Today India is working in every sector, in every area with unprecedented speed: PM at NDTV World Summit
October 21st, 10:25 am
Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു
October 21st, 10:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.India is the best bet of the 21st century: PM Modi at the 4th Global Renewable Energy Investor’s Meet and Expo
September 16th, 11:30 am
Prime Minister Narendra Modi inaugurated the 4th Global Renewable Energy Investor’s Meet and Expo (RE-INVEST) in Gandhinagar, Gujarat. The summit celebrates India's achievement of over 200 GW of non-fossil fuel capacity. The PM said that India's persity, scale, capacity, potential and performance are all unique and pave the way for Indian solutions for global applications.നാലാമത് ആഗോള പുനരുപയോ ഊര്‍ജ്ജ നിക്ഷേപകസംഗമവും പ്രദര്‍ശനവും(ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ്) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
September 16th, 11:11 am
ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നാലാമത് ആഗോള പുനരുപയോഗ ഉര്‍ജ്ജ നിക്ഷേപക സംഗമവും പ്രദര്‍ശനവും (ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസേ്റ്റഴ്സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ ഉച്ചകോടിയില്‍ ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 200 ജിഗാവാട്ടിലധികം (ജി.ഡബ്ല്യു) എന്ന ശ്രദ്ധേയമായ നേട്ടത്തിലെത്തുന്നതിനുണ്ടായ സുപ്രധാന സംഭാവനകളെ ആദരിക്കും. പൊതു-സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള അത്യാധുനിക നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനമേള ശ്രീ മോദി വീക്ഷിക്കുകയും ചെയ്തു.പ്രധാനമന്ത്രി മാർച്ച് 4-6 തീയതികളിൽ തെലങ്കാന, തമിഴ്‌നാട്, ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ സന്ദർശിക്കും
March 03rd, 11:58 am
മാർച്ച് 4 ന് രാവിലെ 10.30ന് തെലങ്കാനയിലെ ആദിലാബാദിൽ 56,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് വൈകിട്ട് 3.30ന് പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ കൽപ്പാക്കത്തുള്ള ഭാവിനി സന്ദർശിക്കും.ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 03:15 pm
വിദേശത്ത് നിന്നുള്ള എല്ലാ വിശിഷ്ടാതിഥികള്‍ക്കും ബംഗളൂരുവില്‍ വളരെ ഊഷ്മളമായ സ്വാഗതം. ബെംഗളൂരു അഭിലാഷങ്ങളെ പുതുമകളോടും നേട്ടങ്ങളോടും ബന്ധിപ്പിക്കുന്നു, കൂടാതെ ഭാരതത്തിന്റെ സാങ്കേതിക സാധ്യതകളെ ആഗോള ഡിമാന്‍ഡുമായി ബന്ധിപ്പിക്കുന്നു. ബംഗളൂരുവില്‍ ബോയിങ്ങിന്റെ പുതിയ ഗ്ലോബല്‍ ടെക്നോളജി കാമ്പസിന്റെ ഉദ്ഘാടനം ഈ പേരിന് കരുത്ത് പകരാന്‍ ഒരുങ്ങുകയാണ്. ബോയിംഗ് കമ്പനിയുടെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സ്ഥാപനമായി ശ്രദ്ധേയമായി, ഈ കാമ്പസ് നിലകൊള്ളുന്നു, ഇത് ഭാരതത്തിന് മാത്രമല്ല, ആഗോള വ്യോമയാന വിപണിക്കും പുത്തന്‍ ഊര്‍ജ്ജം പകരുന്നു. എന്നാല്‍ സുഹൃത്തുക്കളേ, ഈ സൗകര്യത്തിന്റെ പ്രാധാന്യം ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. ആഗോള സാങ്കേതിക മുന്നേറ്റങ്ങള്‍, ഗവേഷണം, നവീകരണം, ഡിസൈന്‍, ഡിമാന്‍ഡ് എന്നിവയെ നയിക്കാനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുമായി ഈ സൗകര്യത്തിന്റെ പ്രാധാന്യം ചേര്‍ന്നു പോകുന്നു. ഇത് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്' എന്ന ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഈ കാമ്പസ്, ഭാരതത്തിന്റെ കഴിവിലുള്ള ലോകത്തിന്റെ വിശ്വാസത്തിന് അടിവരയിടുന്നു. ഈ സൗകര്യത്തിനുള്ളില്‍ ഒരു ദിവസം ഭാരതം 'എയര്‍ക്രാഫ്റ്റ് ഓഫ് ദ ഫ്യൂച്ചര്‍' രൂപകല്‍പ്പന ചെയ്യുമെന്ന വിശ്വാസത്തിന്റെ ആഘോഷമാണ് ഇന്ന്. അതിനാല്‍, മുഴുവന്‍ ബോയിംഗ് മാനേജ്‌മെന്റിനും എല്ലാ പങ്കാളികള്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു; ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.പ്രധാനമന്ത്രി കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു
January 19th, 02:52 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കര്‍ണാടകത്തിലെ ബെംഗളൂരുവില്‍ പുതിയ അത്യാധുനിക ബോയിങ് ഇന്ത്യ എൻജിനിയറിങ് ആന്‍ഡ് ടെക്‌നോളജി സെന്റര്‍ (ബിഐഇടിസി) ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. 1600 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച 43 ഏക്കര്‍ ക്യാമ്പസ് അമേരിക്കയ്ക്കു പുറത്ത് ബോയിങ്ങിന്റെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. രാജ്യത്തിന്റെ വളര്‍ന്നുവരുന്ന വ്യോമയാന മേഖലയിലേക്ക് ഇന്ത്യയിലുടനീളമുള്ള കൂടുതല്‍ പെണ്‍കുട്ടികളുടെ പ്രവേശനം പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോയിങ് സുകന്യ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഗ്രീസിലെ ഏഥൻസിൽ ഇന്ത്യൻ സമൂഹത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം
August 25th, 09:30 pm
ഒരു ആഘോഷത്തിന്റെ അന്തരീക്ഷം, ഒരു ഉത്സവ മനോഭാവം എന്നിവ ഉണ്ടാകുമ്പോൾ, ഒരാൾ അവരുടെ കുടുംബാംഗങ്ങൾക്കിടയിൽ വേഗത്തിൽ ഇടം പിടിക്കാൻ ആഗ്രഹിക്കുന്നു. ഞാനും എന്റെ കുടുംബാംഗങ്ങളുടെ ഇടയിൽ വന്നിട്ടുണ്ട്. ഇത് സാവൻ മാസമാണ്, ഒരു തരത്തിൽ ശിവന്റെ മാസമായി കണക്കാക്കപ്പെടുന്നു, ഈ പുണ്യമാസത്തിൽ നമ്മുടെ രാജ്യം ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു. ചന്ദ്രന്റെ ഇരുണ്ട മേഖലയായ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ കഴിവുകൾ ലോകത്തിന് മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യ ചന്ദ്രനിൽ ത്രിവർണ്ണ പതാക ഉയർത്തി. ലോകമെമ്പാടും നിന്ന് അഭിനന്ദന സന്ദേശങ്ങൾ ഒഴുകുകയാണ്. ആളുകൾ അവരുടെ ആശംസകൾ അയയ്‌ക്കുന്നു, ആളുകൾ നിങ്ങളെയും അഭിനന്ദിക്കുന്നുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു, അല്ലേ? നിങ്ങൾക്ക് നിരവധി അഭിനന്ദനങ്ങൾ ലഭിക്കുന്നു, അല്ലേ? ഓരോ ഇന്ത്യക്കാരനും അത് സ്വീകരിക്കുന്നു. സോഷ്യൽ മീഡിയ മുഴുവനും അഭിനന്ദന സന്ദേശങ്ങളാൽ നിറഞ്ഞിരിക്കുന്നു. വിജയം വളരെ പ്രാധാന്യമുള്ളതായിരിക്കുമ്പോൾ, ആ വിജയത്തിനായുള്ള ആവേശം സ്ഥിരമായി നിലകൊള്ളുന്നു. ലോകത്ത് എവിടെ വേണമെങ്കിലും ജീവിക്കാമെന്നും നിങ്ങളുടെ മുഖം എന്നോട് പറയുന്നു, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ ഇന്ത്യ മിടിക്കുന്നു. ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു, ഇന്ത്യ നിങ്ങളുടെ ഹൃദയത്തിൽ മിടിക്കുന്നു. ഇന്ന്, ഞാൻ ഇവിടെ ഗ്രീസിൽ നിങ്ങളുടെ എല്ലാവരുടെയും ഇടയിലാണ്, ചന്ദ്രയാൻ വിജയിച്ചതിന് ഒരിക്കൽ കൂടി എല്ലാവരോടും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഏഥൻസിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
