Kashi is now becoming a big health center & healthcare hub of Purvanchal: PM in Varanasi

October 20th, 02:21 pm

Prime Minister Narendra Modi inaugurated RJ Sankara Eye Hospital in Varanasi, Uttar Pradesh. The hospital offers comprehensive consultations and treatments for various eye conditions. PM Modi also took a walkthrough of the exhibition showcased on the occasion. Addressing the event the Prime Minister remarked that RJ Sankara Eye hospital would wipe out the darkness and lead many people towards light.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു

October 20th, 02:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു. വിവിധ നേത്രരോഗങ്ങൾക്കുള്ള സമഗ്രമായ പരിശോധനയും ചികിത്സകളും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ചടങ്ങിലെ പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.

സ്വച്ഛ് ഭാരത് അഭിയാൻ്റെ 10 വർഷം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി യുവാക്കൾക്കൊപ്പം ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു

October 02nd, 04:40 pm

ശുചിത്വത്തിൻ്റെ നേട്ടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് രോഗങ്ങളിൽ നിന്നുള്ള പ്രതിരോധത്തെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യകരവുമായ ഇന്ത്യയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള കാഴ്ചപ്പാടിനെ കുറിച്ചും വിദ്യാർത്ഥി പരാമർശിച്ചു. ശൗചാലയങ്ങളുടെ അഭാവം മൂലം രോഗങ്ങൾ പടരുന്നത് വർധിക്കുന്നതായും ഒരു വിദ്യാർത്ഥി പരാമർശിച്ചു. ഭൂരിഭാഗം ആളുകളും നേരത്തെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്താൻ നിർബന്ധിതരായിരുന്നു, ഇത് നിരവധി രോഗങ്ങൾ വ്യാപകമാകുന്നതിന് കാരണമായെന്നും ഇത് സ്ത്രീകൾക്ക് അത്യന്തം പ്രതികൂലമാണെന്നും ശ്രീ മോദി അറിയിച്ചു. സ്‌കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിച്ചാണ് സ്വച്ഛ് ഭാരത് അഭിയാൻ ആദ്യ ചുവടുവെയ്‌പ്പ് ആരംഭിച്ചത്. ഇത് പെൺക്കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കാൻ കാരണമായെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ശിശുമരണവും ബാലമരണവും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്റെ സ്വാധീനം എടുത്തുകാട്ടുന്ന ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

September 05th, 04:11 pm

രാജ്യത്ത് ശിശുമരണനിരക്കും ബാലമരണനിരക്കും കുറയ്ക്കുന്നതില്‍ സ്വച്ഛ് ഭാരത് മിഷന്‍ പോലുള്ള ശ്രമങ്ങളുടെ സ്വാധീനം ഉയര്‍ത്തിക്കാട്ടുന്ന ഒരു ശാസ്ത്രീയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

കേരളത്തിലെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം

August 10th, 07:40 pm

ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞതു മുതല്‍, ഞാന്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. ഈ ദുരന്തത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കാലതാമസമില്ലാതെ സജ്ജരാകേണ്ടതും, നാശനഷ്ടം സംഭവിച്ചവരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ നാം ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു

August 10th, 07:36 pm

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സഹായത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന ഗവണ്മെന്റിനൊപ്പം കേന്ദ്രഗവണ്മെന്റ് നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ വയനാട്ടിൽ വ്യോമനിരീക്ഷണത്തിന് ശേഷം ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു: പ്രധാനമന്ത്രി മോദി

March 05th, 12:00 pm

തെലങ്കാനയിലെ സംഗറെഡ്ഡിയിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “നമ്മൾ ഒരുമിച്ച് ഇന്ത്യയെ ലോകമെമ്പാടും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ആഗോളതലത്തിൽ പ്രതീക്ഷയുടെ കിരണമായി ഇന്ത്യ എങ്ങനെ പുതിയ ഉയരങ്ങൾ തൊടുന്നുവെന്ന് ഇന്ന് നിങ്ങൾക്ക് കാണാൻ കഴിയും. സാമ്പത്തിക വികസനത്തിൽ ഇന്ത്യ പുതിയ അധ്യായം രചിക്കുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ഈ വാഗ്ദാനവും നിറവേറ്റപ്പെട്ടു - ഇതാണ് മോദി കി ഗ്യാരൻ്റി.

