പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

December 05th, 11:54 am

ഡിസംബർ 29ന് തീയതി ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

ഭാരത് കോ ജാനിയേ പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

November 23rd, 09:15 am

ഭാരത് കോ ജാനിയേ (ഇന്ത്യയെ അറിയുക) പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രവാസികളോടും മറ്റ് രാജ്യങ്ങളിലെ സുഹൃത്തുക്കളോടും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. ഭാരത് കോ ജാനിയേ ക്വിസ് ഇന്ത്യയും ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികളും തമ്മിലുള്ള ബന്ധം ആഴത്തിലാക്കുമെന്നും നമ്മുടെ സമ്പന്നമായ പൈതൃകവും ഊർജസ്വലമായ സംസ്‌കാരവും വീണ്ടെടുക്കാനുള്ള മികച്ച മാർഗം കൂടിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2024 നവംബർ 24-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക

November 23rd, 09:00 am

ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിലും തന്റെ ചിന്തകൾ പങ്കുവെക്കും. 'മണി കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

November 05th, 01:28 pm

നവംബർ 24ന്, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ 'മൻ കി ബാത്ത്' പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ. ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ പരാമർശിച്ചേക്കാം.

ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 27th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.

2024 ഒക്ടോബർ 27-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക

October 26th, 09:30 am

ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിലും തന്റെ ചിന്തകൾ പങ്കുവെക്കും. 'മണി കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

October 05th, 04:49 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 27ന് ഞായറാഴ്ച തൻ്റെ 'മൻ കി ബാത്ത്' പങ്കിടും. നിങ്ങൾക്ക് നൂതനമായ ആശയങ്ങളും നിർദ്ദേശങ്ങളും ഉണ്ടെങ്കിൽ, അത് നേരിട്ട് പ്രധാനമന്ത്രിയുമായി പങ്കിടാനുള്ള അവസരമിതാ.ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടെ പരാമർശിക്കും.

ഡൽഹിയിലെ ശുചീകരണ പരിപാടിയിൽ യുവാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിൻ്റെ പരിഭാഷ

October 02nd, 04:45 pm

ഇത് രോഗങ്ങൾ തടയാൻ സഹായിക്കുന്നു, ഞങ്ങൾ എപ്പോഴും വൃത്തിയായി തുടരും. കൂടാതെ, നമ്മുടെ രാജ്യം വൃത്തിയായി തുടരുകയാണെങ്കിൽ, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാകും.

സ്വച്ഛത ഹി സേവ 2024 പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 02nd, 10:15 am

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശ്രീ മനോഹര്‍ ലാല്‍ ജി, ശ്രീ സി ആര്‍ പാട്ടീല്‍ ജി, ശ്രീ തോഖന്‍ സാഹു ജി, ശ്രീ രാജ് ഭൂഷണ്‍ ജി, മറ്റു പ്രമുഖരേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘സ്വച്ഛ് ഭാരത് ദിവസ് 2024’ൽ പങ്കെടുത്തു

October 02nd, 10:10 am

ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ ‘സ്വച്ഛ് ഭാരത്’ ദൗത്യത്തിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന്, ഒക്ടോബർ 2ന്, 155-ാമത് ഗാന്ധിജയന്തി ദിനത്തിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ‘സ്വച്ഛ് ഭാരത് ദിവസ് 2024’ പരിപാടിയിൽ പങ്കെടുത്തു. അമൃത്, അമൃത് 2.0, സംശുദ്ധ ഗംഗയ്ക്കായുള്ള ദേശീയ ദൗത്യം, ഗോബർധൻ പദ്ധതി എന്നിവയുൾപ്പെടെ 9600 കോടി രൂപയുടെ നിരവധി ശുചിത്വപദ്ധതികൾക്കു ശ്രീ മോദി തുടക്കം കുറിക്കുകയും തറക്കല്ലിടുകയും ചെയ്തു. ‘സ്വഭാവ സ്വച്ഛത, സംസ്കാർ സ്വച്ഛത’ എന്നതാണു ‘സ്വച്ഛതാ ഹി സേവ 2024’ന്റെ പ്രമേയം.

ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു

October 02nd, 09:38 am

ഗാന്ധി ജയന്തി ദിനത്തിൽ രാജ്യത്തെ യുവ ജനതയ്ക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. ഇന്ന് ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അതുവഴി സ്വച്ഛ് ഭാരത് മിഷനെ ശക്തിപ്പെടുത്താനും ശ്രീ മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.

സ്വച്ഛ് ഭാരത് മിഷൻ 10 വർഷം പൂർത്തിയാകുന്ന ഒക്ടോബർ 2 ന് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ദിവസ് 2024 ൽ പങ്കെടുക്കും

September 30th, 08:59 pm

ഒക്ടോബർ 2 ന് 155-ാമത് ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ബഹുജന പ്രസ്ഥാനങ്ങളിലൊന്നായ സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ച് 10 വർഷം പൂർത്തിയാകുന്ന വേളയിൽ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ രാവിലെ 10 മണിക്ക് നടക്കുന്ന സ്വച്ഛ് ഭാരത് ദിവസ് 2024 പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

'മൻ കി ബാത്' ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ അവതാരകർ: പ്രധാനമന്ത്രി മോദി

September 29th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.

2024 സെപ്റ്റംബർ 29-ന് മൻ കി ബാത്ത് കേൾക്കാൻ ട്യൂൺ ഇൻ ചെയ്യുക

September 28th, 09:30 am

ഞായറാഴ്ച രാവിലെ 11 മണിക്ക് 'മൻ കി ബാത്ത്' ൽ, പ്രധാനമന്ത്രി നരേന്ദ്രമോദി പല വിഷയങ്ങളിൽ തന്റെ ചിന്തകൾ പങ്കുവെക്കും. 'മൻ കി ബാത്ത്' ലൈവ് ആയി കേൾക്കാൻ നരേന്ദ്ര മോദി ആപ്പിൽ ട്യൂൺ ഇൻ ചെയ്യുക.

ശിശുമരണവും ബാലമരണവും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്റെ സ്വാധീനം എടുത്തുകാട്ടുന്ന ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

September 05th, 04:11 pm

രാജ്യത്ത് ശിശുമരണനിരക്കും ബാലമരണനിരക്കും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള ശ്രമങ്ങളുടെ സ്വാധീനം ഉയര്‍ത്തിക്കാട്ടുന്ന ഒരു ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി മോദിയുടെ മൻ കി ബാത്തിനായി നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക

September 05th, 04:06 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29ന് തീയതി അദ്ദേഹത്തിന്റെ ‘മൻ കി ബാത്ത്’ പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ . ഇവയിൽ ചില നിർദേശങ്ങൾ പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ ഉൾപ്പെടുത്തിയേക്കാം .

BJP's Rashtriya Sadasyata Abhiyan is to strengthen the country: PM Modi

September 02nd, 05:15 pm

Prime Minister Narendra Modi attended and addressed the BJP Rashtriya Sadasyta Abhiyan at BJP headquarters in New Delhi. He emphasized the party’s ongoing commitment to fostering a new political culture in India.

PM Modi addresses BJP Rashtriya Sadasyta Abhiyan at BJP Headquarter

September 02nd, 05:00 pm

Prime Minister Narendra Modi attended and addressed the BJP Rashtriya Sadasyta Abhiyan at BJP headquarters in New Delhi. He emphasized the party’s ongoing commitment to fostering a new political culture in India.

Reform, Perform and Transform has been our mantra: PM Modi at the ET World Leaders’ Forum

August 31st, 10:39 pm

Prime Minister Narendra Modi addressed the Economic Times World Leaders Forum. He remarked that India is writing a new success story today and the impact of reforms can be witnessed through the performance of the economy. He emphasized that India has at times performed better than expectations.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃഫോറത്തെ അഭിസംബോധന ചെയ്തു

August 31st, 10:13 pm

രാജ്യത്തിന്റെ ശോഭനമായ ഭാവിക്കായി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറത്തിൽ അതിശയകരമായ ചർച്ചകൾ നടക്കുമെന്ന് സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകം ഇന്ത്യയെ വിശ്വസിക്കുന്ന സമയത്താണ് ഈ ചർച്ചകൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.