August 25th, 09:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 25-ന് ഏഥൻസിലെ ഏഥൻസ് കൺസർവേറ്റോയറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു.ഹെലികോപ്റ്ററുകൾക്കായുള്ള ഗതിനിർണ്ണയവുമായി ബന്ധപ്പെട്ട ഏഷ്യയിലെ ആദ്യ പ്രദർശനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
June 02nd, 08:43 pm
ഗഗൻ ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ജുഹുവിൽ നിന്ന് പൂനെയിലേക്കുള്ള ഹെലികോപ്റ്ററുകൾക്കുള്ള പെർഫോമൻസ്-ബേസ്ഡ് നാവിഗേഷനായുള്ള ഏഷ്യയിലെ ആദ്യ പ്രദർശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചുപ്രധാനമന്ത്രി സമീപകാലത്ത് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടികളിൽ നിന്നുള്ള കാഴ്ചകൾ പങ്കുവെച്ചു
April 12th, 07:24 pm
2023 സാമ്പത്തിക വർഷത്തിൽ വ്യോമയാന അടിസ്ഥാന സൗകര്യ വികസനത്തിനായി എക്കാലത്തെയും ഉയർന്ന മൂലധനച്ചെലവിനെക്കുറിച്ച് പറഞ്ഞ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം,"വിനോദസഞ്ചാര വികസനം ദൗത്യ രൂപത്തിൽ ' എന്ന വിഷയത്തിൽ ബജറ്റിന് ശേഷമുള്ള വെബിനാറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
March 03rd, 10:21 am
ഈ വെബിനാറിൽ പങ്കെടുത്ത എല്ലാ വിശിഷ്ട വ്യക്തികൾക്കും സ്വാഗതം. ഇന്നത്തെ പുതിയ ഇന്ത്യ ഒരു പുതിയ തൊഴിൽ സംസ്‌കാരവുമായി മുന്നേറുകയാണ്. ഈ വർഷത്തെ ബജറ്റ് ഏറെ കൈയ്യടി നേടുകയും രാജ്യത്തെ ജനങ്ങൾ അത് വളരെ പോസിറ്റീവായി എടുക്കുകയും ചെയ്തു. പഴയ തൊഴിൽ സംസ്‌കാരം തന്നെ തുടർന്നിരുന്നെങ്കിൽ ഇത്തരം ബജറ്റ് വെബ്‌നാറുകളെ കുറിച്ച് ആരും ചിന്തിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് നമ്മുടെ സർക്കാർ ബജറ്റ് അവതരണത്തിന് മുമ്പും ശേഷവും എല്ലാ പങ്കാളികളുമായും വിശദമായി ചർച്ച ചെയ്യുകയും അവരെ ഒപ്പം കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നു. ബജറ്റിന്റെ പരമാവധി ഫലം ലഭിക്കുന്നതിനും ബജറ്റ് നിർദ്ദേശങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കുന്നതിനും ബജറ്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഈ വെബിനാർ ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. ഗവൺമെന്റ് തലവനായിരിക്കെ എനിക്ക് 20 വർഷത്തിലേറെ അനുഭവമുണ്ടെന്ന് നിങ്ങൾക്കറിയാം. ഈ അനുഭവത്തിന്റെ സാരം, എല്ലാ പങ്കാളികളും ഒരു നയപരമായ തീരുമാനത്തിൽ ഉൾപ്പെടുമ്പോൾ, ആവശ്യമുള്ള ഫലം സമയപരിധിക്കുള്ളിൽ വരുന്നു എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വെബിനാറുകളിൽ ആയിരക്കണക്കിന് ആളുകൾ ഞങ്ങളോടൊപ്പം ചേർന്നത് നാം കണ്ടു. എല്ലാവരും ദിവസം മുഴുവൻ മസ്തിഷ്കപ്രക്ഷോഭം നടത്തി, ഭാവിയിൽ വളരെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഉയർന്നുവന്നുവെന്ന് എനിക്ക് പറയാൻ കഴിയും. എല്ലാവരും ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് വളരെ നല്ല നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. രാജ്യത്തിന്റെ ടൂറിസം മേഖലയുടെ പരിവർത്തനത്തിനായാണ് ഞങ്ങൾ ഇന്ന് ഈ ബജറ്റ് വെബിനാർ നടത്തുന്നത്.‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
