ്റ്യൂട്ട് ലഭിക്കാന്‍ പോകുകയാണ്. ഈ പദ്ധതികള്‍ക്കെല്ലാം ബനാറസിലെയും പൂര്‍വാഞ്ചലിലെയും ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും സമര്‍പ്പിക്കുകയും ചെയ്തു.
March 24th, 01:15 pm
വാരാണസിയില്‍ 1780 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും സമര്‍പ്പണവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. വാരണാസി കാന്റ് സ്‌റ്റേഷനില്‍ നിന്ന് ഗോഡോവ്‌ലിയയിലേക്കുള്ള പാസഞ്ചര്‍ റോപ്പ്‌വേ, നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ ഭഗവാന്‍പൂരില്‍ 55 എം.എല്‍.ഡി മാലിന്യ സംസ്‌കരണ പ്ലാന്റ്, സിഗ്ര സ്‌റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തികളുടെ രണ്ടും മൂന്നും ഘട്ടം, സേവാപുരിയിലെ ഇസര്‍വാര്‍ ഗ്രാമത്തില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന എല്‍.പി.ജി ബോട്ടിലിംഗ് പ്ലാന്റ്, ഭര്‍ത്തര ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയോടൊപ്പം വസ്ത്രം മാറാനുള്ള മുറികളുള്ള ഫ്‌ലോട്ടിംഗ് ജെട്ടി എന്നിവയ്ക്ക് അദ്ദേഹം തറക്കല്ലിട്ടു. 63 ഗ്രാമപഞ്ചായത്തുകളിലെ 3 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന ജല്‍ ജീവന്‍ മിഷനു കീഴിലുള്ള 19 കുടിവെള്ള പദ്ധതികള്‍ പ്രധാനമന്ത്രി സമര്‍പ്പിക്കുകയും ചെയ്തു. മിഷനു കീഴിലുള്ള 59 കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും ഗ്രേഡിംഗ്, തരംതിരിക്കല്‍, സംസ്‌കരണം എന്നിവയ്ക്കായി കാര്‍ഖിയോണിലെ സംയോജിത പാക്ക് ഹൗസും അദ്ദേഹം സമര്‍പ്പിച്ചു. വാരാണസി സ്മാര്‍ട്ട് സിറ്റി മിഷന്റെ കീഴിലുള്ള വിവിധ പദ്ധതികളും അദ്ദേഹം സമര്‍പ്പിച്ചു.ബ്രഹ്മാകുമാരിമാരുടെ 'ജൽ-ജൻ അഭിയാൻ' ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം
February 16th, 01:00 pm
ബ്രഹ്മാകുമാരിസ് സംഘടനയുടെ പ്രമുഖ് രാജയോഗിനി ദാദി രത്തൻ മോഹിനി ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, ബ്രഹ്മാകുമാരിസ് സംഘടനയിലെ എല്ലാ അംഗങ്ങളും മറ്റ് വിശിഷ്ട വ്യക്തികളേ മഹതികളേ മാന്യരേ ! ബ്രഹ്മാകുമാരികൾ ആരംഭിച്ച 'ജൽ-ജൻ അഭിയാൻ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ എത്തിയതിൽ സന്തോഷമുണ്ട്. നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ വന്ന് നിങ്ങളിൽ നിന്ന് പഠിക്കുക എന്നത് എനിക്ക് എപ്പോഴും ഒരു പ്രത്യേകതയാണ്. അന്തരിച്ച രാജയോഗിനി ദാദി ജാങ്കി ജിയിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. ദാദി പ്രകാശ് മണി ജിയുടെ വിയോഗത്തിന് ശേഷം അബു റോഡിൽ വെച്ച് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചത് ഞാൻ ഓർക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വ്യത്യസ്ത പരിപാടികളിലേക്ക് ബ്രഹ്മകുമാരി സഹോദരിമാരിൽ നിന്ന് എനിക്ക് നിരവധി ഊഷ്മളമായ ക്ഷണങ്ങൾ ലഭിച്ചു. ഈ ആത്മീയ കുടുംബത്തിലെ ഒരു അംഗമായി ഞാൻ എപ്പോഴും നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ ശ്രമിക്കുന്നു.ജല്‍-ജന്‍ അഭിയാന് പ്രധാനമന്ത്രി വിഡിയോ സന്ദേശത്തിലൂടെ സമാരംഭം കുറിച്ചു
February 16th, 12:55 pm
ബ്രഹ്മകുമാരീസിന്റെ ജല്‍-ജന്‍ അഭിയാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവര്‍ ക്രൂയിസ്- എംവി ഗംഗാ വിലാസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിലും വാരണാസിയിലെ ടെന്റ് സിറ്റിയുടെ ഉദ്ഘാടനത്തിലും വീഡിയോ കോണ്‍ഫറന്‍സിങ് മുഖേന പ്രധാനമന്ത്രി ചെയ്ത പ്രസംഗം
