പ്രധാനമന്ത്രി ഡിസംബര്‍ 11ന് മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും
December 09th, 07:39 pm
രാവിലെ ഏകദേശം 9:30 ന് നാഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി , അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ ഏകദേശം 10 മണിക്ക്, ഫ്രീഡം പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഖാപ്രി മെട്രോ സ്‌റ്റേഷനിലേക്ക് പ്രധാനമന്ത്രി ഒരു മെട്രോ യാത്ര നടത്തുകയും, അവിടെ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. പരിപാടിയില്‍ അദ്ദേഹം നാഗ്പൂര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടലും നിര്‍വഹിക്കും. രാവിലെ ഏകദേശം 10:45ന്, പ്രധാനമന്ത്രി നാഗ്പൂരിനെയും ഷിര്‍ദ്ദിയെയും ബന്ധിപ്പിക്കുന്ന സമൃദ്ധി മഹാമാര്‍ഗിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയും ഹൈവേയില്‍ ഒരു പര്യടനം നടത്തുകയും ചെയ്യും. രാവിലെ ഏകദേശം 11.15ന് നാഗ്പൂര്‍ എയിംസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.ജയ്പ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് ടെക്‌നോളജി ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ
September 30th, 11:01 am
രാജസ്ഥാന്റെ മകനും രാജ്യത്തെ ഏറ്റവും വലിയ പഞ്ചായത്തിന്റെ ചുമതലക്കാരനുമായ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ശ്രീ. ഓം ബിര്‍ള ജീ, രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീ. അശോക് ഗെഹ്ലോട്ട് ജീ, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. മന്‍സൂഖ് മാണ്ഡവ്യ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. ഗജേന്ദ്ര സിങ് ഷെഖാവത് ജി, ഭൂപേന്ദ്ര യാദവ് ജി, അര്‍ജുന്‍ രാം മേഘ്വാള്‍ ജി, കൈലാഷ് ചൗധരി ജി, ഡോ. ഭാരതി പവാര്‍ ജി, ഭഗ്വന്ത് ഖുബ ജി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ ജി, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ ജി, രാജസ്ഥാന്‍ ഗവണ്‍മെന്റിലെ മറ്റു മന്ത്രിമാരെ, എം.പിമാരെ, എം.എല്‍.എമാരെ, പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റു വിശിഷ്ട വ്യക്തിത്വങ്ങളെ, രാജസ്ഥാനിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ,രാജസ്ഥാനിലെ ജയ്പൂരിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കൽസ് ടെക്നോളജി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
September 30th, 11:00 am
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി, സിഐപിഇടി, രാജസ്ഥാനിലെ ജയ്പൂരിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജസ്ഥാനിലെ ബൻസ്വാര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലെ നാല് പുതിയ മെഡിക്കൽ കോളേജുകൾക്കുള്ള ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു. 4 പുതിയ മെഡിക്കൽ കോളേജുകൾക്കും സിപെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും രാജസ്ഥാനിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2014 ന് ശേഷം 23 മെഡിക്കൽ കോളേജുകൾ രാജസ്ഥാനിലേക്ക് കേന്ദ്ര സർക്കാർ അംഗീകരിച്ചതായും 7 മെഡിക്കൽ കോളേജുകൾ ഇതിനകം പ്രവർത്തനക്ഷമമായതായും അദ്ദേഹം അറിയിച്ചു.ജയ്‌പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും രാജസ്ഥാനിലെ നാല് പുതിയ
September 29th, 12:57 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് ടെക്നോളജി (സി ഐ പി ഇ ടി ) ജയ്പൂർ ഉദ്ഘാടനം ചെയ്യും കൂടാതെ രാജസ്ഥാനിലെ ബൻസ്വാര, സിരോഹി, ഹനുമാൻഗഡ്, ദൗസ എന്നീ ജില്ലകളിലെ നാല് പുതിയ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനവും 2021 സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി അദ്ദേഹം നിർവഹിക്കും.