March 03rd, 10:00 am
‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ഏഴാമത്തേതാണ് ഇത്.വ്യോമയാന മേഖല ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയും ദേശീയ പുരോഗതിക്ക് ആക്കമേകുകയും ചെയ്യുന്നു: പ്രധാനമന്ത്രി
February 22nd, 12:45 pm
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന 4.45 ലക്ഷത്തിലെത്തിയതോടെ വിമാനത്താവളങ്ങളുടെ എണ്ണം വർധിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഫ്രഞ്ച് പ്രസിഡന്റുമായുള്ള വെർച്വൽ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 14th, 04:31 pm
ഈ സുപ്രധാന കരാറിന് എയർ ഇന്ത്യയെയും എയർബസിനെയും ഞാൻ ആദ്യം അഭിനന്ദിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്തതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിന് ഞാൻ പ്രത്യേകം നന്ദി പറയുന്നു.എയർ ഇന്ത്യ-എയർബസ് പങ്കാളിത്തം ആരംഭിക്കുന്നത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റുമായുള്ള വെർച്വൽ മീറ്റിംഗിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തു
February 14th, 04:30 pm
എയർ ഇന്ത്യയും എയർബസും തമ്മിലുള്ള പങ്കാളിത്തത്തിനു തുടക്കം കുറിച്ച ചടങ്ങിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി വീഡിയോ കോളിൽ പങ്കെടുത്തു. , ടാറ്റ സൺസ് ചെയർമാൻ എമിരിറ്റസ് ശ്രീ രത്തൻ ടാറ്റ, ടാറ്റ സൺസ് ബോർഡ് ചെയർമാൻ ശ്രീ എൻ. ചന്ദ്രശേഖരൻ, എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ, എയർബസ് സിഇഒ ഗില്ലൂം ഫൗറി എന്നിവരും ചടങ്ങിൽ പങ്കെടുത്തു .കോവിഡ് 19 ന് മുമ്പുള്ള കാലഘട്ടത്തിന് ശേഷം ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തതിന് സിവിൽ വ്യോമയാന വകുപ്പിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
October 11th, 10:26 am
പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കവിയുക മാത്രമല്ല, കോവിഡ് 19 ന് മുമ്പുള്ളള്ളതിനേക്കാൾ ഏറ്റവും ഉയർന്ന സംഖ്യ കൈവരിച്ചതിനും പ്രധാനമന്ത്രി സിവിൽ വ്യോമയാന വകുപ്പിനെ അഭിനന്ദിച്ചു.ഇന്ത്യയിലുടനീളമുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു, ഇത് 'ജീവിതം സുഗമമാക്കുന്നതിനും' സാമ്പത്തിക പുരോഗതിക്കും പ്രധാനമാണ്.സ്വീഡൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
May 04th, 02:28 pm
കോപ്പൻഹേഗനിൽ നടക്കുന്ന 2-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി സ്വീഡൻ പ്രധാനമന്ത്രി ശ്രീമതി മഗ്ദലീന ആൻഡേഴ്സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.വലുത് ചിന്തിക്കുക, വലിയ സ്വപ്നം കാണുക, അവ യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യുക: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
December 26th, 11:30 am