തെലങ്കാനയിലെ സംഗറെഡ്ഡിയിൽ ഒരു പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 05th, 11:45 am

തെലങ്കാനയിലെ സംഗറെഡ്ഡിയിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “നമ്മൾ ഒരുമിച്ച് ഇന്ത്യയെ ലോകമെമ്പാടും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ആഗോളതലത്തിൽ പ്രതീക്ഷയുടെ കിരണമായി ഇന്ത്യ എങ്ങനെ പുതിയ ഉയരങ്ങൾ തൊടുന്നുവെന്ന് ഇന്ന് നിങ്ങൾക്ക് കാണാൻ കഴിയും. സാമ്പത്തിക വികസനത്തിൽ ഇന്ത്യ പുതിയ അധ്യായം രചിക്കുമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. ഈ വാഗ്ദാനവും നിറവേറ്റപ്പെട്ടു - ഇതാണ് മോദി കി ഗ്യാരൻ്റി.

സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള സുപ്രധാന പദ്ധതി നടപ്പിലാക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

February 21st, 11:41 pm

സ്ത്രീകളുടെ സുരക്ഷയ്ക്ക് 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ മൊത്തം 1179.72 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സുപ്രധാന പദ്ധതി തുടരുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

“Keep the habit of writing intact,” PM Modi’s advice for exam preparation

January 29th, 05:47 pm

Prime Minister Narendra Modi engaged in interactive sessions with students, teachers, and parents during the 7th edition of Pariksha Pe Charcha and held insightful discussions on exam preparation and stress management.

Welcome healthy competition, rather than shy away from it, says PM Modi!

January 29th, 05:42 pm

PM Modi addressed and interacted with various students, during the Pariskha pe Charcha, 2024. An important topic that the Prime Minister spoke about was peer pressure and competition. PM Modi conveyed that a life without competition would be a life unfulfilled.

Say goodbye to exam stress with these secret tips from PM Modi!

January 29th, 05:36 pm

PM Modi addressed and interacted with various students, during the Pariskha pe Charcha, 2024. While interacting with students, he spoke about dealing with exam pressure and its negativity.

പ്രധാനമന്ത്രി ദേശീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

January 23rd, 06:01 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 7 ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്റെ വസതിയിൽ പ്രധാനമന്ത്രി ദേശീയ ബാല പുരസ്‌കാര ജേതാക്കളുമായി സംവദിച്ചു.

മൻ കീ ബാത്ത്, 2023 ഡിസംബർ

December 31st, 11:30 am

നമസ്‌ക്കാരം, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ. 'മന്‍ കി ബാത്ത്' എന്നാല്‍ നിങ്ങളെ കാണാനുള്ള ഒരു ശുഭകരമായ അവസരമാണ്. സ്വന്തം കുടുംബാംഗങ്ങളുമായി കണ്ടുമുട്ടുമ്പോള്‍, അത് വളരെ സന്തോഷകരവും സാര്‍ത്ഥകവുമാണ്. 'മന്‍ കി ബാത്തി'ലൂടെ നിങ്ങളെ കാണുമ്പോള്‍ എനിക്ക് ഇതേ അനുഭവം ഉണ്ടാകുന്നു. ഒരുമിച്ച് നടത്തിയ യാത്രയുടെ 108-ാം അദ്ധ്യായമാണ്. 108 എന്ന സംഖ്യയുടെ പ്രാധാന്യവും അതിന്റെ പവിത്രതയും ഇവിടെ ആഴത്തിലുള്ള പഠന വിഷയമാണ്. ഒരു ജപമാലയിലെ 108 മുത്തുകള്‍, 108 തവണ ജപിക്കുക, 108 ദിവ്യമണ്ഡലങ്ങള്‍, ക്ഷേത്രങ്ങളിലെ 108 പടികള്‍, 108 മണികള്‍, ഈ 108 എന്ന സംഖ്യ സീമാതീതമായ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് 'മന്‍ കി ബാത്തിന്റെ' 108-ാം അദ്ധ്യായം എനിക്ക് കൂടുതല്‍ സവിശേഷമായത്. ഈ 108 അദ്ധ്യായങ്ങളില്‍, പൊതുജന പങ്കാളിത്തത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കാണുകയും അവയില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ നാഴികക്കല്ലില്‍ എത്തിയതിന് ശേഷം, പുതിയ ഊര്‍ജത്തോടെയും വേഗത്തിലും മുന്നോട്ട് പോകാന്‍ നമുക്ക് ദൃഢനിശ്ചയം ചെയ്യണം. നാളത്തെ സൂര്യോദയം 2024-ലെ ആദ്യത്തെ സൂര്യോദയമായിരിക്കുമെന്നത് എന്തൊരു സന്തോഷകരമായ യാദൃശ്ചികതയാണ്. ആ സൂര്യോദയത്തോടെ നാം 2024-ല്‍ പ്രവേശിച്ചിരിക്കും. നിങ്ങള്‍ക്കെല്ലാവര്‍ക്കും 2024-ന്റെ ആശംസകള്‍.

