The mantra of the Bharatiya Nyaya Sanhita is - Citizen First: PM Modi
December 03rd, 12:15 pm
The Prime Minister, Shri Narendra Modi dedicated to the nation the successful implementation of three transformative new criminal laws—Bharatiya Nyaya Sanhita, Bharatiya Nagarik Suraksha Sanhita and Bharatiya Sakshya Adhiniyam today at Chandigarh.മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ വിജയകരമായ നടപ്പാക്കൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു
December 03rd, 11:47 am
പരിവർത്തനാത്മകമായ ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. ചണ്ഡീഗഢിന്റെ സ്വത്വം, സത്യവും നീതിയും സ്ഥാപിക്കുന്ന ശക്തിയുടെ രൂപമായ ചണ്ഡീദേവി മാതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെയും മാതൃകയുടെയാകെ അടിസ്ഥാനം ഇതേ തത്വശാസ്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ ചൈതന്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാരതീയ ന്യായ സംഹിത നിലവിൽ വന്നത് വികസിത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിന്റെയും ഇന്ത്യൻ ഭരണഘടന 75 വർഷം പൂർത്തിയാക്കുന്നന്നതിന്റെയും സുപ്രധാന ഘട്ടത്തിലാണ് എന്നതിനാൽ ഇതു മഹത്തായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കായി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നിറവേറ്റുന്നതിനുള്ള പ്രത്യക്ഷമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമങ്ങൾ എങ്ങനെ നടപ്പാക്കുമെന്നതിന്റെ നേർക്കാഴ്ച തത്സമയ പ്രദർശനത്തിലൂടെ തനിക്ക് ലഭിച്ചുവെന്നു ശ്രീ മോദി പറഞ്ഞു. നിയമങ്ങളുടെ തത്സമയ പ്രദർശനമാതൃക കാണാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയ വേളയിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ അറിയിച്ചു. ചണ്ഡീഗഢ് ഭരണസംവിധാനത്തിലെ എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.പോലീസ് ഡയറക്ടര്‍ ജനറല്‍മാര്‍/ ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍ എന്നിവരുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു
January 07th, 08:34 pm
ജയ്പൂരിലെ രാജസ്ഥാന്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ 2024 ജനുവരി 6, 7 തീയതികളിലായി നടന്ന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ / ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെ 58-ാമത് അഖിലേന്ത്യാ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.