ഇപ്പോള്‍ 2021 നോട് വിടപറയാനും 2022 നെ സ്വാഗതം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണല്ലോ എല്ലാവരും. പുതുവര്‍ഷത്തില്‍ ഓരോ വ്യക്തിയും, ഓരോ സ്ഥാപനവും വരുന്ന വര്‍ഷത്തില്‍ കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാനും നല്ല വ്യക്തി ആകാനും ഉള്ള പ്രതിജ്ഞയെടുക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഈ 'മന്‍ കി ബാത്ത്' പരിപാടിയും നമ്മുടെ രാജ്യത്തെ നന്മകളെ ഉയര്‍ത്തിക്കാട്ടി നല്ലതു ചെയ്യുവാനും, നന്നാക്കുവാനും ഉള്ള പ്രേരണ നല്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലും 'മന്‍ കി ബാത്തി'ല്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്താമായിരുന്നു. നിങ്ങള്‍ക്കും അത് ഇഷ്ടപ്പെടും, നിങ്ങളും പ്രശംസിക്കുമായിരിക്കും. എന്നാല്‍ മീഡിയയുടെ തിളക്കങ്ങളില്‍നിന്നും ആഡംബരങ്ങളില്‍ നിന്നും അകന്ന്, വര്‍ത്തമാനപത്രങ്ങളുടെ വാര്‍ത്തകളില്‍പ്പെടാതെ, നന്മ ചെയ്തുകൊണ്ടിരിക്കുന്ന കോടിക്കണക്കിനാളുകള്‍ ഉണ്ടെന്നതാണ് ദശകങ്ങളായുള്ള എന്‍റെ അനുഭവം. രാജ്യത്തിന്‍റെ നല്ല നാളേക്കുവേണ്ടി അവര്‍ സ്വയം ഇന്ന് ഹോമിക്കുകയാണ്. അവര്‍ നാടിന്‍റെ വരുംതലമുറക്കുവേണ്ടി, ആത്മാര്‍ത്ഥമായി പരിശ്രമിങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇങ്ങനെയുള്ളവരെക്കുറിച്ചുള്ള കാര്യങ്ങള്‍ സന്തോഷംതരുന്നു. വളരെയധികം പ്രചോദനവും നല്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം 'മന്‍ കി ബാത്ത്' അങ്ങനെയുള്ള ആള്‍ക്കാരുടെ പ്രയത്നങ്ങള്‍കൊണ്ടു നിറഞ്ഞ, വിടര്‍ന്ന, സുന്ദരമായ, ഭംഗിയാര്‍ന്ന ഒരു ഉദ്യാനം തന്നെയാണ്. മാത്രമല്ല, ഓരോ മാസത്തിലെ 'മന്‍ കി ബാത്തി'ലും ഈ ഉപവനത്തില്‍നിന്ന് ഏത് ദളമാണ് നിങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരേണ്ടത് എന്നതിലേക്കാണ് എന്‍റെ പരിശ്രമം. നമ്മുടെ ബഹുരത്നയായ ഭൂമിയുടെ (വസുന്ധരയുടെ) പുണ്യ കര്‍മ്മങ്ങളുടെ നിലക്കാത്ത പ്രവാഹം നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ഇന്ന് നമ്മുടെ രാജ്യം 'അമൃത മഹോത്സവം' ആഘോഷി ക്കുന്ന ഈ വേളയില്‍ നമ്മുടെ ജനങ്ങളുടെ ശക്തിയെക്കുറിച്ചും ഓരോ പൗരന്‍റേയും ശക്തിയെക്കുറിച്ചും, അവരുടെ പ്രയത്നങ്ങളെക്കുറിച്ചും പരിശ്രമങ്ങളെക്കുറിച്ചും ഉള്ള സൂചന നല്കുക എന്നത് ഭാരതത്തിന്‍റേയും മാനവീയതയുടേയും ഉജ്ജ്വലമായ ഭാവിക്ക് ഒരു പ്രകാരത്തില്‍ ഉറപ്പ് തരുന്നു.ഉത്തര്‍പ്രദേശിലെ കുശിനഗര്‍ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 20th, 10:33 am
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍ ജി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ജ്യോതിരാദിത്യ സിന്ധ്യ് ജി, ശ്രീ. കിരണ്‍ റിജിജു ജീ, ശ്രീ. ജി.കിഷന്‍ റെഡ്ഡി ജി, ജനറല്‍ വി.കെ.സിങ് ജി, ശ്രീ. അര്‍ജുന്‍ റാം മേഘ്വാള്‍ ജി, ശ്രീ. ശ്രീപദ് നായിക് ജി, ശ്രീമതി മീനാക്ഷി ലേഖി ജി, യു.പി. മന്ത്രി ശ്രീ. നന്ദഗോപാല്‍ നന്ദി ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. വിജയ് കുമാര്‍ ദുബെ ജി, എം.എല്‍.എയായ ശ്രീ. രജനീകാന്ത് മണി ത്രിപാഠി ജി, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരേ, നയതന്ത്രജ്ഞരേ, മറ്റു പൊതു പ്രതിനിധികളെ,