“Seems my office passed the ultimate test,” says PM Modi as children get exclusive peek of 7, LKM

December 27th, 12:20 pm

On the festive occasion of Christmas, Prime Minister Narendra Modi hosted a special program at his official residence. As a delightful addition to the event, several children who performed the choir were given a unique and insightful opportunity to explore the Prime Minister's official residence.

മധ്യപ്രദേശിലെ ഗ്വാളിയോറിലെ സിന്ധ്യ സ്‌കൂളിന്റെ 125-ാമത് സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 21st, 11:04 pm

ബഹുമാനപ്പെട്ട മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഈ സംസ്ഥാനത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, സിന്ധ്യ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടറും മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ ജ്യോതിരാദിത്യ സിന്ധ്യ ജി, ശ്രീ നരേന്ദ്ര സിംഗ് തോമര്‍, ഡോ ജിതേന്ദ്ര സിംഗ് എന്നിവരേ, സ്‌കൂള്‍ മാനേജ്മെന്റ് സഹപ്രവര്‍ത്തകരേ, മറ്റു ജീവനക്കാരേ, അധ്യാപകരേ, രക്ഷിതാക്കളേ, പ്രിയ യുവസുഹൃത്തുക്കളേ!

സിന്ധ്യ സ്‌കൂളിന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

October 21st, 05:40 pm

മധ്യപ്രദേശിലെ ഗ്വാളിയോറിൽ ‘ദ സിന്ധ്യ സ്കൂളി’ന്റെ 125-ാം സ്ഥാപക ദിനാഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. സ്‌കൂളിലെ 'വിവിധോദ്ദേശ്യ കായിക സമുച്ചയ’ത്തിന് പ്രധാനമന്ത്രി തറക്കല്ലിടുകയും, സ്‌കൂളിന്റെ വാർഷിക പുരസ്‌കാരങ്ങൾ വിശിഷ്ടരായ പൂർവവിദ്യാർഥികൾക്കും മികച് നേട്ടങ്ങൾ കൈവരിച്ചവർക്കും സമ്മാനിക്കുകയും ചെയ്തു. 1897-ൽ സ്ഥാപിതമായ സിന്ധ്യ സ്കൂൾ ചരിത്രപ്രസിദ്ധമായ ഗ്വാളിയോർ കോട്ടയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്മരണികയായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യൂട്യൂബ് പ്രയാണം: ആഗോള സ്വാധീനത്തിന്റെ 15 വർഷങ്ങൾ

September 27th, 11:29 pm

5000ത്തോളം സ്രഷ്‌ടാക്കൾ, ഉത്കൃഷ്ടമായ അഭിലാഷമുള്ള സ്രഷ്ടാക്കൾ, അടങ്ങുന്ന വലിയ സമൂഹം ഇന്ന് ഇവിടെ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ചിലർ ഗെയിമിങ്ങിലാണ്. ചിലർ സാങ്കേതികവിദ്യയെക്കുറിച്ച് പഠിപ്പിക്കുന്നു. ചിലർ ഫുഡ് ബ്ലോഗിങ് ചെയ്യുന്നു. ചിലർ യാത്രാ ബ്ലോഗർമാരോ ജീവിതശൈലിയിൽ സ്വാധീനം ചെലുത്തുന്നവരോ ആണ്.

യൂട്യൂബ് ഫാന്‍ഫെസ്റ്റ് ഇന്ത്യ 2023-ല്‍ പ്രധാനമന്ത്രി യൂട്യൂബര്‍മാരെ അഭിസംബോധന ചെയ്തു

September 27th, 11:23 pm

യൂട്യൂബര്‍ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, തന്റെ 15 വര്‍ഷത്തെ യൂട്യൂബ് യാത്ര പൂര്‍ത്തിയാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും ഒരു സഹ യൂട്യൂബര്‍ എന്ന നിലയിലാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും പറഞ്ഞു. '15 വര്‍ഷമായി'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു, ''എന്റെ യൂട്യൂബ് ചാനലിലൂടെ ഞാനും രാജ്യവുമായും ലോകവുമായും ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് മാന്യമായ എണ്ണത്തില്‍ വരിക്കാരുമുണ്ട്.

അധ്യാപക ദിനത്തിൽ പ്രധാനമന്ത്രി അധ്യാപകരെ അഭിനന്ദിച്ചു

September 05th, 09:51 pm

ഇന്നത്തെ അധ്യാപക ദിനത്തിൽ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്ന, ഭാവി രൂപപ്പെടുത്തുകയും ജിജ്ഞാസ ഉണർത്തുകയും ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ വിചക്ഷണരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.