January 13th, 10:35 am
ഇന്ന് നമ്മള്‍ ലോഹ്രി ഉത്സവം സന്തോഷത്തോടെയും ഉത്സാഹത്തോടെയും് ആഘോഷിക്കുകയാണ്. വരും ദിവസങ്ങളില്‍ ഉത്തരായനം, മകര സംക്രാന്തി, ഭോഗി, ബിഹു, പൊങ്കല്‍ തുടങ്ങി വിവിധ ഉല്‍സവങ്ങളും നമ്മള്‍ ആഘോഷിക്കും. രാജ്യത്തും ലോകമെമ്പാടുമുള്ള ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പൽ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
January 13th, 10:18 am
ഉൾനാടൻ ജലപാതകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും നീളംകൂടിയ ആഡംബരക്കപ്പലായ എംവി ഗംഗാവിലാസ് വാരാണസിയിൽ വിദൂരദൃശ്യസംവിധാനത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. വാരാണസിയിലെ ടെന്റ് സിറ്റിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 1000 കോടി രൂപയിലധികം മൂല്യമുള്ള മറ്റ് ഉൾനാടൻ ജലപാതാപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. റിവർ ക്രൂയിസ് വിനോദസഞ്ചാരം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിനനുസൃതമായി, എംവി ഗംഗാവിലാസ് സർവീസ് ആരംഭിച്ചതോടെ, ഇത്തരം ആഡംബരക്കപ്പലുകളുടെ വൻതോതിലുള്ള സാധ്യതകൾ തുറക്കപ്പെട്ടിരിക്കുകയാണ്. റിവർ ക്രൂയിസ് വിനോദസഞ്ചാരത്തിന്റെ പുതുയുഗത്തിനാണ് ഇതു തുടക്കമിടുന്നത്.The people of Bengal possess the spirit of Nation First: PM Modi
December 30th, 11:50 am
PM Modi flagged off the Vande Bharat Express, connecting Howrah to New Jalpaiguri as well as inaugurated other metro and railway projects in West Bengal via video conferencing. The PM linked reforms and development of Indian Railways with the development of the country. He said that the central government was making record investments in the modern railway infrastructure.PM flags off Vande Bharat Express connecting Howrah to New Jalpaiguri via video conferencing
December 30th, 11:25 am
PM Modi flagged off the Vande Bharat Express, connecting Howrah to New Jalpaiguri as well as inaugurated other metro and railway projects in West Bengal via video conferencing. The PM linked reforms and development of Indian Railways with the development of the country. He said that the central government was making record investments in the modern railway infrastructure.പ്രധാനമന്ത്രി ഡിസംബർ 30ന് (നാളെ) പശ്ചിമ ബംഗാൾ സന്ദർശിക്കും
December 29th, 12:35 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഡിസംബർ 30നു പശ്ചിമ ബംഗാൾ സന്ദർശിക്കും. രാവിലെ 11.15ഓടെ പ്രധാനമന്ത്രി ഹൗറ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. അവിടെ ഹൗറയെ ന്യൂ ജൽപായ്ഗുഡിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. കൊൽക്കത്ത മെട്രോയുടെ പർപ്പിൾ പാതയുടെ ജോക്ക-താരാതല ഭാഗത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. വിവിധ റെയിൽവേ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12ന് ഐഎൻഎസ് നേതാജി സുഭാഷിൽ പ്രധാനമന്ത്രി എത്തിച്ചേരും. നേതാജി സുഭാഷിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന അദ്ദേഹം ഡോ. ശ്യാമപ്രസാദ് മുഖർജി - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ (ഡിഎസ്പിഎം - നിവാസ്) ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ക്ലീൻ ഗംഗ ദേശീയ ദൗത്യത്തിനു കീഴിൽ പശ്ചിമ ബംഗാളിനായി മലിനജല പുറന്തള്ളലിനുള്ള വിവിധ അടിസ്ഥാനസൗകര്യപദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യും. ഉച്ചയ്ക്ക് 12.25ന് ദേശീയ ഗംഗാ കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും.ഹരിയാനയിലെ ഫരീദാബാദിൽ അമൃത ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
August 24th, 11:01 am
അമൃത ആശുപത്രിയുടെ രൂപത്തിൽ നമുക്കെല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന ദേവി അമൃതാനന്ദമയി ജിയെ ഞാൻ നമിക്കുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി ജി, ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ ജി, മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ കൃഷൻ പാൽ ജി, ഹരിയാന ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാല ജി, മറ്റ് വിശിഷ്ട വ്യക്തികളേ , മാന്യരേ മഹതികളേ !ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
August 24th, 11:00 am
ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ വിജയ് സങ്കൽപ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 12th, 01:31 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു, “ഉത്തരാഖണ്ഡ് 100% ആദ്യ ഡോസ് വാക്സിനേഷൻ റെക്കോർഡ് സമയത്തിനുള്ളിൽ കൈവരിച്ചു. ഈ അവബോധത്തിനും വിശ്വസ്തതയ്ക്കും ഞാൻ ഇവിടെയുള്ള ആളുകളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ യുവ മുഖ്യമന്ത്രി ധാമി ജിയെ ഞാൻ അഭിനന്ദിക്കുന്നു. മലയോര മേഖലകളിൽ വാക്സിൻ എത്തില്ലെന്ന് പറഞ്ഞിരുന്നവരുടെ വായ അടപ്പിച്ചിരിക്കുകയാണ് നിങ്ങളുടെ മുഖ്യമന്ത്രിയുടെ പ്രവൃത്തി.ഇന്ത്യയെ ഒരു രാഷ്ട്രമായി പരിഗണിക്കാൻ പോലും കോൺഗ്രസ് തയ്യാറല്ല: പ്രധാനമന്ത്രി മോദി
February 12th, 01:30 pm
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ രുദ്രാപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ആവർത്തിച്ചു, “ഉത്തരാഖണ്ഡ് 100% ആദ്യ ഡോസ് വാക്സിനേഷൻ റെക്കോർഡ് സമയത്തിനുള്ളിൽ കൈവരിച്ചു. ഈ അവബോധത്തിനും വിശ്വസ്തതയ്ക്കും ഞാൻ ഇവിടെയുള്ള ആളുകളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ യുവ മുഖ്യമന്ത്രി ധാമി ജിയെ ഞാൻ അഭിനന്ദിക്കുന്നു. മലയോര മേഖലകളിൽ വാക്സിൻ എത്തില്ലെന്ന് പറഞ്ഞിരുന്നവരുടെ വായ അടപ്പിച്ചിരിക്കുകയാണ് നിങ്ങളുടെ മുഖ്യമന്ത്രിയുടെ പ്രവൃത്തി.This is Uttarakhand's decade: PM Modi in Haldwani
December 30th, 01:55 pm
Prime Minister Narendra Modi inaugurated and laid the foundation stone of 23 projects worth over Rs 17500 crore in Uttarakhand. In his remarks, PM Modi said, The strength of the people of Uttarakhand will make this decade the decade of Uttarakhand. Modern infrastructure in Uttarakhand, Char Dham project, new rail routes being built, will make this decade the decade of Uttarakhand.